വിജയ് അമൃതരാജ്

ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia

വിജയ് അമൃതരാജ്

ഒരു മുൻ ഇന്ത്യൻ ടെന്നീസ് കളിക്കാരനും, കായിക വ്യാഖ്യാതാവും, നടനുമാണ് വിജയ് അമൃതരാജ്. (തമിഴ്: விஜய் அமிர்தராஜ், ജനനം December 14, 1953)

വസ്തുതകൾ Country (sports), Height ...
വിജയ് അമൃതരാജ്
Thumb
Country (sports) ഇന്ത്യ
Height1.93m (6ft 4in)
Turned pro1970
Retired1993
PlaysRight
Prize money$1,331,913
Singles
Career record384–296
Career titles16
Highest rankingNo. 16 (July 7, 1980)
Grand Slam Singles results
Australian Open1r (1983 & 1984)
French Open3r (1974)
WimbledonQF (1973 & 1981)
US OpenQF (1973 & 1974)
Doubles
Career record262–217
Career titles13
Highest rankingNo. 39 (October 21, 1985)
Last updated on: June 4, 2007.
അടയ്ക്കുക

[[ചെന്നൈ|] മാഗീ ധൈര്യം, റോബർട്ട് അമൃതരാജ് ദമ്പതികളുടെ മകനായി ചെന്നൈയിലാണ് വിജയ് ജനിച്ചത്.[1] വിജയും സഹോദരന്മരുമായ ആനന്ദ് അമൃതരാ‍ജ്, അശോക് അമൃതരാജ് എന്നിവരാ‍ണ് ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര ടെന്നീസ് കളിച്ചത്. 1976 ൽ , വിജയ് - ആനന്ദ് സഖ്യം വിംബിൾഡൺ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം സെമി ഫൈനലിൽ എത്തിയിരുന്നു.

കരിയർ

1970 ലാണ് ആദ്യ അന്താരാഷ്ട്ര ടെന്നീസ് വിജയ് കളിച്ചത്. പക്ഷേ പറയപ്പെടാവുന്ന ഒരു നേട്ടം ഉണ്ടായത് 1973 ൽ രണ്ട് ഗ്രാന്റ്സ്ലാം ടൂർണ്ണമെന്റിൽ ക്വാർട്ടർ ഫൈനലിൽ എത്തിയതോടെ ആണ്. വിംബിൾഡൺ, യു.എസ്. ഓപ്പൺ ടൂർണ്ണമെന്റുകളിൽ പറയപ്പെടാവുന്ന നേട്ടം അദ്ദേഹം കൈവരിച്ചു.

നേട്ടങ്ങൾ

  • അദ്ദേഹത്തിന് തന്റെ ടെന്നീസ് ജീവിതത്തിൽ 384-296 എന്ന വിജയ പരാജയ അനുപാതമുണ്ട്.
  • 16 സിംഗിൾസ് കിരീടവും 13 ഡബിൾസ് കിരീടവും നേടിയിട്ടുണ്ട്.
  • ലോക ടെന്നീസ് റാങ്കിൽ 16 വരെ എത്തിയിട്ടുണ്ട്. 1980 ജൂലൈ യിൽ ആയിരുന്നു ഇത്.
  • തന്റെ മകനായ പ്രകാശ് അമൃതരാജ് , ബന്ധുവായ സ്റ്റീഫൻ അമൃതരാജ് എന്നിവർ പ്രോഫഷണൽ ടെന്നീസ് കളിക്കാരാ‍ണ്.

നടനായി

ഒരു നടൻ എന്ന രീതിയിലും വിജയ് പ്രശസ്തി നേടിയിട്ടുണ്ട്. പ്രമുഖ ജെയിംസ് ബോണ്ട് ചിത്രമായ ഒക്ടോപ്പസി എന്ന ചിത്രത്തിൽ റോജർ മൂറിയുടെ ഒപ്പം അഭിനയിച്ചിട്ടുണ്ട്. ഒരു കായിക വ്യാഖ്യാതാവ് എന്ന നിലയിലും പ്രശസ്തനാണ് വിജയ്.


സ്വകാ‍ര്യ ജീവിതം

വിജയ് തന്റെ ഭാര്യയായ ശ്യാ‍മളയോടൊപ്പം കാലിഫോർണിയയിൽ താമസിക്കുന്നു. കൂടെ മകൻ പ്രകാശ് അമൃതരാജും , വിക്രം അമൃതരാജും താ‍മസിക്കുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.