1998-ൽ സ്ഥാപിക്കപ്പെട്ട ഒരു ചൈനീസ് ബഹുരാഷ്ട്ര കമ്പനിയാണ് ടെൻസെന്റ് ഹോൾഡിങ്ങ്സ് ലിമിറ്റഡ് (ചൈനീസ്: 腾讯控股有限公司; പിൻയിൻ: Téngxùn Kònggǔ Yǒuxiàn Gōngsī). ചൈനയിലും വിദേശരാജ്യങ്ങളിലും ടെൻസെന്റിന്റെ ഉപകമ്പനികൾ ഇന്റെർനെറ്റ് സംബന്ധമായ ഉൽപ്പന്നങ്ങളും സേവനങ്ങളും, വീഡിയോ ഗെയിമുകൾ, വിനോദസേവനങ്ങൾ, നിർമ്മിത ബുദ്ധി, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു.[4] ഗ്വാങ്ഡോങ് പ്രവിശ്യയിലെ ഷെൻജെൻ നഗരത്തിലാണ് ടെൻസെന്റിന്റെ ആസ്ഥാനമായ ഇരട്ട അംബരചുംബി മന്ദിരമായ ടെൻസെന്റ് സീഫ്രണ്ട് ടവേഴ്സ് നിലനിൽക്കുന്നത്.

വസ്തുതകൾ യഥാർഥ നാമം, Romanized name ...
Tencent Holdings Limited
യഥാർഥ നാമം
腾讯控股有限公司
Romanized name
Téngxùn Kònggǔ Yǒuxiàn Gōngsī
Public
Traded as
  • SEHK: 700
  • Hang Seng Index component
ISINKYG875721634
വ്യവസായംConglomerate
സ്ഥാപിതം11 നവംബർ 1998; 25 വർഷങ്ങൾക്ക് മുമ്പ് (1998-11-11)
സ്ഥാപകൻs
  • Ma Huateng
  • Zhang Zhidong
  • Xu Chenye
  • Chen Yidan
  • Zeng Liqing
ആസ്ഥാനംTencent Binhai Mansion, Nanshan District, ,
China
സേവന മേഖല(കൾ)Worldwide (mainly Greater China)
പ്രധാന വ്യക്തി
  • Ma Huateng (Chairman, CEO)
  • Martin Lau (President)
വരുമാനംIncrease CN¥237.760 billion (2017)[1]
പ്രവർത്തന വരുമാനം
Increase CN¥90.302 billion (2017)[1]
മൊത്ത വരുമാനം
Increase CN¥72.471 billion (2017)[1]
മൊത്ത ആസ്തികൾIncrease CN¥554.672 billion (2017)[1]
Total equityIncrease CN¥277.093 billion (2017)[1]
ഉടമസ്ഥൻNaspers (31.2%)[2]
ജീവനക്കാരുടെ എണ്ണം
44,796 (2017)[3]
വെബ്സൈറ്റ്tencent.com
അടയ്ക്കുക

ലോകത്തിലെ ഏറ്റവും വലിയ ഗെയിമിങ്ങ് കമ്പനി[5], എറ്റവും വലിയ സമൂഹ മാധ്യമ കമ്പനി[6], എറ്റവും മൂല്യമുള്ള സാങ്കേതികവിദ്യാ കമ്പനികളീൽ ഒന്ന്[7], എറ്റവും വലിയ വെഞ്ച്വർ ക്യാപിറ്റൽ, നിക്ഷേപക കമ്പനികളിൽ ഒന്ന്[8][9] എന്നീ വിശേഷണങ്ങളെല്ലാം ടെൻസെന്റിനുണ്ട്. ടെൻസെന്റിന്റെ പ്രധാന ഉല്പന്നങ്ങളും സേവനങ്ങളും സമൂഹ മാധ്യമം, സംഗീതം, മൊബൈൽ ഗെയിം, വെബ് പോർട്ടൽ, ഇ-കൊമേഴ്സ്, ഇന്റെർനെറ്റ് സേവനം, പണകൈമാറ്റ ശൃംഖല, സ്മാർട്ട്ഫോൺ, മൾട്ടിപ്ലേയർ ഓൺലൈൻ ഗെയിം എന്നീ മേഖലകളിലാണ്. ഈ മേഖലകളിലെല്ലാം തന്നെ ടെൻസെന്റിന്റെ ഉല്പന്നങ്ങളും സേവനങ്ങളും ലോകവ്യാപകമായി എറ്റവും വിജയിച്ചവയും എറ്റവും വലുതുമാണ്.[10] ടെൻസെന്റിന്റെ ചൈനയിലെ ഉല്പന്നങ്ങളാണ് പ്രസിദ്ധ ഇൻസ്റ്റന്റ് മെസഞ്ചർ ടെൻസെന്റ് ക്യുക്യു(Tencent QQ), ലോകത്തെ ഏറ്റവും വലിയ വെബ് പോർട്ടലുകളിൽ ഒന്നായ QQ.com എന്നിവ.[11] അവരുടെ മൊബൈൽ ചാറ്റ് ഉല്പന്നമായ വീചാറ്റ്(WeChat) ടെൻസെന്റിനെ സ്മാർട്ട്ഫോൺ സേവനങ്ങളിലേക്ക് വലിയതോതിൽ വികസിക്കാൻ സഹായിച്ചു. ലോകത്തെ ഏറ്റവും സ്വാധീനമുള്ള മൊബൈൽ ആപ്ലിക്കേഷനുകളിൽ ഒന്നായി വീചാറ്റ് വിശേഷിപ്പിക്കപ്പെടുന്നു.[12] ലോകത്തിലെ തന്നെ ഏറ്റവും വലുതും ലാഭകരവുമായ, ചൈനയിലെ സംഗീതസേവന മേഖലയുടെ സിംഹഭാഗവും ടെൻസെന്റ് മ്യൂസിക് എന്റർറ്റൈന്മെന്റ് കമ്പനിയുടെയാണ്. 700 ദശലക്ഷം സജീവ ഉപഭോക്താക്കളും 120 ദശലക്ഷം പണം നൽകുന്ന വരിക്കാരുമാണ് അവർക്കുള്ളത്.[13][14][15][16]

2017-ൽ ടെൻസെന്റിന്റെ വിപണിമൂല്യം 500 ബില്യൺ ഡോളർ കവിഞ്ഞു, അതോടെ $500 ബില്യൺ കവിയുന്ന ആദ്യ ഏഷ്യൻ സാങ്കേതികവിദ്യാ കമ്പനിയായി ടെൻസെന്റ് മാറി.[17][18][19] ഇപ്പോൾ ഏഷ്യയിലെ ഏറ്റവും വിപണിമൂല്യമുള്ള കമ്പനികളിലൊന്നും ലോകത്തിലെ സാങ്കേതികവിദ്യാ കമ്പനികളിൽ വിപണിമൂല്യമനുസരിച്ച് എറ്റവും വലിയ കമ്പനികളിലൊന്നുമാണ് ടെൻസെന്റ്.[20] നൂതനസങ്കേതങ്ങൾ കൊണ്ടുവരുന്നതിൽ ലോകത്തിലെ തന്നെ ഒരു മുൻനിര കമ്പനിയായി അനേകം മാധ്യമങ്ങളും ബോസ്റ്റൺ കൺസൾട്ടിങ്ങ് ഗ്രൂപ്പ് അടക്കമുള്ള കമ്പനികളും ടെൻസെന്റിനെ വിശേഷിപ്പിക്കുന്നു.[21][22][23][24][25][26][27] 2018-ലെ കണക്കുകൾ പ്രകാരം ടെൻസെന്റ് ആഗോള ബ്രാൻഡ് മൂല്യത്തിൽ അഞ്ചാമതാണ്.[28]

ടെൻസെന്റിന് നൂറുകണക്കിന് അനുബന്ധ കമ്പനികളും ഉപകമ്പനികളുമുണ്ട്. ഇവയിലൂടെ വളരെ വിസ്തൃതമായ ഉടമസ്ഥതയുടെയും നിക്ഷേപങ്ങളുടെയും കൂട്ടം അവർ നിർമ്മിച്ചിരിക്കുന്നു. ടെൻസെന്റിന്റെ സ്വാധീനം വളരെ വൈവിദ്ധ്യമാർന്ന മേഖലകളിലുണ്ട്. ഇ-കൊമേഴ്സ്, ചില്ലറവ്യാപാരം, വീഡിയോ ഗെയിമുകൾ, ഭൂമിക്കച്ചവടം, സോഫ്റ്റ്‌വേർ, വെർച്വൽ റിയാലിറ്റി, യാത്ര പങ്കുവെക്കൽ, ബാങ്കിങ്ങ്, ധനകാര്യ സേവനങ്ങൾ, ധനകാര്യ സാങ്കേതികവിദ്യ, ഉപഭോക്തൃ സാങ്കേതികവിദ്യ, കമ്പ്യൂട്ടർ സാങ്കേതികവിദ്യ, വാഹനം, ചലച്ചിത്ര നിർമ്മാണം, ചലച്ചിത്ര ടിക്കറ്റ് വിതരണം, സംഗീത നിർമ്മാണം, ബഹിരാകാശ സാങ്കേതികവിദ്യ, പ്രകൃതിവിഭവങ്ങൾ, സ്മാർട്ട്ഫോണുകൾ, ബിഗ് ഡാറ്റ,കൃഷി, വൈദ്യശാസ്ത്ര സേവനങ്ങൾ, ക്ലൗഡ് കമ്പ്യൂട്ടിങ്ങ്, സമൂഹ മാധ്യമം, വിവരസാങ്കേതികവിദ്യ, പരസ്യമേഖല, സ്ട്രീമിങ്ങ് മാധ്യമം, നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, പൈലറ്റില്ലാ വിമാനങ്ങൾ, ഭക്ഷണ വിതരണം, കൊറിയർ സേവനം, ഇ-പുസ്തകങ്ങൾ, ഇന്റർനെറ്റ് സേവനം, വിദ്യാഭ്യാസം, പുനരുപയോഗിക്കാവുന്ന ഊർജ്ജം മുതലായവ ടെൻസെന്റിന്റെ സ്വാധീനമുള്ള മേഖലകളാണ്.[29] ലോകത്തിലെ തന്നെ ഏറ്റവും സജീവമായ നിക്ഷേപ കമ്പനികളിലൊന്നാണ് ടെൻസെന്റ്. ഏഷ്യയിലെ വികസിച്ചു വരുന്ന സാങ്കേതികവിദ്യാ പുതുകമ്പനികളിലാണ് ഇപ്പോൾ ടെൻസെന്റ് കൂടുതൽ നിക്ഷേപിക്കുന്നത്.[30][31][32]

ഉല്പന്നങ്ങളും സേവനങ്ങളും

ടെൻസെന്റ് ക്രെഡിറ്റ്

ടെൻസെന്റിന്റെ സ്വന്തം ക്രെഡിറ്റ് സ്കോറിങ്ങ് സങ്കേതമാണ് ടെൻസെന്റ് ക്രെഡിറ്റ്

ഇൻസ്റ്റന്റ് മെസഞ്ചർ

ക്യുക്യു(QQ)

ഫെബ്രുവരി 1999ൽ പുറത്തിറക്കിയ ക്യുക്യു ടെൻസെന്റിന്റെ ആദ്യത്തെ ഉല്പന്നമായിരുന്നു. ചൈനയിലെ എറ്റവും ജനകീയമായ ഇൻസ്റ്റന്റ് മെസഞ്ചറാണ് ക്യുക്യു.2010 ഡിസംബർ 31ന് 647.6 ദശലക്ഷം സജീവ ഉപഭോക്താക്കൾ ക്യൂക്യൂവിനുണ്ടായിരുന്നു. അന്നത്തെ ലോക ഓൺലൈൻ സമൂഹങ്ങളിൽ ഏറ്റവും വലുതായിരുന്നു ഇത്. പലപ്പോഴും ഒരേസമയം 100 ദശലക്ഷത്തിലധികം ഉപഭോക്താക്കൾ ക്യൂക്യൂവിൽ സജീവമായിരിക്കാറുണ്ട്. തുടക്കത്തിൽ സൗജന്യമായിരുന്ന ക്യൂക്യൂ 2006 മുതൽ പണം കൊടുത്ത് ഉപയോഗിക്കുന്നതാക്കി മാറ്റി.

ക്യൂക്യൂ ഷോ

ക്യൂക്യൂ ഇന്റർനാഷ്ണൽ

ക്യു സോൺ

വീഡിയോ ഗെയിമുകൾ

മൊബൈൽ സമൂഹ മാധ്യമം

സെർച്ച് എഞ്ചിൻ

ഇ-കൊമേഴ്സ്

ചലച്ചിത്രങ്ങൾ

സംഗീത വിതരണം

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.