Remove ads
From Wikipedia, the free encyclopedia
ഉത്തർപ്രദേശ് സംസ്ഥാനത്തെ ഒരു പ്രധാനപട്ടണമാണ് ആഗ്ര. ഇന്ത്യയിലെ മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരമായിരുന്നു ആഗ്ര. ഡൽഹിയിൽ നിന്ന് 200 കിലോമീറ്റർ തെക്ക്, യമുനാതീരത്ത് സ്ഥിതിചെയ്യുന്നു. മുഗളരുടെ കാലത്തെ ഒട്ടനവധി ചരിത്രസ്മാരകങ്ങൾ ഇവിടെയുണ്ട്.
ആഗ്ര | |
27.18°N 78.02°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ഉത്തർപ്രദേശ് |
ഭരണസ്ഥാപനങ്ങൾ | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 1,331,339 |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
282 XXX +0562 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | താജ്മഹൽ |
ദില്ലിയിലെ ലോധി രാജവംശത്തിലെ സുൽത്താനായിരുന്ന സിക്കന്തർ ലോധിയാണ് 1503-ൽ ആഗ്ര നഗരം സ്ഥാപിച്ചത്.
ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ ആഗ്രയിൽ, യമുനാനദിക്കരയിൽ സ്ഥിതി ചെയ്യുന്നു. തൻറെ പത്നി മുംതാസിൻറെ സ്മരണയ്ക്കായി മുഗൾ ചക്രവർത്തിയായ ഷാജഹാൻ പണികഴിപ്പിച്ചതാണ് ഇത്. മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ്. 1983 ൽ ഇത് ലോകപൈതൃകപ്പട്ടികയിൾ ഇടം നേടി. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത് വർഷത്തോളമെടുത്തു.
ഇന്ത്യയിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള കോട്ട. അക്ബർ ചക്രവർത്തി 1565ൽ പുതിയ കോട്ടയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. 1983 ൽ ഇത് യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയിൽ ഇടം നേടി.
അക്ബർ ചക്രവർത്തി ആഗ്ര കോട്ടയ്ക്കുള്ളിൽ അദ്ദേഹത്തിൻറെ മകൻ ജഹാംഗീറിനുവേണ്ടി പണികഴിപ്പിച്ച കൊട്ടാരം
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.