Remove ads
From Wikipedia, the free encyclopedia
ഒരു ഭാഷയിലെ എഴുത്ത് അച്ചടിക്കുവേണ്ടി തയ്യാറാക്കുന്ന സാങ്കേതികവിദ്യയെയോ കലയെയോ ആണ് അച്ചടിവേല അഥവാ ടൈപ്പോഗ്രാഫി (ഗ്രീക്ക് പദങ്ങളായ τύπος (ടൈപ്പോസ്) = രൂപം, γραφή (ഗ്രാഫെ) = എഴുത്ത് എന്നീ വാക്കുകളിൽ നിന്നുണ്ടായത്) എന്നുപറയുന്നത്. അച്ചടിരൂപം, പോയിന്റ് വലിപ്പം, വരിയുടെ നീളം, ലീഡിംഗ് (വരികൾക്കിടയിലെ അകലം) അക്ഷരക്കൂട്ടങ്ങൾക്കിടയിലെ അകലം (ട്രാക്കിംഗ്) രണ്ടക്ഷരങ്ങൾക്കിടയിലെ അകലം (കേണിംഗ്[1]) എന്നിവ തിരഞ്ഞെടുക്കുന്നത് അച്ചടിവേലയുടെ ഭാഗമാണ്. അച്ചിന്റെ രൂപകല്പന അച്ചടിവേലയുടെ ഭാഗമാണെന്നും അല്ലെന്നും കരുതുന്നവരുണ്ട്. മിക്ക അച്ചടിക്കാരും അച്ചിന്റെ രൂപകല്പന നടത്താറില്ല. ഇത്തരം അച്ചുകൾ രൂപകൽപ്പന നടത്തുന്ന ചിലർ തങ്ങൾ അച്ചടിവേലക്കാരാണെന്ന് കരുതുന്നുമില്ല.[2][3] ആശയവിനിമയത്തിന്റെ ഭാഗമായി ആധുനികകാലത്ത് അച്ചടിവേല ടെലിവിഷനിലും ചലച്ചിത്രങ്ങളിലും മറ്റും ഉപയോഗിക്കുന്നുണ്ട്.[4]
ഡിജിറ്റൽ യുഗത്തിന്റെ ആരംഭം വരെ അച്ചടിവേല ഒരു വിദഗ്ദ്ധജോലിയായിരുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യ ഇതിനെ സാധാരണക്കാർക്കും പ്രാപ്യമാക്കി. "അച്ചടിവേല ഇപ്പോൾ എല്ലാവരും ചെയ്യുന്ന കാര്യമാണ്" എന്നാണ് ഡേവിഡ് ജൂറി പറയുന്നത്.[5]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.