ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും മോഡലുമാണ് റിയ സെൻ(ബംഗാളി: রিয়া সেন; ഹിന്ദി: रिया सेन;IPA: [ria ʃen] ITRANS:riYA sen) (ജനനം: ജനുവരി 24, 1981). ഒരു അഭിനയ പാരമ്പര്യമുള്ള കുടുംബത്തിലാണ് റിയ ജനിച്ചത്. തന്റെ മുത്തശ്ശിയായ സുചിത്ര സെൻ, അമ്മയായ മുൻ മുൻ സെൻ, സഹോദരി റൈമ സെൻ എന്നിവർ അഭിനേത്രികളാണ്.
റിയ സെൻ | |
---|---|
![]() | |
ജനനം | റീയ ദേവ് വർമ്മ ജനുവരി 24, 1981 |
തൊഴിൽ(s) | അഭിനേത്രി, മോഡൽ |
മാതാപിതാക്കൾ | ഭരത് ദേവ് വർമ്മ, മുൻ മുൻ സെൻ |
ബന്ധുക്കൾ | സഹോദരി : റൈമ സെൻ |
ആദ്യമായി റിയ അഭിനയിക്കുന്നത് ഒരു ബാലതാരമായി വിഷ് കന്യ എന്ന ചിത്രത്തിൽ 1991 ലാണ്. 18 വയസ്സുള്ളപ്പോൾ ഭാരതിരാജ സംവിധാനം ചെയ്ത ഒരു തമിഴ് ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ താജ് മഹൽ എന്ന ഈ ചിത്രം വിജയിച്ചില്ല.[1] ഹിന്ദിയിലെ ആദ്യ ചിത്രം 2001 ലെ സ്റ്റൈൽ എന്ന ചിത്രമായിരുന്നു.[2] ഈ ചെറിയ ബഡ്ജറ്റിലെ ചിത്രം [3][4] തന്റെ അഭിനയ ജീവിതത്തിലെ ഒരു വിജയമായിരുന്നു.[5]
പ്രശസ്ത സംഗീതഞ്ജനായ ബർമന്റെ ഓർമ്മക്കായി നിർമ്മിച്ച ചിത്രമായ ഝംകാർ ബീറ്റ്സ് റിയയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു ശ്രദ്ധേയമായ ചിത്രമായിരുന്നു. ഇതിൽ ജൂഹി ചാവ്ല, രാഹുൽ ബോസ്, റിങ്കി ഖന്ന, സഞ്ജയ് സൂരി എന്നിവർ അഭിനയിച്ചിട്ടുണ്ട്.[6]
2005 ൽ ശാദി നം:1 എന്ന ചിത്രത്തിൽ ഇഷ ഡിയോൾ, സോഹ അലി ഖാൻ, ആയിഷ ടാക്കിയ എന്നിവരോടൊപ്പം അഭിനയിച്ചു.[7][8][9]
റിയയുടെ അഭിനയ ജീവിതത്തിലെ ആദ്യവിജയ ചിത്രം 2001 ൽ ഇറങ്ങിയ സ്റ്റൈൽ എന്ന ചിത്രമായിരുന്നു.
ഹിന്ദി കൂടാതെ തന്നെ ബംഗാളി ചിത്രങ്ങളീൽ റീയ അഭിനയിച്ചിട്ടുണ്ട്. കൂടാതെ തെലുങ്ക്, മലയാളം എന്നീ ഭാഷകളിലും റിയ അഭിനയിച്ചിട്ടുണ്ട്.[10]
ആദ്യ ഇംഗ്ലീഷ് ചിത്രം ഒരു ബംഗാളി ചിത്രത്തിന്റെ പുനർനിർമ്മാണമായ ഇറ്റ് വാസ റേയിനിംഗ് ദാറ്റ് നൈറ്റ് എന്ന ചിത്രമാണ്.[11] ഹിന്ദി കൂടാതെ ഏറ്റവും കൂടുതൽ വിജയം നേടീയ ഇതര ബോളിവുഡ് ചിത്രം മലയാളത്തിലെ അനന്തഭദ്രം എന്ന സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രമാണ്/ [12][13] ഇത് ഒരു വിജയ ചിത്രമായിരുന്നു.[14]
ആദ്യ കാലത്ത് അഭിനയത്തിനു മുൻപ് റിയ മോഡലിംഗിലും ഉണ്ടായിരുന്നു. പ്രശസ്ത ഗായികയായ ഫാൽഗുനിയുടെ ഒരു സംഗീത ആൽബത്തിലും റിയ ആദ്യം അഭിനയിച്ചിരുന്നു. [15][16] ഇതിനു ശേഷം ധാരാളം സംഗീത ആൽബങ്ങളിൽ അവസരം ലഭിച്ചു.[17] കൂടാതെ ധാരാളം പരസ്യ ചിത്രങ്ങളിലും അഭിനയിക്കാൻ റിയക്ക് അവസരം ലഭിച്ചു. 2004 ൽ പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫർ ആയ ഡാാബു രത്നാനിയുടെ ഫാഷൻ കലണ്ടറിൽ ഫോട്ടൊക്ക് പോസ് ചെയ്തു.[18][19][20]
പ്രസിദ്ധ നടിയായ മുൻ മുൻ സെന്നിന്റെ മകളായി ജനിച്ച റിയ സെൻ,[21][22] മുംബൈയിലേക്ക് വരുന്നതിനു മുമ്പ് തന്നെ തന്റെ സഹോദരിയായ റൈമ സെൻ ഒരു അഭിനേത്രിയായിരുന്നു.[23][24]
Seamless Wikipedia browsing. On steroids.