സ്ത്രീകളോട് തന്നെ ലൈംഗികവും വൈകാരികവുമായ ആകർഷണം തോന്നുന്ന സ്ത്രീയെ സ്വവർഗപ്രണയിനി(ഇംഗ്ലീഷ്: Lesbian)[1] എന്ന് വിളിക്കുന്നു. സ്വവർഗലൈംഗികതയുള്ള പുരുഷന്മാരെയും സ്ത്രീകളെയും സൂചിപ്പിക്കാൻ സ്വവർഗപ്രണയി എന്ന പദം ഉപയോഗിക്കുന്നുവെങ്കിലും പുരുഷസ്വവർഗപ്രേമികളെ സൂചിപ്പിക്കാനാണ് ഇത് കൂടുതൽ ഉപയോഗിക്കുന്നത്. മറ്റൊരു സ്ത്രീയെ പ്രണയിക്കുന്ന സ്ത്രീയെ എടുത്ത് സൂചിപ്പിക്കാൻ സ്വവർഗപ്രണയിനി എന്ന പദം ഉപയോഗിക്കുന്നു. സ്വവർഗാനുരാഗിണി എന്നത് ഇതിൻറെ പര്യായപദമാണ്.

കൂടുതൽ വിവരങ്ങൾ ചരിത്രത്തിൽ, Types of emotion ...
ലൈംഗികത എന്ന പരമ്പരയുടെ ഭാഗം
Thumb
ചരിത്രത്തിൽ
Greek love
Religious love
Types of emotion
Erotic love
Platonic love
Familial love
Puppy love
Romantic love
See also
Unrequited love
Problem of love
Sexuality
ലൈംഗിക ബന്ധം
Valentine's Day
അടയ്ക്കുക

ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തമായ ലൈംഗികചായ്‌വോ[2] (Sexual orientation) ലിംഗതന്മയോ (Gender Identity) ഉള്ള ന്യൂനപക്ഷത്തെ എൽജിബിടി എന്ന് വിളിക്കുന്നു. സ്വവർഗപ്രണയിനി എന്നത് 'എൽജിബിടി'യിലെ 'എൽ' എന്ന ഉപവിഭാഗമാണ്. സ്വവർഗപ്രണയിനികൾക്ക് ഭൂരിപക്ഷം സ്ത്രീകളെ പോലെ പുരുഷന്മാരോട് പ്രണയമോ ലൈംഗികതാൽപര്യമോ തോന്നുകയില്ല. ആണിനോടും പെണ്ണിനോടും ലൈംഗികാകർഷണം തോന്നുന്നവരെ ഉഭയവർഗപ്രണയി (Bisexual) എന്ന് വിളിക്കുന്നു.

ആഗോളീകരണത്തിന്റെ ഭാഗമായി ലെസ്ബിയൻ എന്ന വാക്ക് മലയാളത്തിൽ അങ്ങനെ തന്നെ ഉപയോഗിക്കുന്നതും ആധുനികകാലത്ത് കണ്ടു വരുന്നു. ഇന്ദു മേനോൻ എഴുതിയ ചെറുകഥയായ ഒരു ലെസ്ബിയൻ പശു ഇതിന് ഒരു ഉദാഹരണമാണ്. സ്വവർഗപ്രണയം വിഷയമായി വരുന്ന മലയാള കൃതികൾ പട്ടികയിലും സിനിമകൾ പട്ടികയിലും കാണാം.

കേരളീയരായ സ്വവർഗപ്രണയിനികളുടെ സംഘടനയാണ് സഹയാത്രിക.

അവലംബങ്ങൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.