സ്രാവിനേപ്പോലെ തലയും നീലിച്ച ചാരനിറവുമുള്ള ഒരു തിമിംഗിലമാണ് കുഞ്ഞൻ എണ്ണത്തിമിംഗിലം[4][5] എന്നുകൂടി അറിയപ്പെടുന്ന കുഞ്ഞിത്തിമിംഗിലം (ശാസ്ത്രീയനാമം:Kogia breviceps).
കുഞ്ഞിതിമിംഗിലം (Pygmy Sperm Whale[2]) | |
---|---|
ശരാശരി മനുഷ്യന്റെ വലിപ്പവുമായി ഒരു താരതമ്യം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | Eutheria |
Order: | |
Suborder: | Odontoceti |
Family: | Kogiidae |
Genus: | Kogia |
Species: | K. breviceps |
Binomial name | |
Kogia breviceps Blainville, 1838 | |
കുഞ്ഞിതിമിംഗിലത്തെ കണ്ടുവരുന്ന സ്ഥലങ്ങൾ (നീല നിറത്തിൽ) | |
Synonyms | |
Euphysetes breviceps |
രൂപവിവരണം
സ്പേം തിമിംഗിലവുമായി ബന്ധമില്ലാത്ത ചെറിയ തിമിംഗിലമാണിത്. എന്നാൽ ഇതിനു Dwarf Sperm Whale-മായി ബന്ധമുള്ളതായി കരുതുന്നു. സ്പേം തിമിംഗിലത്തിന്റേതു പോലെ ചതുരാകൃതിയിലുള്ള തലയാണ് ഇതിനു കാരണം. ശരീരത്തിന് മൊത്തമായി ഉരുക്കിന്റെ ചാര നിറമാണ്. അടിവശം വിളറിയതോ പിങ്ക് കലർന്നതോ ആണ്. മുതുകിൽ ചെറിയ കൊളുത്തു പോലുള്ള ചിറകുണ്ട്. ചികളപോലെ തോന്നിക്കുന്ന ഒരവയവം (False gill) പിന്നിലുണ്ട്. തുടകൾ വീതിയുള്ളവയാണ്. ശരീരത്തിൽ ചുളിവുകളുള്ളതായി കാണപ്പെടാം. എങ്കിലും സ്പേം തിമിംഗിലത്തിനോളം ചുളിവുകൾ ഉണ്ടാവില്ല.
പെരുമാറ്റം
അത്ര ശ്രദ്ധേയമല്ലാത്ത താഴ്ന്ന ചീറ്റലാണ് ഇവയ്ക്കുള്ളത്. വെള്ളത്തിൽ നിന്ന് പുറത്തുവരുമ്പോൾ ശരീരം വളയ്ക്കാതെ തന്നെ തിരിച്ചു വെള്ളത്തിൽ വീഴാറുണ്ട്. ഈ തിമിംഗിലത്തിന്റെ മാത്രം പ്രതേകതയാണിത്. സ്ക്വിഡിനെപ്പോലെ ഭയപ്പെട്ടാൽ ചുവന്നതോ തവിട്ടോ ആയ മഷി പടർത്തുന്ന സ്വഭാവവും ഇവയ്ക്കുണ്ട്. അഞ്ചോ ആറോ എണ്ണമുള്ള ചെറു കൂട്ടങ്ങളായിട്ടാണ് സഞ്ചരിക്കുക.
വലിപ്പം
ശരീരത്തിന്റെ മൊത്തം നീളം :2.7 - 3.4 മീറ്റർ
തൂക്കം :300 - 400 കിലോഗ്രാം
ആവാസം, കാണപ്പെടുന്നത്
പ്രധാനമായും കണ്ടുവരുന്നത് ബംഗാൾ ഉൾക്കടലിലാണു്, ശാന്തസമുദ്രത്തിലും, അറ്റ്‌ലാന്റിക് മഹാസമുദ്രത്തിലും ഇവയെ കണ്ടു വരുന്നു. ഇന്ത്യയിൽ ഒഡീഷ, ആന്ധ്രപ്രദേശ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിങ്ങനെയുള്ള കിഴക്കൻ തീരത്തുനിന്നുമാറി കാണപ്പെട്ടിട്ടുണ്ട്. തിരുവന്തപുരത്തെ തീരദേശത്തുനിന്നകന്നും ഇവയുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നിലനില്പിനുളള ഭീക്ഷണി
ഇവയുടെ ഇറച്ചി സ്വാദിഷ്ഠമായ ഭക്ഷണമായതിനാൽ കൊന്നു തിന്നാറുണ്ട്. പൊതുവെ ശാന്തസ്വഭാവക്കാരായ ഇവ ഇന്ന് വംശനാശഭീഷണിയിലാണ്.
ഇതുകൂടി കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.