സംഖ്യകളുടെ ഗുണനം എന്നത് ഒരേ സംഖ്യയെത്തന്നെ ആവർത്തിച്ച് കൂട്ടുന്നതിന് തുല്യമാണ്. ഉദാഹരണത്തിന് 4നെ 3 കൊണ്ട് ഗുണിച്ചാൽ 12 കിട്ടുന്നു. ഇത് 4+4+4=12 ന് തുല്യമാണ്. ഗണിതശാസ്ത്രത്തിലെ അടിസ്ഥാനസംകാരകങ്ങളിൽ ഒന്നാണ് ഗുണനം. ഗുണനത്തിന്റെ വിപരീതമാണ് ഹരണം. ഗുണനം സംഖ്യകൾക്കുപരിയായി മാട്രിക്സുകൾക്കും പ്രയോഗിക്കാറുണ്ട്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ചിഹ്നം,പദവ്യുല്പ്പത്തി
പദങ്ങൾക്കിടയിൽ എന്ന ചിഹ്നമുപയോഗിച്ചാണ് ഗുണനസംക്രിയയെ സൂചിപ്പിക്കുന്നത്.ഉത്തരത്തെ സമചിഹ്നമുപയോഗിച്ച് യോജിപ്പിക്കുന്നു.
- ("മൂന്നിന്റെ രണ്ട് മടങ്ങ് സമം 6")
ഈ ചിഹ്നം കൂടാതെ താഴേ പറയുന്ന പലചിഹ്നങ്ങളും ഗുണനത്തിന് ഉപയോഗിച്ചുവരുന്നു.
- ഒരു കുത്ത് ഗുണനചിഹ്നത്തെ സൂചിപ്പിക്കാറുണ്ട്.ഉദാഹരണമായി
പാശ്ചാത്യരാജ്യങ്ങളിൽ ഗുണനത്തെ സൂചിപ്പിക്കാൻ ഈ ചിഹ്നമാണുപയോഗിക്കുന്നത്.
- പ്രോഗ്രാമിങ് ഭാഷകളിൽ ഗുണനചിഹ്നമായി ഉപയോഗിക്കുന്നത് * ആണ്.
- ബീജഗണിതത്തിൽ ചരങ്ങൾ തമ്മിലുള്ള ഗുണനത്തെ അവ തമ്മിൽ അടുപ്പിച്ചുവെച്ച് ആണ് സൂചിപ്പിക്കന്നത്.ഉദാഹരണത്തിന് xy എന്നാൽ xഗുണിക്കണം y എന്നാണർത്ഥം.
- മാട്രിക്സുകളുടെ ഗുണനത്തിൽ , ഈ ചിഹ്നങ്ങൾക്ക് വ്യത്യാസമുണ്ട്. എന്നത് സദിശഗുണനത്തേയും എന്നത് അദിശഗുണനത്തേയും സൂചിപ്പിക്കുന്നു.
ഏതുസംഖ്യകളേയാണോ ഗുണിക്കേണ്ടത് അവയെ ഘടകങ്ങളെന്ന് പറയാം.ബീജഗണിതത്തിൽ ചരത്തിന്റെ ഗുണിതമായി ഏതുസംഖ്യയാണോ വരുന്നത് അതിനെ ഗുണോത്തരം എന്ന് പറയുന്നു.സംഖ്യകൾ തമ്മിൽ ഗുണിച്ച് കിട്ടുന്ന ഉത്തരത്തെ ഉല്പന്നം എന്ന് പറയുന്നു.
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.