കേരളത്തിലെ ആറ് കോർപ്പറേഷനുകളിൽ ഒന്നാണ് തൃശ്ശൂർ കോർപ്പറേഷൻ. തൃശൂർ കോർപ്പറേഷന്റെ വിസ്തൃതി 101.42 ചതുരശ്രകിലോമീറ്റർ ആണ്. 2000 ഒക്ടോബർ 1-നാണ് കോർപ്പറേഷൻ രൂപം കൊണ്ടത്[1].

വസ്തുതകൾ തൃശ്ശൂർ കോർപ്പറേഷൻ, വിഭാഗം ...
തൃശ്ശൂർ കോർപ്പറേഷൻ
വിഭാഗം
തരം
നേതൃത്വം
എം.കെ. വർഗ്ഗീസ്
സഭ കൂടുന്ന ഇടം
Thumb
മുൻസിപ്പൽ കോർപ്പറേഷൻ കെട്ടിടം, തൃശ്ശൂർ
വെബ്സൈറ്റ്
corporationofthrissur.org
അടയ്ക്കുക

കേരളത്തിലെ മറ്റ് കോർപ്പറേഷനുകൾ തിരുവനന്തപുരം, കൊല്ലം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവയാണ്.

ആദ്യകാലത്ത് ഒരു താലൂക്ക് ആസ്ഥാനം മാത്രമായിരുന്ന തൃശ്ശൂർ പിന്നീട് കൊച്ചി രാജ്യത്തിന്റെ വടക്കൻ മേഖലയുടെ ആസ്ഥാനമായി. 1921-ലാണ് തൃശ്ശൂർ മുനിസിപ്പാലിറ്റി രൂപം കൊണ്ടത്. അതിനുമുമ്പ് ഒരു അർബൻ കൗൺസിൽ ഇവിടെ രൂപം കൊണ്ടിരുന്നു. 1967-ൽ കൊച്ചി കോർപ്പറേഷൻ രൂപവത്കരിച്ചശേഷമാണ് ജനസാന്ദ്രത കൂടിയ പട്ടണങ്ങളായ തൃശ്ശൂരും കൊല്ലവും കോർപ്പറേഷനുകളാക്കണമെന്ന ആവശ്യം ഉയർന്നുവന്നത്. 1998 ജൂലൈ 15-ന് പുറത്തിറക്കിയ പ്രത്യേക അറിയിപ്പിൽ തൃശ്ശൂർ, കൊല്ലം മുനിസിപ്പാലിറ്റികളെ കോർപ്പറേഷനുകളാക്കി ഉയർത്താൻ തീരുമാനിയ്ക്കുകയുണ്ടായി. തൃശ്ശൂർ മുനിസിപ്പാലിറ്റിയ്ക്കൊപ്പം അയ്യന്തോൾ, വിൽവട്ടം, ഒല്ലൂക്കര, കൂർക്കഞ്ചേരി, ഒല്ലൂർ പഞ്ചായത്തുകൾ പൂർണ്ണമായും നടത്തറ, കോലഴി പഞ്ചായത്തുകൾ ഭാഗികമായും കൂട്ടിച്ചേർത്താണ് കോർപ്പറേഷൻ രൂപം കൊണ്ടത്. 2000-ൽ നടന്ന തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് നേതാവായ ജോസ് കാട്ടൂക്കാരൻ കോർപ്പറേഷന്റെ ആദ്യ മേയറായി. മുൻ കോൺഗ്രസ് നേതാവും ഇടതുപക്ഷ വിമതനുമായ എം.കെ. വർഗ്ഗീസാണ് ഇപ്പോഴത്തെ തൃശ്ശൂർ മേയർ[2].

Thumb
തൃശ്ശൂർ കോർപ്പറേഷൻ

വാർഡുകൾ

Thumb
തൃശ്ശൂർ കോർപ്പറേഷനിലെ വാർഡുകൾ
  1. പൂങ്കുന്നം
  2. കുട്ടൻകുളങ്ങര
  3. പാട്ടുരായ്ക്കൽ
  4. വിയ്യൂർ
  5. പെരിങ്ങാവ്
  6. രാമവർമ്മപുരം
  7. കുറ്റുമുക്ക്
  8. വില്ലടം
  9. ചേറൂർ
  10. മുക്കാട്ടുകര
  11. ഗാന്ധി നഗർ
  12. ചെമ്പൂക്കാവ്
  13. കിഴക്കുംപാട്ടുകര
  14. പറവട്ടാനി
  15. ഒല്ലൂക്കര
  16. നെട്ടിശ്ശേരി
  17. മുല്ലക്കര
  18. മണ്ണുത്തി
  19. കൃഷ്ണാപുരം
  20. കാളത്തോട്‌
  21. നടത്തറ
  22. ചേലക്കോട്ടുകര
  23. മിഷൻ ക്വാർട്ടേഴ്സ്
  24. വളർകാവ്
  25. കുരിയച്ചിറ
  26. അഞ്ചേരി
  27. കുട്ടനെല്ലൂർ
  28. പടവരാട്
  29. എടക്കുന്നി
  30. തൈയ്ക്കാട്ടുശ്ശേരി
  31. ഒല്ലൂർ
  32. ചിയ്യാരം സൗത്ത്
  33. ചിയ്യാരം നോർത്ത്
  34. കണ്ണംകുളങ്ങര
  35. പള്ളിക്കുളം
  36. തേക്കിൻകാട്
  37. കോട്ടപ്പുറം
  38. പൂത്തോൾ
  39. കൊക്കാല
  40. വടൂക്കര
  41. കൂർക്കഞ്ചേരി
  42. കണിമംഗലം
  43. പനമുക്ക്
  44. നെടുപുഴ
  45. കാര്യാട്ടുകര
  46. ചേറ്റുപുഴ
  47. പുല്ലഴി
  48. ഒളരി
  49. എൽത്തുരുത്ത്
  50. ലാലൂർ
  51. അരണാട്ടുകര
  52. കാനാട്ടുകര
  53. അയ്യന്തോൾ
  54. സിവിൽ സ്റ്റേഷൻ
  55. പുതൂർക്കര

തൃശ്ശൂർ കോർപ്പറേഷന്റെ മേയർമാർ

കൂടുതൽ വിവരങ്ങൾ തൃശ്ശൂരിന്റെ മേയർമാർ, ഭരണത്തിലെത്തിയ വർഷം ...
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.