നിമ്മി

ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia

1950-60 കളിലെ ഒരു ബോളിവുഡ് ചലച്ചിത്രനടിയാണ് നിമ്മി എന്നറിയപ്പെടുന്ന നവാബ് ബാനു. അക്കാലത്തെ ചിത്രങ്ങളിൽ ഒരു ഗ്രാമീണ പെൺകുട്ടിയുടെ വേഷത്തിൽ പ്രധാനമായും അഭിനയിച്ച് വളരെയധികം ശ്രദ്ധേയത നേടിയിരുന്നു.

വസ്തുതകൾ നിമ്മി, ജനനം ...
നിമ്മി
ജനനം
നവാബ് ബാനു

(1933-02-18) ഫെബ്രുവരി 18, 1933  (92 വയസ്സ്)
സജീവ കാലം1949 - 1965
ജീവിതപങ്കാളിഎസ്.അലി റാസ 1965 - 2007 (His death)
അടയ്ക്കുക

ആദ്യ ജീവിതം

നവാബ് ബാനു ജനിച്ചത് ആഗ്രയിലാണ്. മാതാവ് വഹീദാൻ ഒരു ഗായികയായിരുന്നു. തന്റെ മാതാവിന്റെ ഗായിക സുഹൃത്തുകളിലൂടെ നവാബ് ബാനുവിന് ബോളിവുഡുമായി ധാരാള ബന്ധമുണ്ടായിർന്നു. പക്ഷേ, തന്റെ ഒൻപതാമത്തെ വയസ്സിൽ മാതാ‍വ് മരണപ്പെടുക്കുകയും പിന്നീടുള്ള ജീവിതം തന്റെ അമ്മായിയുടെ കൂടെ ആയിരുന്നു.

അഭിനയജീവിതം

1948 ൽ പ്രസിദ്ധ ചലച്ചിത്രനിർമ്മാതാവായ മെഹ്ബൂബ് ഖാൻ നിമ്മിക്ക് തന്റെ ചിത്രമായ അന്താസ് എന്ന ചിത്രത്തിൽ അവസരം നൽകി. പിന്നീട് നടനായ രാജ് കപൂറിനെ നിമ്മി കണ്ടുമുട്ടുകയും തന്റെ ആദ്യ ചിത്രത്തിന്റെ അഭിനയ മികവ് കൊണ്ട് അദ്ദേഷം 1949 നിർമ്മിച്ച ബർസാത് എന്ന ചിത്രത്തിലും അവസരം ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയം ഒരു വൻ വിജയമാവുകയും ചെയ്തു. പിന്നീട് ധാരാളം ചിത്രങ്ങളിൽ നിമ്മിക്ക് അവസരം ലഭിക്കുകയും ചെയ്തു. അക്കാലത്തെ മുൻ നിര നായകന്മാരുടെ ഒപ്പം നിമ്മി അഭിനയിച്ചു. പാടുവാനുമുള്ള കഴിവും ഉണ്ടായിരുന്ന നിമ്മി, ഒരു മുൻ നിര നായികയായി വളരുകയും ചെയ്തു.

1954 ൽ നിമ്മി , ദ‌ൻ‌ക് എന്ന ഒരു ചിത്രം നിർമ്മിക്കുകയും ചെയ്തു കൊണ്ട് ഒരു നിർമ്മാതാവിന്റെ വേഷത്തിലും ബോളിവുഡിൽ അറിയപ്പെട്ടു.

സ്വകാര്യ ജീവിതം

ചലച്ചിത്ര തിരക്കഥാകൃത്തായിരുന്ന എസ്. അലി റാസയുമായി പ്രണയത്തിലാവുകയും പിന്നീട് 1960 ൽ ഇവർ വിവാ‍ഹം ചെയ്യുകയും ചെയ്തു. 1960 ൽ നിമ്മി ചലച്ചിത്ര ലോകത്ത് നിന്ന് വിരമിച്ചു. 42 വർഷത്തെ ദാമ്പത്യത്തിനു ശേഷം നിമ്മിയുടെ ഭർത്താവ് 2007 ൽ മരിച്ചു. ഇവർക്ക് കുട്ടികളില്ല്ല.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.