ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
ഇന്ത്യൻ ചലച്ചിത്രസംവിധായകനും നിർമ്മാതാവും, തിരക്കഥാകൃത്തുമാണ് അനുരാഗ് കശ്യപ്. വിവാദ ചിത്രമായ "ബ്ലാക്ക് ഫ്രൈഡേ" സംവിധാനം ചെയ്ത് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായി.[1][2]
അനുരാഗ് കശ്യപ് | |
---|---|
ജനനം | ഘൊരക്ക്പൂർ ഉത്തർ പ്രദേശ് | 10 സെപ്റ്റംബർ 1972
ദേശീയത | ഇന്ത്യ |
തൊഴിൽ | ചലച്ചിത്രസംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, നടൻ |
സജീവ കാലം | 1996–present |
ജീവിതപങ്കാളി(കൾ) | ആരതി ബജാജ് (divorced) കൽക്കി കോചിലിൻ (m. 2011–2015) |
ഉത്തർ പ്രദേശിലെ ഘൊരക്ക്പൂരിൽ ജനനം. ഹാൻസ് രാജ് കോളേജിൽനിന്നും സുവോളജിയിൽ ബിരുദം നേടി.[3][4][5] ഇക്കാലത്ത് ലഹരി വസ്ക്കുക്കൾക്ക് അടിമയായി. പിന്നീട് തെരുവ് നാടക സംഘത്തിൽ പ്രവർത്തിച്ചു. ചലച്ചിത്രമേളകളിൽ കണ്ട ലോകസിനിമകളിൽ ആകൃഷ്ടനായി 1993-ൽ ബോംബെയിലേക്ക് ചേക്കേറി. പിന്നീട് രാം ഗോപാൽ വർമ്മക്കൊപ്പം "സത്യ" എന്ന ചിത്രത്തിൽ തിരക്കഥാകൃത്തായി സിനിമയിൽ സജീവമായി. ആ വർഷത്തെ മികച്ച തിരക്കഥാക്കുള്ള സ്റ്റ്ർ സ്ക്കീൻ അവാർഡ് നേടി.
2000-ൽ ആദ്യ കഥാ ചിത്രം "പാഞ്ച്" സംവിധാനം ചെയ്തു. എന്നാൽ സെൻസർ ബോർഡിന്റെ കടുത്ത എതിർപ്പ് മൂലം ചിത്രം ഇതുവരേയും റിലീസ് ചെയ്തിട്ടില്ല.[6] ബോംബെ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ എടുത്ത ചിത്രം "ബ്ലാക്ക് ഫ്രൈഡേ" നീണ്ട കോടതി നടപടികൾക്ക് ശേഷം 2004-ൽ റിലീസ് ചെയ്തു.[7] ചിത്രം 57-മത് ലൊക്കാർനൊ അന്താരാഷ്ട ചലച്ചിത്രമേളയിൽ മികച്ച ചലച്ചിത്രത്തിനുള്ള Golden Leopard പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു,[8] 2007-ൽ സ്റ്റീഫൻ കിങ്ങിന്റെ ചെറുകഥയെ ആസ്പദമാക്കി നിർമ്മിച്ച "നോ സ്മോക്കിങ്ങ്" എന്ന സറിയലിസ്റ്റിക്ക് സ്വഭാവമുള്ള ചിത്രം പുറത്തിറങ്ങി. ആ വർഷം തന്നെ റിട്ടേൺ ഓഫ് ഹനുമാൻ"എന്ന ആനിമേഷൻ ചിത്രവും സംവിധാനം ചെയ്തു.
ശരത്ത് ചന്ദ്ര ചാത്ത്യോപാദ്ധ്യയയുടെ ക്ലാസ്സിക്ക് നോവൽ ദേവദാസിനെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച "ദേവ് ഡി" 2009-ൽ പുറത്തിറങ്ങി. നിരൂപകരുടേയും മുഖ്യധാരാ പ്രേക്ഷകരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം ആ വർഷത്തെ മികച്ച വാണീജ്യ വിജയവുമായിരുന്നു. 2010-ൽ സംവിധാനം ചെയ്ത "ദാറ്റ് ഗേൾ ഇൻ യെല്ലോ ബൂട്ട്സ് " ആ വർഷത്തെ വെന്നീസ് അന്താരാഷ്ട ചലച്ചിത്രമേളയിൽ ആദ്യ പ്രദർശനം നടത്തി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.