ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് മാധുരി ദീക്ഷിത് എന്നറിയപ്പെടൂന്ന മാധുരി ശങ്കർ ദീക്ഷിത് (മറാഠി: माधुरी दीक्षित) , (ഉർദു:مادھوری دیکشت) (ജനനം: on മേയ് 15, 1967)[1] . 1980 - 1990 കാലഘട്ടത്തിൽ ബോളിവുഡ് രംഗത്തെ മുൻനിര നായികയായിരുന്നു മാധുരി. അക്കാലത്ത് ഒരു പാട് വിജയ ചിത്രങ്ങൾ നൽകിയ മാധുരി ബോളിവുഡ് രംഗത്തെ മികച്ച നടിയെന്ന് പേര് നേടിയിരുന്നു.[2] 2008-ൽ രാജ്യം പത്മശ്രീ ബഹുമതി നൽകി മാധുരിയെ ആദരിച്ചു.
മാധുരി ദീക്ഷിത് | |
---|---|
ജനനം | മൂംബൈ, മഹാരാഷ്ട്ര, ഇന്ത്യ | 15 മേയ് 1967
മറ്റ് പേരുകൾ | മാധുരി ദീക്ഷിത് നെനെ |
തൊഴിൽ |
|
സജീവ കാലം | 1984–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ശ്രീറാം മാധവ് നെനെ (m. 1999) |
കുട്ടികൾ | 2 |
Honours |
|
വെബ്സൈറ്റ് | madhuridixit-nene |
മാധുരി ജനിച്ചത് മുംബൈയിലാണ്. പിതാവ് ശങ്കർ ദീക്ഷിത്, മാതാവ് സ്നേഹലത ദീക്ഷിത്. ഒരു മറാത്തി ബ്രാഹ്മണ കുടുംബമായിരുന്നു ഇവരുടേത്. ആദ്യകാലത്ത് പഠിത്തത്തിനു ശേഷം മാധുരി മൈക്രോ ബയോളജിയിൽ താൽപ്പര്യമുള്ള ആളായിരുന്നു.[3] ഇത് കൂടാതെ ചെറുപ്പം മുതൽ എട്ട് വർഷത്തോളം മാധുരി കഥക് നൃത്തവും അഭ്യസിച്ചിട്ടുണ്ട്.
മാധുരി ആദ്യമായി അഭിനയിച്ച ചിത്രം 1984-ലെ അബോദ് എന്ന ചിത്രമാണ്. ഇതിനു ശേഷം ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തതിനു ശേഷം 1988-ൽ തേസാബ് എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇത് ഒരു വിജയ ചിത്രമായിരുന്നു. ഇതിനു ശേഷം രാം ലഖൻ , (1989), പരിന്ത (1989), ത്രിദേവ് (1989), കിഷൻ കനൈയ്യ (1990) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചത് വൻ വിജയങ്ങളായിരുന്നു. 1990-ൽ അമീർ ഖാൻ നായകനായി അഭിനയിച്ച ദിൽ എന്ന ചിത്രത്തിൽ നായികാവേഷം ചെയ്തതിന് ഫിലിംഫെയർ - മികച്ച നടിക്കുള്ള പുരസ്കാരം നേടിക്കൊടുത്തു. ഈ ചിത്രം ആ വർഷത്തെ വൻ ഹിറ്റുകളിൽ ഒന്നായിരുന്നു. ഇതിനു ശേഷം സാജൻ (1991), ബേട്ട (1992), ഖൽനായക് (1993), ഹം ആപ്കേ ഹേ കോൺ! (1994), രാജ (1995) എന്നീ ചിത്രങ്ങൾ വിജയ ചിത്രങ്ങളായിരുന്നു. ഹം ആപ്കേ ഹേ കോൻ! (1994) എന്ന ചിത്രം അന്ന് ഉർദു-ഹിന്ദി സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരവ് നേടിക്കൊടുത്ത ചിത്രമായി. അതിനു ശേഷം 1996-ൽ യാശ് ചോപ്ര സംവിധാനം ചെയ്ത ദിൽ തോ പാഗൽ ഹേ (1997) എന്ന ചിത്രത്തിൽ അഭിനയിച്ചതിനു മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം നേടിക്കൊടുത്തു .[4]
അഭിനയത്തിൽ കൂടാതെ നൃത്തത്തിലും മാധുരി വളരെയധികം അഭിവൃദ്ധി നേടിയിരുന്നു. താൻ അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്നെ ഗാനരംഗങ്ങളിൽ മികച്ച നൃത്തരംഗങ്ങൾ മാധുരി കാഴ്ച- വച്ചിരുന്നു. ഇന്നും പ്രസിദ്ധമായ ഉർദു-ഹിന്ദി ഗാനമായ എക് ദോ തീൻ എന്ന ഗാനരംഗത്തെ നൃത്തം വളരെ പ്രസിദ്ധമാണ്. 2002-ൽ ദേവദാസ് എന്ന ചിത്രത്തിലും മികച്ച പ്രകടനം കാഴ്ചവച്ചു കൊണ്ട് മാധുരി തന്റെ അഭിനയത്തികവു് പ്രകടിപ്പിച്ചു.[5] പക്ഷേ ഇതിനു ശേഷം മാധുരി ചലച്ചിത്ര രംഗത്ത് നിന്ന് ഒരു ഇടവേള എടൂക്കുകയായിരുന്നു. 2006-ൽ ഒരു ഫിലിംഫെയർ അവാർഡ് ദാനച്ചടങ്ങിൽ ഒരു നൃത്തരൂപം അവതരിപ്പിച്ചു കൊണ്ട് തിരിച്ചു വന്നു.[6] ഇതിലെ നൃത്ത പ്രകടനം സംവിധാനം ചെയ്തത് സരോജ് ഖാൻ ആയിരുന്നു.
പ്രസിദ്ധ ചിത്രകാരനായ എം.എഫ്. ഹുസൈൻ മാധുരിയുടെ വലിയ ആരാധകനാണ്. സ്ത്രീത്വത്തിന്റെ പ്രതീകമായിട്ടാണ് അദ്ദേഹം മാധുരിയെ കാണുന്നത്. അദ്ദേഹം നിർമ്മിച്ച ചിത്രമായ ഗജഗാമിനിയിൽ മാധുരി അഭിനയിച്ചു.[7] അഭിനയ രംഗത്തേക്കുള്ള തിരിച്ചു വരവ് മാധുരി ദീക്ഷിത് 2007-ൽ ആജ നച്ലെ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് നടത്തി.[8] . ഇതിലെ ഒരു ഗാനരംഗം അതിൽ ഉപയോഗിച്ച പദങ്ങൾ കാരണം വിവാദമായിരുന്നു.[9][10]
1999-ൽ മാധുരി അമേരിക്കക്കാരനായ ഇന്ത്യൻ ഡോക്ടർ. ശ്രീരാം മാധവ് നെനെയെ വിവാഹം ചെയ്തു. നെനെയും ഒരു മറാത്തി ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ആളാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്. 2003-ൽ ജനിച്ച അരിൻ, 2005-ൽ ജനിച്ച റീയാൻ എന്നിവർ. മാധുരിക്ക് രണ്ട് സഹോദരിമാരുണ്ട്. ഒരേ ഒരു സഹോദരൻ അമേരിക്കയിൽ താമസിക്കുന്നു.
അഭിനേത്രി എന്നതിനു പുറമേ നല്ലൊരു നർത്തകികൂടിയാണ് മാധുരി ദീക്ഷിത്. 'ബേട്ട' എന്ന ചലച്ചിത്രത്തിലെ 'ദാക്ക് ദാക്ക് കർനേ ലഗാ' എന്ന ഗാനരംഗത്തിലെ നൃത്തം എടുത്തുപറയേണ്ടതാണ്. അതു പോലെ 'ഏക് ദോ തീൻ' (തേസാബ്), 'അഖിയാ മിലാൻ' (രാജ), 'ഹംകോ ആജ് കൽ'(സായിലാബ്). 'ക്യാ സരാ സരാ' (പുകാർ) തുടങ്ങിയ ചലച്ചിത്രങ്ങളിലേയും നൃത്തം ശ്രദ്ധ നേടിയിരുന്നു..
Title[a] | Year | Role(s) | Director(s) | Notes | Ref(s) |
---|---|---|---|---|---|
അബോധ് | 1984 | ഗൗരി | ഹിരൺ നാഗ് | [11] | |
ആവാരാ ബാപ് | 1985 | ബർഘ | സോഹൻലാൽ കൻവാർ | [12] | |
സ്വാതി | 1986 | ആനന്ദി | ക്രാന്തി കുമാർ | [13] | |
മാനവ് ഹത്യ | 1986 | രമാ ദിക്ഷിത് | സുദർശൻ രത്തൻ | [14] | |
ഹിഫാസത്ത് | 1987 | ജാനകി | പ്രയാഗ് രാജ് | [15] | |
ഉത്തർ ദക്ഷിൺ | 1987 | ചന്ദ | പ്രഭാത് ഖന്ന | [16] | |
മോഹിർ | 1988 | മായ | രഘുവീർ ഖുൽ | [17] | |
ഖത്തരോം കേ ഖിലാഡി | 1988 | കവിത | തതിനേനി രാമറാവു | [18] | |
ദയാവൻ | 1988 | നീല വേലു | ഫിറോസ് ഖാൻ | [19] | |
തേസാബ് | 1988 | മോഹിനി | എൻ. ചന്ദ്ര | ഫിലിം ഫെയർ നോമിനേഷൻ | [20] |
വാർധി | 1989 | ജയ | ഉമേഷ് മെഹ്റ | [21] | |
രാം ലഖൻ | 1989 | രാധാ ശാസ്ത്രി | സുഭാഷ് ഗായി | [22] | |
പ്രേം പ്രതിഞ്ജ | 1989 | ലക്ഷി റാവു | ബാപു | ഫിലിം ഫെയർ നിർദ്ദേശം | [23] [24] |
ഇലാഘ | 1989 | വിദ്യ | അസീസ് സേജാവാൾ | [25] | |
മുജ്റിം | 1989 | സോണിയ | [[ഉമേഷ്] മെഹ്റ]] | [26] | |
ത്രിദേവ് | 1989 | ദിവ്യാ മാധുർ | രാജീസ് റായ് | [27] | |
കാനൂൻ അപ്നാ അപ്നാ | 1989 | ഭാരതി | ബി. ഗോപാൽ | [28] | |
പരിന്ദ | 1989 | പാറു | വിധു വിനോദ് ചോപ്ര | [29] | |
പാപാ കാ ആൻറ് | 1989 | നിഷ | വിജയ് റെഡ്ഡി | [30] | |
മഹാ സംഗ്രം | 1990 | ജുമ്റി | മുകുൾ ആനന്ദ് | [31] | |
കിഷൻ കൻഹയ്യ | 1990 | അഞ്ചു | രാകേഷ് റോഷൻ | [32] | |
ഇസദ് ദാർ | 1990 | മോഹിനി | [33] | ||
ദിൽ | 1990 | മധു മെഹ്റ | ഇന്ദ്ര കുമാർ | ഫിലിം ഫെയർ അവാർഡ് | [24] [34] |
ദീവാനാ മുച്ഛ് സാ നഹി | 1990 | അനിത | വൈ. നാഗേശ്വർ റാവു | [35] | |
ജീവൻ ഏക് സംഘർഷ് | 1990 | മധു സെൻ | രാഹുൽ റാവാലി | [36] | |
സൈലാബ് | 1990 | ഡോ. സുഷമ മൽഹോത്ര | ദീപക് വിൽരാജ് വിജ് | [37] | |
ജമൈ രാജാ | 1990 | രേഖ | എ. കൊണ്ടരാമി റെഡി | [38] | |
താനേദാർ | 1990 | ചന്ദ | രാജ് എൻ സിപ്പി | [39] | |
പ്യാർ കാ ദേവത | 1991 | ദേവി | [40] | ||
100 ഡെയ്സ് | 1991 | ദേവി | [41] | ||
പ്രതികാർ | 1991 | മധു | [42] | ||
സാജൻ | 1991 | പൂജ | ലോറൻസ് ഡിസൂസ | ഫിലിം ഫെയർ നോമിനേഷൻ | [24] [43] |
പ്രഹാർ | 1991 | ഷേർലി | നാനാ പടേക്കർ | [44] | |
ബേട്ടാ | 1992 | സരസ്വതി | ഇന്ദ്ര കുമാർ | ഫിലിം ഫെയർ അവാർഡ് | [24] [45] |
സിന്ദഗി ഏക് ജുവ | 1992 | ജുഹി | പ്രകാശ് മെഹ്റ | [46] | |
പ്രേം ദീവാനേ | 1992 | ശിവാംഗി മെഹ്റ | [47] | ||
ഖേൽ | 1992 | സീമ | രാകേഷ് റോഷൻ | [48] | |
സംഗീത് | 1992 | സംഗീത | കെ. വിശ്വനാഥ് | [49] | |
ധാരാവി | 1993 | ഡ്രീം ഗേൾ | സുധീർ മിശ്ര | [50] | |
സാഹിബാൻ | 1993 | സാഹിബാൻ | രമേശ് തൽവാർ | [51] | |
ഖൽനായക് | 1993 | ഗംഗോത്രി ദേവി | സുഭാഷ് ഗായി | ഫിലിം ഫെയർ നോമിനേഷൻ | [24] [52] |
ഫൂൽ | 1993 | ഗുഡ്ഡി | [53] | ||
ദിൽ തേരാ ആഷിഖ് | 1993 | സാവിത്രി ദേവി | ലോറൻസ് ഡിസൂസ | [54] | |
ആസൂ ബൻ ആൻഗരെ | 1993 | ഉഷ | മെഹുൽ കുമാർ | [55] | |
അൻജാം | 1994 | ശിവാനി ചോപ്ര | രാഹുൽ റാവൈൽ | ഫിലിം ഫെയർ നോമിനേഷൻ | [24] [56] |
ഹം ആപ്കെ ഹേ കോൻ..! | 1994 | നിഷ ചൗധരി | സൂരജ് ബാർജാത്യ | ഫിലിം ഫെയർ അവാർഡ് | [24] [57] |
രാജാ | 1995 | മധു ഗർവാൾ | ഇന്ദ്ര കുമാർ | ഫിലിം ഫെയർ നോമിനേഷൻ | [24] [58] |
യാരാന | 1995 | ലളിത | ഡേവിഡ് ധവാൻ | ഫിലിം ഫെയർ നോമിനേഷൻ | [24] [59] |
പാപ്പി ദേവത | 1995 | രേഷ്മ | ഹരേഷ് മൽഹോത്ര | [60] | |
പ്രേം ഗ്രന്ഥ് | 1996 | കജിരി | രാജീവ് കപൂർ | [61] | |
രാജ്കുമാർ | 1996 | രാജ്കുമാരി വിശാഖ | [62] | ||
കോയ് ല | 1997 | ഗൗരി | രാകേഷ് റോഷൻ | [63] | |
മാഹന്ത | 1997 | ജെന്നി | അഫ്സൽ ഖാൻ | [64] | |
മൃത്യുദന്ദ് | 1997 | ഫൂൽവ | പ്രകാശ് ഷാ | [65] | |
മൊഹബത്ത് | 1997 | ശ്വേത ശർമ | റീമാ രാകേഷ് നാഥ് | [66] | |
ദിൽ തോ പാഗൽ ഹേ | 1997 | Pooja | യാഷ് ചോപ്ര | ഫിലിം ഫെയർ അവാർഡ് | [67] [68] |
ബഡേ മിയാൻ ചോട്ടേ മിയാൻ | 1998 | മാധുരി ദിക്ഷിത് | ഡേവിഡ് ധവാൻ | സ്പെഷ്യൽ അപ്പിയറൻസ് | [69] |
വാജൂധ് | 1998 | അപൂർവ ചൗധരി | എൻ. കിതാനിയ | [70] | |
ആർസു | 1999 | പൂജ | ലോറൻസ് ഡിസൂസ | [71] | |
പുകാർ | 2000 | അഞ്ജലി | രാജ് കുമാർ സന്തോഷി | ഫിലിം ഫെയർ നോമിനേഷൻ | [24] [72] |
ഗജ ഗാമിനി | 2000 | Gamini|ഗജ ഗാമിനി} | എം. എഫ്. ഹുസൈൻ | [73] | |
യേ രാസ്തേ ഹേ പ്യാർ കേ | 2001 | നേഹ | ദീപക് ശിവദാസ്നി | [74] | |
ലജ്ജ | 2001 | ജാനകി | രാജ് കുമാർ സന്തോഷി | ഫിലിം ഫെയർ നോമിനേഷൻ | [24] [75] |
ഹം തുമാരേ ഹേ സനം | 2002 | രാധ | കെ. എസ്. അധിയമാൻ | [76] | |
ദേവദാസ് | 2002 | ചന്ദ്രമുഖി | സഞ്ജയ് ലീല ബൻസാലി | ഫിലിം ഫെയർ അവാർഡ് | [77] [78] |
ആജാ നാച് ലേ | 2007 | ദിയ | അനിൽ മേഹ്ത്ത | ഫിലിം ഫെയർ നോമിനേഷൻ | [24] [79] [80] |
ബോബെ ടാക്കീസ് | 2013 | ഹെർസെൽഫ് | Multiple[b] | Special appearance in song "Apna Bombay Talkies" | [82] |
യേ ജവാനി ഹേ ദിവാനി | 2013 | മോഹിനി | അയൻ മുഖർജി | സ്പെഷ്യൽ അപ്പിയറൻസ് | [83] |
ഡെഡ് ഇഷ്ഖിയ | 2014 | Abhishek Chaubey | ഫിലിം ഫെയർ നോമിനേഷൻ | [84] [85] | |
ഗുലാബ് ഗാംങ് | 2014 | രാജ്ജോ | സൗമിക് സെൻ | "|[86] [87] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.