Remove ads
From Wikipedia, the free encyclopedia
1953-ൽ ബ്രിട്ടിഷ് സാഹിത്യകാരനായ ഇയാൻ ഫ്ലെമിങ് സൃഷ്ടിച്ച ഒരു കുറ്റാന്വേഷണ കഥാപാത്രമാണ് 007 എന്ന കോഡ് നാമത്തിലറിയപ്പെടുന്ന ജെയിംസ് ബോണ്ട്. മികച്ച ബുദ്ധി രാക്ഷസനും തികഞ്ഞ പോരാളിയുമാണ് ബോണ്ട്.ബ്രിട്ടീഷ് ചാരസംഘടനയ്ക്കുവേണ്ടി ലോകം മുഴുവൻ യാത്ര ചെയ്ത് ശത്രുക്കളുടെ പദ്ധതികൾ തകർക്കാനായി ഈ അപസർപ്പക കഥാപാത്രം തന്റെ കഴിവുകൾ ഉപയോഗിക്കുന്നു. ബോണ്ടിനെ കേന്ദ്ര കഥാപാത്രമാക്കി ഫ്ലെമിങ് 12 നോവലുകളും രണ്ട് ചെറുകഥാ സമാഹാരങ്ങളും രചിച്ചു. 1962-ൽ ഡോ. നോ എന്ന ചിത്രത്തിൽ ആരംഭിച്ച സിനിമാ ചരിത്രത്തിലെ ഏറ്റവും കാലം നീണ്ടു നിന്നതും ഏറ്റവുംധികം ലാഭം നേടിയതുമായ ചലച്ചിത്ര പരമ്പരയും ഈ കഥാപാത്രത്തെ ആധാരമാക്കിയുള്ളതാണ്.
കർത്താവ് | ഇയാൻ ഫ്ലെമിങ് |
---|---|
രാജ്യം | യുണൈറ്റഡ് കിങ്ഡം |
ഭാഷ | ഇംഗ്ലീഷ് |
വിഷയം | ചാരക്കഥ |
സാഹിത്യവിഭാഗം | ആക്ഷൻ/സസ്പെൻസ് |
പ്രസാധകർ | ജൊനാഥാൻ കേപ് |
പ്രസിദ്ധീകരിച്ച തിയതി | 1953- |
1964-ൽ ഫ്ലെമിങ്ങിന്റെ മരണത്തിനുശേഷം കിങ്സ്ലി ആമിസ് (റോബർട്ട് മർക്കം എന്ന പേരിൽ), ജോൺ പിയേഴ്സൺ, ജോൺ ഗാർഡ്നർ, റെയ്മണ്ട് ബെൻസൺ, സെബാസ്റ്റ്യൻ ഫോക്സ് തുടങ്ങിയ എഴുത്തുകാർ ജെയിംസ് ബോണ്ട് നോവലുകളെഴുതി. കൂടാതെ ക്രിസ്റ്റഫർ വുഡ് രണ്ട് തിരക്കഥകൾ നോവലാക്കുകയും ചാർളി ഹിഗ്സൺ ചെറുപ്പക്കാരനായ ബോണ്ടിനേക്കുറിച്ച് ഒരു പരമ്പര രചിക്കുകയും ചെയ്തു. മറ്റ് അനൗദ്യോഗിക ബോണ്ട് കൃതികളും പുറത്തിറങ്ങിയിട്ടുണ്ട്.
ഇഒഎൻ പ്രൊഡക്ഷന്റെ പരമ്പരയിൽ ഇതേവരെ 24 ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. 2015 നവംബർ 20ന് പുറത്തിറങ്ങിയ സ്പെക്ടർ ആണ് ഇവയിൽ ഏറ്റവും പുതിയത്. ഇവകൂടാതെ ഒരു അമേരിക്കൻ ടെലിവിഷൻ പരമ്പരയും ബോണ്ടിനെ ആധാരമാക്കി പുറത്തിറങ്ങിയിട്ടുണ്ട്. റേഡിയോ നാടകങ്ങൾ, കോമിക്സ്, വീഡിയോ ഗെയിമുകൾ എന്നീ മാദ്ധ്യമ രൂപങ്ങളിലും ബോണ്ട് കേന്ദ്ര കഥാപാത്രമായിട്ടുണ്ട്.
വർഷം | ചലച്ചിത്രം | അഭിനേതാവ് | സംവിധാനം |
---|---|---|---|
1962 | ഡോ. നോ | ഷോൺ കോണറി | ടെറൻസ് യങ് |
1963 | ഫ്രം റഷ്യ വിത്ത് ലൗ | ||
1964 | ഗോൾഡ്ഫിംഗർ | ഗയ് ഹാമിൽട്ടൺ | |
1965 | തണ്ടർബോൾ' | ടെറൻസ് യങ് | |
1967 | യു ഓൺലി ലിവ് റ്റ്വൈസ് | ലൂയിസ് ഗിൽബെർട്ട് | |
1969 | ഓൺ ഹെർ മജെസ്റ്റീസ് സീക്രട്ട് സെർവീസ് | ജോർജ് ലാസെൻബി | പീറ്റർ ആർ. ഹണ്ട് |
1971 | ഡയമണ്ട്സ് ആർ ഫോറെവെർ | ഷോൺ കോണറി | ഗയ് ഹാമിൽട്ടൺ |
1973 | ലിവ് ആൻഡ് ലെറ്റ് ഡൈ | റോജർ മൂർ | |
1974 | ദ മാൻ വിത്ത് ഗോൾഡൻ ഗൺ | ||
1977 | ദ സ്പൈ ഹു ലവ്ഡ് മി | ലൂയിസ് ഗിൽബെർട്ട് | |
1979 | മൂൺറേക്കർ | ||
1981 | ഫോർ യുവർ ഐസ് ഓൺലി | ജോൺ ഗ്ലെൻ | |
1983 | ഒക്റ്റോപസി | ||
1985 | എ വ്യൂ റ്റു കിൽ | ||
1987 | ദ ലിവിംഗ് ഡേ ലൈറ്റ്സ് | ടിമോത്തി ഡാൽട്ടൺ | |
1989 | ലൈസൻസ് റ്റു കിൽ | ||
1995 | ഗോൾഡൻഐ | പിയേഴ്സ് ബ്രോസ്നൻ | മാർട്ടിൻ കാംബെൽ |
1997 | റ്റുമോറോ നെവർ ഡൈസ് | റോജർ സ്പോറ്റിസ്വൂഡ് | |
1999 | ദ വേൾഡ് ഈസ് നോട്ട് ഇനഫ് | മൈക്കൽ ആപ്റ്റെഡ് | |
2002 | ഡൈ അനദർ ഡേ | ലീ ടമഹോരി | |
2006 | കാസിനോ റൊയാലേ | ഡാനിയൽ ക്രൈഗ് | മാർട്ടിൻ കാംബെൽ |
2008 | ക്വാണ്ടം ഓഫ് സൊളേസ് | മാർക് ഫോഴ്സെറ്റർ | |
2012 | സ്കൈഫാൾ | സാം മെൻഡിസ് | |
2015 | സ്പെക്റ്റർ |
വർഷം | ചലച്ചിത്രം | അഭിനേതാവ് | സംവിധാനം |
---|---|---|---|
1967 | കാസിനോ റൊയാലേ | ഡേവിഡ് നിവെൻ | കെൻ ഹ്യൂഗ്സ് ജോൺ ഹസ്റ്റൺ ജോസഫ് മഗ്രാത്ത് റോബർട്ട് പാരിഷ് വാൽ ഗസ്റ്റ് റിച്ചാർഡ് ടാൽമാഡ്ജ് |
1983 | നെവർ സേ നെവർ എഗൈൻ | ഷീൻ കോണറി | ഇർവിൻ കേഴ്ഷ്ണെർ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.