സാധാരണ പുല്ലിലയിൽ കാണപ്പെടുന്ന ഒരു കൊച്ചുശലഭമാണ് പൊട്ടുവെള്ളാട്ടി (Leptosia nina).[1][2] ആരെങ്കിലും ഈ ശലഭത്തെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ അവ ചത്തത് പോലെ കിടന്ന് ശത്രുവിനെ കബളിപ്പിയ്ക്കും. ഇംഗ്ലീഷിൽ സെകി എന്നാണ് ഇതിനെ വിളിയ്ക്കുന്നത്. റോമൻ പുരാണത്തിലെ ഒരു സുന്ദരിയുടെ പേരാന് സെകി. ദക്ഷിണപൂർവ്വേഷ്യയിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുമാണ് ഇവ കാണപ്പെടുന്നത്. മുന്നിലെ ചിറകിന്റെ മുകൾ ഭാഗത്ത് വെള്ള പശ്ചാത്തലത്തിൽ ഒരു കറുത്ത പാട് കാണപ്പെടുന്നുണ്ട്. ശക്തമല്ലാത്ത മട്ടിലാണ് പറക്കൽ. ചിറകടിക്കുമ്പോൾ ശലഭത്തിന്റെ ശരീരം മുകളിലേയ്ക്കും താഴേയ്ക്കും ചലിക്കും. പുല്ലിന് തൊട്ടാണ് ഈ ശലഭം പറക്കുന്നത്. തറനിരപ്പിൽ നിന്ന് അധികം ഉയരത്തിൽ പറക്കാറില്ല.
വസ്തുതകൾ പൊട്ടുവെള്ളാട്ടി (Psyche), ശാസ്ത്രീയ വർഗ്ഗീകരണം ...
ഡെ നൈസ്വില്ലെ ഇതിനെ ചുറ്റിനടക്കുന്ന മഞ്ഞിൻ കണം" എന്നാണ് വിശേഷിപ്പിക്കുന്നത്
മുകൾ ഭാഗം: വെളുത്തത്; ചിറകുകളുടെ ബേസ് ഭാഗത്ത് ചെറുതായി പൊടി പിടിച്ചപോലെ കാണാം. ചെറിയ കറുത്ത ശൽക്കങ്ങളും ഇവിടെ കാണാൻ സാധിക്കും. മുൻ ചിറക്: കറുത്ത പൊട്ടുകൾ ചിതറിയനിലയിൽ കാണാം; അപെക്സ് കറുത്ത നിറത്തിലാണ്, ഇതിന്റെ ഉൾ വശത്തെ അരിക് ഭാഗം മുനയുള്ളതുപോലെ കാണപ്പെടും. വലുതും പിയർ ആകൃതിയുള്ളതുമായ ഒരു പോസ്റ്റ്-ഡിസ്കൽ പാട് കാണപ്പെടുന്നുണ്ട്. ഇതും കറുത്ത നിറത്തിലാണ്. പിൻ ചിറക് വെളുത്ത നിറമാണ്. വളരെ വീതി കുറഞ്ഞതും കാണാൻ ബുദ്ധിമുട്ടുള്ളതുമായ ഒരു കറുത്ത വര ചില ഇനങ്ങളിൽ അഗ്രഭാഗത്തായി കാണപ്പെടുന്നുണ്ട്.
കീഴ് വശം: വെളുത്ത നിറം, ഇളം പച്ചനിറത്തിലുള്ള വരകളും ചെറിയ പൊട്ടുകളും കാണപ്പെടുന്നു. ശ്രദ്ധയിൽ പെടാത്ത തരം ബാൻഡുകൾ ചിലപ്പോൾ ഉണ്ടാകാറുണ്ട്. മുൻ ചിറക്: മുകൾ വശത്തെപ്പോലെ തന്നെ ഒരു കറുത്ത പാടുണ്ടാകും. മുൻ പിൻ ചിറകുകളിൽ ചെറിയ കറുത്ത നിറത്തിലുള്ള വരകൾ കാണപ്പെടുന്നുണ്ട്. ആന്റിനകളിൽ കറുത്ത ബ്രൗൺ നിറത്തിന്മേൽ വെള്ള കുത്തുകൾ കാണപ്പെടുന്നുണ്ട്. ശിരസ്സ് ബ്രൗൺ നിറത്തിലാണ്. നെഞ്ചും വയറും വെള്ള നിറത്തിലാണ്. പെൺ ശലഭങ്ങൾ സമാനമായ ലക്ഷണങ്ങളുള്ളവയാണ് എങ്കിലും മുൻ ചിറകിന്റെ മുകൾ വശത്തെ കറുത്ത പാടിന്റെ വീതി പലപ്പോഴും കൂടുതലായിരിക്കും.
ചിറകുകളുടെ അഗ്രം തമ്മിലുള്ള ദൂരം: 25–53മില്ലീമീറ്റർ
ആവാസപ്രദേശങ്ങൾ: ഹിമാലയത്തിന്റെ താഴ്വാരപ്രദേശങ്ങൾ (മസ്സൗറി മുതൽ സിക്കിം വരെ); ഇന്ത്യയുടെ മദ്ധ്യഭാഗവും പടിഞ്ഞാറൻ പ്രദേശങ്ങളും ദക്ഷിണേന്ത്യയും. ഇവ മരുപ്രദേശങ്ങളിൽ കാണപ്പെടുന്നില്ല. ശ്രീലങ്ക, ആസാം, ബർമ, ടെനാസ്സെറിം; ചൈന, മലയൻ പ്രദേശം എന്നിവ.[3][4]
ലാർവയും പ്യൂപ്പയും
ലാർവ: പച്ചനിറത്തിൽ കാണപ്പെടും. കാലുകളുടെ ബേസിൽ മങ്ങിയ ഗ്ലൗകസ് (glaucous) ഛവി കാണപ്പെടും. ചെറിയ രോമങ്ങൾ കാണപ്പെടുന്നു. കാപ്പാരിസ് സൈലാനിക്കയും നീലവേളയും(Cleome Rutidosperma)
Kunte, K. 2006. Additions to known larval host plants of Indian butterflies. J. Bombay Nat. Hist. Soc. 103(1):119-120
ഇവാൻസ്, ഡബ്ല്യൂ.എച്ച്. (1932) ദി ഐഡന്റിഫിക്കേഷൻ ഓഫ് ഇന്ത്യൻ ബട്ടർഫ്ലൈസ്. (രണ്ടാം എഡിഷൻ), ബോംബെ നാച്യുറൽ ഹിസ്റ്ററി സൊസൈറ്റി, മുംബൈ, ഇന്ത്യ
ഗാവോങ്കർ, ഹരീഷ് (1996) ബട്ടർഫ്ലൈസ് ഓഫ് ദി വെസ്റ്റേൺ ഘാട്ട്സ്, ഇന്ത്യ (ഇൻക്ലൂഡിംഗ് ശ്രീ ലങ്ക) - എ ബയോഡൈവേഴ്സിറ്റി അസ്സസ്സ്മെന്റ് ഓഫ് എ ത്രെട്ടെൻഡ് മൗണ്ടൻ സിസ്റ്റം. ജേണൽ ഓഫ് ദി ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി.
ഗേ, തോമസ്; കേഹിംകാർ, ഐസക് & പുനേത, ജെ.സി. (1992) കോമൺ ബട്ടർഫ്ലൈസ് ഓഫ് ഇൻഡ്യ. ഡബ്ല്യൂ.ഡബ്ല്യൂ.എഫ്-ഇൻഡ്യ ആൻഡ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, മുംബായ്, ഇന്ത്യ.
കുൻതേ, ക്രുഷ്ണമേഘ് (2005) ബട്ടർഫ്ലൈസ് ഓഫ് പെനിൻസുലാർ ഇന്ത്യ, യൂണിവേഴ്സിറ്റി പ്രസ്സ്.
വിൻറ്റർ-ബ്ലിത്ത്, എം.എ. (1957) ബട്ടർഫ്ലൈസ് ഓഫ് ദി ഇന്ത്യൻ റീജിയൺ, ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി, മുംബൈ, ഇന്ത്യ.
Leptosia nina എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.