ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന എം. ചിന്നസ്വാമി സ്റ്റേഡിയം (കന്നഡ: ಚಿನ್ನಸ್ವಾಮಿ ಕ್ರೀಡಾಂಗಣ, Chinnasvāmi Krīḍāngaṇa) ഇന്ത്യയിലെ പ്രധാനപ്പെട്ട ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നാണ്‌. കബ്ബൺ പാർക്കിനും, എം.ജി. റോഡിനും സമീപത്തായി സ്ഥിതി ചെയ്യുന്ന മുപ്പതു വർഷത്തിലധികം പഴക്കമുള്ള ഈ സ്റ്റേഡിയം ബാംഗ്ലൂറ് നഗരത്തിന്റെ ഹൃദയഭാഗത്തായാണ്‌ സ്ഥിതി ചെയ്യുന്നത്. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എസ്.എ.) സ്റ്റേഡിയം എന്നായിരുന്നു ആദ്യ പേരെങ്കിലും പിന്നീട് കെ.സി.എസ്.എയുടെയും ബി.സി.സി.ഐ.യുടെയും പ്രസിഡണ്ടായിരുന്ന എം.ചിന്നസ്വാമിയുടെ സ്മരണാർത്ഥം പേരു എം.ചിന്നസ്വാമി സ്റ്റേഡിയം എന്നാക്കി മാറ്റുകയായിരുന്നു. 55,000 കാണികളെ ഉൾക്കൊള്ളാവുന്ന ഈ സ്റ്റേഡിയത്തിൽ നിരവധി അന്താരാഷ്ട്ര ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് മത്സരങ്ങളും, ദേശീയ ക്രിക്കറ്റ് മത്സരങ്ങളും നടന്നിട്ടുണ്ട്. കർണാടക ക്രിക്കറ്റ് ടീമിന്റെയും, റോയൽ ചാലഞ്ചേഴ്‌സ്, ബാംഗ്ലൂരിന്റെയും ഹോം ഗ്രൗണ്ട് കൂടിയാണ്‌ ഈ സ്റ്റേഡിയം.

വസ്തുതകൾ സ്ഥാനം, സ്ഥാപിതം ...
എം. ചിന്നസ്വാമി സ്റ്റേഡിയം
എം. ചിന്നസ്വാമി സ്റ്റേഡിയം
സ്ഥാനംബെംഗളൂരു
സ്ഥാപിതം1969
ഇരിപ്പിടങ്ങളുടെ എണ്ണം40,000
ഉടമകർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ
പ്രവർത്തിപ്പിക്കുന്നത്കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ
പാട്ടക്കാർകർണാടക ക്രിക്കറ്റ് ടീം
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
End names
പവലിയൻ എൻഡ്
ബി.ഇ.എം.എൽ. എൻഡ്
ആദ്യ ടെസ്റ്റ്നവംബർ 22 - 27 1974: ഇന്ത്യ v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്9 നവംബർ - 13 ഡിസംബർ 2008: ഇന്ത്യ v ഓസ്ട്രേലിയ
ആദ്യ ഏകദിനം26 സെപ്റ്റംബർ 1982: ഇന്ത്യ v ശ്രീലങ്ക
അവസാന ഏകദിനം23 നവംബർ 2008: ഇന്ത്യ v ഇംഗ്ലണ്ട്
അടയ്ക്കുക

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.