From Wikipedia, the free encyclopedia
ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറിയാണു് (31 ജൂലൈ 2009 - 31 ജൂലൈ 2011) മലയാളിയായ നിരുപമ റാവു (ജനനം: ഡിസംബർ 6, 1950 - )[1]. 2006ലാണ് ചൈനീസ് അംബാസഡറായി നിയമിക്കപ്പെട്ടതു്. ശ്രീലങ്കയിലെ ഇന്ത്യൻ പ്രതിനിധിയായും നിരുപമ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വാഷിംഗ്ടണിലും മോസ്കോയിലും ഇന്ത്യക്കുവേണ്ടി പ്രവർത്തിച്ച ഇദ്ദേഹം ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ജോയിന്റ് സെക്രട്ടറിയായും വിദേശകാര്യ വക്താവായും സേവനമനുഷ്ഠിച്ചിട്ടുണ്ടു്. എഴുത്തുകാരി, ഗായിക എന്നീ നിലകളിലും ശ്രദ്ധേയയാണു്.
നിരുപമ റാവു | |
---|---|
അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ | |
ഓഫീസിൽ 1 ആഗസ്റ്റ് 2011 - 6 നവംബർ 2013 | |
മുൻഗാമി | മീര ശങ്കർ |
പിൻഗാമി | എസ്. ജയശങ്കർ |
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി | |
ഓഫീസിൽ 31 ജൂലൈ 2009 - 31 ജൂലൈ 2011 | |
മുൻഗാമി | ശിവശങ്കർ മേനോൻ |
പിൻഗാമി | രഞ്ജൻ മത്തായി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മലപ്പുറം, കേരളം, ഇന്ത്യ | 6 ഡിസംബർ 1950
ദേശീയത | ഇന്ത്യൻ |
പങ്കാളി | സുധാകർ റാവു |
കുട്ടികൾ | നിഖിലേഷ്, കാർത്തികേയ |
ജോലി | നയതന്ത്രജ്ഞ |
1950 ഡിസംബർ 6നു് മലപ്പുറം മുണ്ടുപറമ്പിലെ മീമ്പാട്ട് ജനിച്ചു. ബാംഗ്ലൂർ, പൂനെ, ലക്നൗ എന്നിവിടങ്ങളിൽ പഠനം നടത്തിയ നിരുപമ, മറാത്ത്വാഡ സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമെടുത്തു.73 ബാച്ചിലെ ഐ.എഫ്.എസു കാരിയാണിവർ[1]. ആദ്യ കവിതാസമാഹാരം റെയ്ൻ റൈസിങ് 2004ൽ പ്രസിദ്ധീകരിച്ചു. 1975 മാർച്ച് 27-ന് വിവാഹിതരായി.[2] മുൻ കർണാടക ചീഫ് സെക്രട്ടറിയായിരുന്ന സുധാകർ റാവുവാണ് ഭർത്താവ്.
2013 നവംബർ 6നു് നിരുപമ റാവു ഔദ്യോഗികജീവിതത്തിൽ നിന്നും വിരമിച്ചു. അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ എന്നതായിരുന്നു വിരമിക്കുമ്പോൾ അദ്ദേഹം വഹിച്ചിരുന്ന പദവി.[3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.