Remove ads
From Wikipedia, the free encyclopedia
ഭരണഘടനയനുസരിച്ച് ഇന്ത്യൻ യൂണിയന്റെ കേന്ദ്രനിയമനിർമ്മാണസഭയാണ് ഇന്ത്യൻ പാർലമെന്റ്. ഇന്ത്യൻ പാർലമെന്റ് ഒരു ദ്വിമണ്ഡലസഭയാണ്. ഭരണഘടനയുടെ 79-ആം വകുപ്പ് അനുസരിച്ച് ഇന്ത്യൻ രാഷ്ട്രപതി, ലോകസഭ, രാജ്യസഭ എന്നിവ അടങ്ങുന്നതാണ് പാർലമെന്റ്. [1]. ലോകസഭ ഭാരതത്തിലെ ജനങ്ങളെയൊന്നാകെ പ്രതിനിധീകരിക്കുമ്പോൾ രാജ്യസഭ ഘടകസംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നു. ഇന്ത്യയുടെ ഭരണഘടനയിൽ വരേണ്ട ഏതൊരു മാറ്റവും പാർലമെന്റിലെ രണ്ടു സഭകളും പിന്നീട് രാഷ്ട്രപതിയും പാസാക്കിയതിനുശേഷമേ നിയമമാക്കുകയുള്ളു. സഭയും സഭയിലെ അംഗങ്ങളും മാറുന്നുവെങ്കിലും പാർലമെന്റ് മൊത്തത്തിൽ ഒരിക്കലും ഇല്ലാതാകുന്നില്ല. ഈ സ്ഥിരതയാണ് ഇന്ത്യൻ പാർലമെന്റിന്റെ പ്രത്യേകത. ദേശത്തിന്റെ ഏകീകൃതസ്വഭാവവും ഫെഡറൽ സമ്പ്രദായവും പാർലമെന്റ് എടുത്തുകാട്ടുന്നു. 1952 ഏപ്രിൽ മാസത്തിലാണ് ഇന്ത്യൻ പാർലമെന്റ് നിലവിൽ വന്നത്.
ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും |
|
ഇന്ത്യാ കവാടം · രാഷ്ട്രീയം കവാടം |
ഇന്ത്യൻ പാർലമെന്റ് | |
---|---|
വിഭാഗം | |
തരം | |
സഭകൾ | രാജ്യസഭ ലോക്സഭ |
നേതൃത്വം | |
ദ്രൗപദി മുർമു 25 ജൂലൈ 2022 മുതൽ | |
ഇന്ത്യയുടെ ഉപരാഷ്ട്രപതി & രാജ്യസഭ ചെയർമാൻ | ജഗ്ദീപ് ധൻകർ 11-ഓഗസ്റ്റ്-2022 മുതൽ |
രാജ്യസഭ നേതാവ് | |
രാജ്യസഭ പ്രതിപക്ഷ നേതാവ് | |
ലോക്സഭാ നേതാവ് | |
ലോക്സഭാ ഉപനേതാവ് | |
വിന്യാസം | |
സീറ്റുകൾ | 788
|
രാജ്യസഭ political groups |
|
ലോക്സഭ political groups |
|
തെരഞ്ഞെടുപ്പുകൾ | |
ഒറ്റ കൈമാറ്റ വോട്ട് | |
ഫസ്റ്റ് പാസ്റ്റ് പോസ്റ്റ് വോട്ട് സമ്പ്രദായം | |
രാജ്യസഭ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് | 10- ജൂൺ-2022 |
ലോക്സഭ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് | 19-മെയ്-2019 |
രാജ്യസഭ അടുത്ത പൊതുതിരഞ്ഞെടുപ്പ് | 2023 |
ലോക്സഭ അടുത്ത പൊതുതിരഞ്ഞെടുപ്പ് | 2024 |
സഭ കൂടുന്ന ഇടം | |
പാർലമെന്റ് മന്ദിരം, സൻസദ് ഭവൻ, സൻസദ് മാർഗ്, ന്യൂഡൽഹി | |
വെബ്സൈറ്റ് | |
parliamentofindia.nic.in | |
Constitution | |
ഇന്ത്യൻ ഭരണഘടന |
സൻസദ് എന്നു പറയുന്നത് സംസ്കൃതത്തിലെ വീട് എന്ന അർത്ഥമുള്ള ഒരു പദമാണ്. ഇതിൽ നിന്നാണ് സൻസദ് ഭവൻ അഥവാ പാർലമെന്റ് മന്ദിരം എന്ന പേര് വന്നത്.
രാഷ്ട്രത്തിന്റെ അധികാരി പാർലമെന്റ് വിളിച്ചുകൂട്ടുക, നിർത്തിവെയ്ക്കുക, സംയുക്തംസമ്മേളനം വിളിച്ചുകൂട്ടുക, ലോകസഭ രൂപവത്കരിക്കുകയും പിരിച്ചുവിടുകയും ചെയ്യുക എന്നീ അധികാരങ്ങൾ രാഷ്ട്രപതിയിൽ നിക്ഷിപ്തമാണ്.
ലോകരുടെ (ജനങ്ങളുടെ/ആളുകളുടെ) സഭ
സംസ്ഥാനങ്ങളുടെ സഭ (Council of States).
പാർലമെന്റ് വിളിച്ചുകൂട്ടുക, നിർത്തിവെയ്ക്കുക, സംയുക്തംസമ്മേളനം വിളിച്ചുകൂട്ടുക, ലോകസഭ രൂപവത്കരിക്കുകയും പിരിച്ചുവിടുകയും ചെയ്യുക എന്നീ അധികാരങ്ങൾ രാഷ്ട്രപതിയിൽ നിക്ഷിപ്തമാണ്. പാർലമെന്റ് പാസാക്കുന്ന ബില്ലുകൾ രാഷ്ട്രപതിയുടെ അധികാരമില്ലാതെ നിയമമാവില്ല. ഒരിക്കലും ആവില്ല
പാർലമെന്റിന്റെ അധോമണ്ഡലമാണ് ലോകസഭ (House of the People). ജനങ്ങൾ തിരഞ്ഞെടുക്കുന്നവരാണ് ലോകസഭയിലെ അംഗങ്ങൾ. ഭരണഘടനയനുസരിച്ച് ലോകസഭയുടെ പരമാവധി അംഗസംഖ്യ 552വരെയാകാം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 530-ൽ കവിയാതെയും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്ന് 20ൽ കവിയാതെയും അംഗങ്ങൾ ഉണ്ടാകാം. ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്തപക്ഷം ആ സമുദായത്തിലെ രണ്ട് അംഗങ്ങളെ വരെ ലോകസഭയലേക്ക് നാമനിർദ്ദേശം ചെയ്യാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്. ലോക സഭയുടെ കാലവധി സാധാരണ അഞ്ചു വർഷമാണ്. പക്ഷേ, ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയിൽ ലോക സഭയെ പിരിച്ചു വിടാനും വീണ്ടും ഒരു ലോക സഭ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം രാഷ്ട്രപതിയിൽ നിക്ഷിപ്തമാണ്. ലോക സഭയിലേക്ക് ഇന്ത്യയിലെ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട് ഒരു അംഗമാകണമെങ്കിൽ ഇന്ത്യൻ പൗരത്വവും 25 ൽ കുറയാതെ വയസ്സും ഉണ്ടായിരിക്കണം.
ലോകസഭയുടെ അധ്യക്ഷൻ സ്പീക്കർ ആണ്. സഭാനടപടികളുടെ പൂർണനിയന്തണം സ്പീക്കർക്കാണ്. സഭാനടപടികളിൽ സ്പീക്കറുടെ തീരുമാനം അന്തിമവും ചോദ്യം ചെയ്യപ്പെടാനാവാത്തതുമാണ്. ലോകസഭയിൽ വോട്ടിങ്ങിലോടെയാണ് സ്പീക്കർ, ഡെപ്യൂട്ടിസ്പീക്കർ എന്നിവരെ തിരഞ്ഞെടുക്കുന്നത്. 5 വർഷമാണ് ഇവരുടെ കാലാവധി. ലോകസഭ പിരിച്ചുവിട്ടാലും സ്പീക്കർക്ക് തന്റെ പദവി നഷ്ടമാകുന്നില്ല. അടുത്തസഭയുടെ ആദ്യസമ്മേളനംവരെ അദ്ദേഹത്തിന് ആ സ്ഥാനത്ത് തുടരാം.
ഇപ്പോൾ ലോകസഭയിൽ 545 അംഗങ്ങൾ ഉണ്ട്. ഇതിൽ 530 അംഗങ്ങൾ സംസ്ഥാനങ്ങളിൽ നിന്നും 13 അംഗങ്ങൾ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും രണ്ട് പേർ ആംഗ്ലോ ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിച്ച് രാഷ്ട്രപതി തിരഞ്ഞെടുത്തിരിക്കുന്നവരുമാണ്.
വിഷയത്തിന്റെ സ്വഭാവമനുസരിച്ച്, പാർലമെന്ററി കമ്മിറ്റികൾ രണ്ട് തരത്തിലാണ് ഉള്ളത്: സ്റ്റാൻഡിംഗ് കമ്മിറ്റികളും അഡ്‌ഹോക്ക് കമ്മിറ്റികളും. പാർലമെന്റിന്റെ നിയമത്തിന്റെയോ ലോക്‌സഭയിലെ നടപടിക്രമങ്ങളുടെയും പെരുമാറ്റച്ചട്ടങ്ങളുടെയും വ്യവസ്ഥകൾക്കനുസൃതമായി കാലാകാലങ്ങളിൽ രൂപീകരിക്കുന്ന സ്ഥിരവും സ്ഥിരവുമായ കമ്മിറ്റികളാണ് സ്റ്റാൻഡിംഗ് കമ്മിറ്റികൾ. ഈ കമ്മിറ്റികളുടെ പ്രവർത്തനം തുടർച്ചയായ സ്വഭാവമുള്ളതാണ്. ഫിനാൻഷ്യൽ കമ്മിറ്റികളും ഡിആർഎസ്‌സികളും മറ്റ് ചില കമ്മിറ്റികളും സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ വിഭാഗത്തിലാണ് വരുന്നത്. അഡ്‌ഹോക്ക് കമ്മിറ്റികൾ ഒരു പ്രത്യേക ആവശ്യത്തിനായി നിയോഗിക്കപ്പെടുന്നു, അവർ ഏൽപ്പിച്ച ചുമതല പൂർത്തിയാക്കി ഒരു റിപ്പോർട്ട് സമർപ്പിക്കുമ്പോൾ അവ ഇല്ലാതാകും. ബില്ലുകളുടെ സെലക്ട്, ജോയിന്റ് കമ്മിറ്റികളാണ് പ്രധാന അഡ്‌ഹോക്ക് കമ്മിറ്റികൾ. റെയിൽവേ കൺവെൻഷൻ കമ്മിറ്റി, പാർലമെന്റ് ഹൗസ് കോംപ്ലക്‌സിലെ ഫുഡ് മാനേജ്‌മെന്റ് സംബന്ധിച്ച സംയുക്ത സമിതി തുടങ്ങിയവയും അഡ്‌ഹോക്ക് കമ്മിറ്റികളുടെ വിഭാഗത്തിൽ ഉൾപ്പെടുന്നു.
പാർലമെന്ററി ജനാധിപത്യത്തിന്റെ വെസ്റ്റ്മിൻസ്റ്റർ സമ്പ്രദായത്തിൽ നിന്ന് ഉത്ഭവിക്കുന്ന പ്രത്യേക മേഖലകളോ പ്രശ്‌നങ്ങളോ കൈകാര്യം ചെയ്യാൻ നിയുക്തരായ കുറച്ച് പാർലമെന്ററി അംഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു കമ്മിറ്റിയാണ് സെലക്ട് കമ്മിറ്റി. ബ്രിട്ടീഷ് പാർലമെന്റിലും ഓസ്‌ട്രേലിയ, കാനഡ, മലേഷ്യ, ഇന്ത്യ, ന്യൂസിലാൻഡ് തുടങ്ങിയ വെസ്റ്റ്മിൻസ്റ്റർ മാതൃകയിലുള്ള മറ്റ് പാർലമെന്റുകളിലും സെലക്ട് കമ്മിറ്റികൾ നിലവിലുണ്ട്. റോബർട്ടിന്റെ റൂൾസ് ഓഫ് ഓർഡർ പോലെ ഒരു കമ്മിറ്റി സംവിധാനത്തിന് കീഴിൽ ഭരിക്കുന്ന ഒരു നിയമസഭയുടെയോ അസംബ്ലിയുടെയോ ഒരു പ്രത്യേക ഉപസമിതിയാണിത്. അവർ പലപ്പോഴും അന്വേഷണ സ്വഭാവമുള്ളവരാണ്, ഒരു നിയമത്തിനോ പ്രശ്‌നത്തിനോ വേണ്ടി ഡാറ്റയോ തെളിവുകളോ ശേഖരിക്കുന്നു, കൂടാതെ അവരുടെ കണ്ടെത്തലുകൾ മേലുദ്യോഗസ്ഥരെ അറിയിച്ചതിന് ശേഷം ഉടൻ തന്നെ പിരിച്ചുവിടുകയും ചെയ്യും. സർക്കാർ നിയമനിർമ്മാണ സഭകളിൽ ഇവ വളരെ സാധാരണമാണ്, പ്രത്യേക പ്രശ്നങ്ങൾ പരിഹരിക്കാൻ സെലക്ട് കമ്മിറ്റികൾ ഉപയോഗിക്കുന്നു,
1 അവിശ്വാസപ്രമേയങ്ങൾ
2 .വിശ്വാസപ്രമേയം
3. ശാസനാ പ്രമേയം
പാർലമെന്റിന്റെ ഉപരിസഭയാണ് രാജ്യസഭ (Council of States). ഓരോ സംസ്ഥാനത്തേയും ഭരണാധികാരികൾ തിരഞ്ഞെടുത്ത പ്രതിനിധികളാണ് രാജ്യസഭയിലെ അംഗങ്ങൾ. ഭരണഘടനയനുസരിച്ച് രാജ്യസഭയുടെ പരമാവധി അംഗസംഖ്യ 250വരെയാകാം.
രാജ്യസഭയിൽ നിലവിൽ 245 അംഗങ്ങളാണ് ഉള്ളത്. ഓരോ അംഗങ്ങൾക്കും 6 വർഷത്തെ കാലാവധി ഉണ്ട്. മൂന്നിലൊന്ന് അംഗങ്ങൾക്കു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് ഓരോ 2 വർഷത്തിലും നടക്കുന്നു.
രാജ്യ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് 30 വയസ്സെങ്കിലും ഉണ്ടായിരിക്കണം.
രാജ്യസഭയുടെ അധ്യക്ഷനെ ചെയർമാൻ എന്ന് വിളിക്കുന്നു. ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ ചെയർമാൻ പദവി വഹിക്കുന്നത്. രാജ്യസഭാനടപടികളുടെ പൂർണനിയന്തണം ചെയർമാനാണ്. സഭാനടപടികളിൽ ചെയർമാന്റെ തീരുമാനം അന്തിമവും ചോദ്യം ചെയ്യപ്പെടാനാവാത്തതുമാണ്. ലോകസഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ചെയർമാന്റെ അഭാവത്തിൽ രാജ്യസഭയുടെ ചുമതല ഡെപ്യൂട്ടിചെയർമാനാണ്.
ഇന്ത്യൻ തലസ്ഥാന നഗരിയായ ന്യൂ ഡെൽഹിയുടെ പ്രധാന പാതയായ സൻസദ് മാർഗിലാണ് പാർലമെന്റ് ഭവനം സ്ഥിതി ചെയ്യുന്നത്. 1912-1913 കാലഘട്ടത്തിൽ പ്രശസ്ത വാസ്തുശിൽപികളായ സർ എഡ്വിൻ ല്യുട്ടെൻസ്, സർ ഹെബേർട്ട് ബേക്കർ എന്നിവർ രൂപകല്പന ചെയ്ത വൃത്താകൃതിയിലുള്ള ഒരു മന്ദിരമാണ് പാർലമെന്റ് ഭവനം. 1921 ഫെബ്രുവരി 12ന് തറക്കല്ലിട്ടു. 83ലക്ഷം രൂപയ്ക്ക് പണി പൂർത്തിയായ മന്ദിരം 1927 ജനുവരി 18ന് അന്നത്തെ ഗവർണർ ജനറലായിരുന്ന ഇർവിൻ പ്രഭു ഉദ്ഘാടനം ചെയ്തു. ആറ് ഏക്കറിലായി മന്ദിരം വ്യാപിച്ചുകിടക്കുന്നു. വൃത്താകൃതിയിലുള്ള ഈ മന്ദിരത്തിന്റെ വ്യാസം 560 അടിയാണ്. മന്ദിരത്തിന് ചുറ്റുമായി 144 വൻതൂണുകൾ ഉണ്ട്. ഇവ ഓരോന്നിന്റെയും ഉയരം 270 അടിയാണ്. 12 കവാടങ്ങൾ മന്ദിരത്തിനുണ്ട്. ഇതിൽ സൻസദ് മാർഗിലുള്ള ഒന്നാം സംഖ്യാകവാടമാണ് പ്രധാനകവാടം.
പാർലമെന്റിന്റെ മധ്യത്തിലുള്ള കേന്ദ്രീയശാല (Central Hall) രാജ്യത്തെ നിർണായക മുഹൂർത്തങ്ങൾക്ക് സാക്ഷം വഹിച്ചിട്ടുള്ളതാണ്. 1947 ആഗസ്റ്റ് 15ന് അധികാരക്കമാറ്റം ഈ ശാലയിൽ വെച്ചായിരുന്നു. ഇന്ത്യൻ ഭരണഘടന രൂപപ്പെട്ടതും ഇവിടെവെച്ചാണ്. ലോകസഭയുടെയും രാജ്യസഭയുടെയും സംയുക്തസമ്മേനം നടക്കുന്നത് കേന്ദ്രീയശാലയിലാണ്. ദേശീയപ്രാധാന്യമുള്ള വ്യക്തികളുടെ ഛായാചിത്രങ്ങൾ ഇവിടെ സ്ഥാപിച്ചിരിക്കുന്നു.
സ്വാതന്തത്തിന്റഅൻപതാം വാർഷികം ഇവിടെ നിന്ന് ആഘോഷിച്ചു
അർധവൃത്താകൃതിയിൽ 4800 ചതുരശ്രഅടി വിസ്തീർണമുള്ളതാണ് ലോക്സഭാശാല. മൊത്തം 550 അംഗങ്ങൾക്ക് വരെ ഇവിടെ ഇരിക്കാനാവും. സ്പീക്കറുടെ ഇരിപ്പിടത്തിന് വലതുവശം ഭരണപക്ഷവും ഇടതുവശത്ത് പ്രതിപക്ഷവും. പച്ചപ്പരവതാനി സഭയിൽ വിരിച്ചിരിക്കുന്നു.
അർധവൃത്താകൃതിയിൽ ക്രമീകരിച്ചിട്ടുള്ള രാജ്യസഭാശാലയിൽ 250 ഇരിപ്പിടങ്ങളുണ്ട്. ചുവപ്പുനിറത്തിലുള്ള പരവതാനി രാജ്യസഭാശാലയിൽ വിരിച്ചിരിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.