റൈമ സെൻ

ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia

റൈമ സെൻ

ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് റൈമ സെൻ (ബംഗാളി: রাইমা সেন; ജനനം: നവംബർ 7, 1979) .

വസ്തുതകൾ റൈമ സെൻ, ജനനം ...
റൈമ സെൻ
Thumb
റൈമ സെൻ 2017 ൽ
ജനനം
റൈമ ദേവ് വർമ്മ

(1979-11-07) 7 നവംബർ 1979  (45 വയസ്സ്)
തൊഴിൽനടി
സജീവ കാലം1999–തുടരുന്നു
മാതാപിതാക്കൾമൂൺ മൂൺ സെൻ (മാതാവ്)
ഭരത് ദേവ് വർമ്മ (പിതാവ്)
ബന്ധുക്കൾറിയ സെൻ (സഹോദരി)
സുചിത്ര സെൻ (മുത്തശ്ശി)
അടയ്ക്കുക

ആദ്യ ജീവിതം

പ്രമുഖ നടിയായ മുൻ മുൻ സെന്നിന്റെ മകളാണ് റൈമ. സഹോദരി റിയ സെൻ നടിയാണ്

അഭിനയ ജീവിതം

ആദ്യ ചിത്രം ഗോഡ് മദർ എന്ന ചിത്രമാണ്. ഇതിൽ കൂടെ അഭിനയിച്ചത് ശബാന ആസ്മി ആയിരുന്നു. പിന്നീട് ദമൻ എന്ന ചിത്രത്തിൽ രവീണ ടണ്ടനുമായി ഒന്നിച്ച് അഭിനയിച്ചു. പക്ഷേ ഒരു ശ്രദ്ധേയമായ ചിത്രം ഋതുപർണ്ണഘോഷ് സംവിധാനം ചെയ്ത് ചോക്കർബാലി എന്ന ചിത്രത്തിലെ വേഷമായിരുന്നു. 2005 ൽ പരിനീത എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധേയമായി. ഇതിൽ വിദ്യ ബാലൻ ആയിരുന്നു നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്.

സ്വകാര്യ ജീവിതം

തന്റെ സഹോദരിയുടെ അഭിനയ ജീവിതത്തിന്റെ നിഴൽ പറ്റിയാണ് എപ്പോഴും റൈമ സെൻ ചലച്ചിത്ര ലോകത്ത് ഉണ്ടായിരുന്നത്. റൈമക്ക് തന്റെ മുത്തശ്ശിയായ സുചിത്ര സെന്നിന്റെ രൂപഭാവമാണെന്ന് അമ്മയായ മൂൺ മൂൺ സെൻ‎ പറയുന്നു.[1][2]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.