കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ മന്ത്രിയുമായിരുന്നു എൻ. ഭാസ്കരൻ നായർ (ജീവിതകാലം: 10 ജൂലൈ 1919 - 30 ഓഗസ്റ്റ് 1998). ചങ്ങനാശ്ശേരി നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം കേരളനിയമസഭയിലേക്കും മാവേലിക്കരയിൽ നിന്ന് അഞ്ചാം നിയമസഭയിലേക്കും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാം നിയമസഭയിൽ കോൺഗ്രസിനേയും, അഞ്ചാം നിയമസഭയിൽ എൻ.ഡി.പി.യേയും പ്രതിനിധീകരിച്ചു. സി.എച്ച്. മന്ത്രിസഭയിൽ ധനകാര്യം, ആരോഗ്യം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു[1].

വസ്തുതകൾ എൻ. ഭാസ്കരൻ നായർ, കേരളത്തിലെ ധനകാര്യ വകുപ്പ് മന്ത്രി ...
എൻ. ഭാസ്കരൻ നായർ
Thumb
കേരളത്തിലെ ധനകാര്യ വകുപ്പ് മന്ത്രി
ഓഫീസിൽ
ഒക്ടോബർ 12 1979  ഡിസംബർ 1 1979
മുൻഗാമിഎസ്. വരദരാജൻ നായർ
പിൻഗാമികെ.എം. മാണി
കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി
ഓഫീസിൽ
ഒക്ടോബർ 12 1979  ഡിസംബർ 1 1979
മുൻഗാമിജെ. ചിത്തരഞ്ജൻ
പിൻഗാമിവക്കം പുരുഷോത്തമൻ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 22 1977  നവംബർ 30 1979
മുൻഗാമിജി. ഗോപിനാഥൻ പിള്ള
പിൻഗാമിഎസ്. ഗോവിന്ദക്കുറുപ്പ്
മണ്ഡലംമാവേലിക്കര
ഓഫീസിൽ
ഫെബ്രുവരി 9 1960  സെപ്റ്റംബർ 10 1964
മുൻഗാമിഎ.എം. കല്ല്യാണകൃഷ്ണൻ നായർ
പിൻഗാമികെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട്
മണ്ഡലംചങ്ങനാശ്ശേരി
വ്യക്തിഗത വിവരങ്ങൾ
ജനനം(1919-07-10)ജൂലൈ 10, 1919
മരണം30 ഓഗസ്റ്റ് 1998(1998-08-30) (പ്രായം 79)
രാഷ്ട്രീയ കക്ഷികോൺഗ്രസ്, എൻ.ഡി.പി.
പങ്കാളിഅമ്മിണി അമ്മ
കുട്ടികൾമൂന്ന് മകൾ രണ്ട് മകൻ
മാതാപിതാക്കൾ
  • നീലകണ്ഠ പിള്ള (അച്ഛൻ)
As of നവംബർ 1, 2020
ഉറവിടം: നിയമസഭ
അടയ്ക്കുക

ഒരു അഭിഭാഷകനായി ജോലി നോക്കിയിരുന്ന ഭാസ്കരൻ നായർ സജീവ കോൺഗ്രസ് പ്രവർത്തകനായാണ് രാഷ്ട്രീയ അജീവിതം ആരംഭിച്ചത്. 1951-ലെ പൊതു തിരഞ്ഞെടുപ്പിൽ പി.എസ്.പി. സ്ഥാനാർത്ഥിയായി മത്സരിച്ച ഇദ്ദേഹം വിമോചനസമരത്തിലും മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. 1964-1965 കാലഘട്ടത്തിൽ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ ചെയർമാനായും, 1977 മുതൽ 1979 വരെ പെറ്റീഷൻ കമ്മിറ്റിയുടെ അദ്ധ്യക്ഷനായും പ്രവർത്തിച്ചു. ചങ്ങനാശ്ശേരി മുനിസിപ്പൽ കൗൺസിലർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, എൻ.എസ്.എസിന്റെ ബോർഡംഗം, ട്രഷറർ എന്നീ ചുമതലകളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 1962 ലെ എം‌ആർ‌എ വേൾഡ് കോൺഫറൻസിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്[2].

കുടുംബം

നീലകണ്ഠപിള്ള ആണ് പിതാവ്, അമ്മിണിയമ്മയാണ് ഭാര്യ. ഇദ്ദേഹത്തിന് രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളുമുണ്ട്.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.