വെർബനേസി സസ്യകുടുംബത്തിലെ ഒരു സപുഷ്പിസസ്യമാണ് അരിപ്പൂച്ചെടി.(ശാസ്ത്രീയ നാമം:Lantana camara) ഇത് അമേരിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങളിലെ സ്വദേശിയാണ്.[4][5]

വസ്തുതകൾ Lantana camara, ശാസ്ത്രീയ വർഗ്ഗീകരണം ...
Lantana camara[1]
Thumb
Flowers and leaves
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Lamiales
Family: Verbenaceae
Genus: Lantana
Species:
L. camara
Binomial name
Lantana camara
പ്രമാണം:Global distribution of Lantana camara.svg
Global distribution of Lantana camara
Synonyms

Lantana aculeata L.[2]
Camara vulgaris[3]

അടയ്ക്കുക

പൂന്തോട്ടങ്ങളെ മോടിപിടിപ്പിക്കാൻ വെച്ചുപിടിപ്പിക്കുന്ന ഈ ചെടി അതിന്റെ സ്വദേശത്തുനിന്ന് ലോകമെമ്പാടും 60ഓളം രാജ്യങ്ങളിലേക്ക് പരക്കുകയും,[6] അധിനിവേശ സ്പീഷീസായി മാറുകയും ചെയ്തിട്ടുണ്ട്.[7] ഡച്ചുകാർ അമേരിക്കയിൽ നിന്ന് ഇതിനെ യൂറോപ്പിലേക്ക് കൊണ്ടുവന്ന് നട്ടുവളർത്തുകയും ഏഷ്യയിലേക്കും ഓഷ്യാനിയയിലേക്കും എത്തിക്കുകയും ചെയ്തു. ഇവിടങ്ങളിൽ ഈ ചെടി പ്രാദേശിക പരിസ്ഥിതിക്ക് അപകടകരമായ വിധത്തിൽ പടർന്നുപിടിക്കുകയും ചെയ്തു.

ജൈവവൈവിധ്യം കുറയ്ക്കുന്ന തരത്തിൽ അഭിലഷണീയമായ സ്പീഷീസുകളെ മത്സരിച്ച് തോൽപ്പിക്കാൻ അരിപ്പൂച്ചെടിക്ക് കഴിയും.[8] ഇത് കാർഷിക മേഖലയിൽ കടന്നുകൂടുമ്പോൾ കന്നുകാലികൾക്ക് വിഷബാധയേൽക്കാൻ സാദ്ധ്യതയുള്ളത് കൊണ്ടും ഇടതൂർന്ന് വളരുന്നതുകൊണ്ടും കൃഷിഭൂമിയുടെ ഉല്പാദനക്ഷമത കുറയ്ക്കുന്നു.[9]

വിവരണം

Thumb
പാകമായ കായ
Thumb
പൂവ്

Lantana camara is a 2 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ബഹുവർഷി  സസ്യമാണ് അരിപ്പൂച്ചെടി, കൊങ്ങിണിപ്പൂവ് എന്നൊക്കെ അറിയപ്പെടുന്ന Lantana camara.[10] 17-18 നൂറ്റാണ്ടുകളിൽ വ്യാപകമായി തെരഞ്ഞെടുത്ത് പ്രജനനം(selective breeding) നടത്തിയിരുന്നത് മൂലം ഒട്ടേറെ വ്യത്യസ്ത ഇനം ചെടികൾ ഈ സ്പീഷീസിൽ ഉണ്ട്.

Lantana camara നാലിതളുള്ള അനേകം പൂവുകൾ ഒരുമിച്ച് ചേർന്നതാണ് ഇതിന്റെ പൂവ്. ചുവപ്പ് മഞ്ഞ, വെള്ള, പിങ്ക്, ഓറഞ്ച് എന്നിങ്ങനെ പലനിറത്തിൽ പൂക്കൾ കാണാം. ഇതിൽ തന്നെ പൂങ്കുലയിലെ സ്ഥാനവും, പ്രായവും, മൂപ്പും അനുസരിച്ച് നിറഭേദം ഉണ്ടാകുന്നു.[11] പരാഗണത്തിനു ശേഷം പൂക്കളുടെ നിറം മാറുന്നു. ഇത് മെച്ചപ്പെട്ട പരാഗണസാദ്ധ്യതയ്ക്കായി പരാഗണകാരികൾക്കുള്ള സൂചനയായി കണക്കാക്കപ്പെടുന്നു.[12]

ലഘുപത്രങ്ങൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകൾ ഞെരിക്കുമ്പോൾ ശക്തമായ ഒരു ഗന്ധം പുറപ്പെടുവിക്കുന്നു.[13]

Thumb
കായ്കൾ

ഉരുണ്ട ഫലങ്ങൾ മൂപ്പെത്തുമ്പോൾ പച്ചയിൽ നിന്ന് കടും പർപ്പിൾ നിറമാകുന്നു. കായികപ്രജനനവും ലൈംഗികപ്രജനവും നടക്കുന്നു.[14] പാകമായ കായകൾ കിളികളും മറ്റു ജീവികളും ഭക്ഷിക്കുകയും ദൂരപ്രദേശങ്ങളിൽ എത്തിച്ച് വ്യാപനത്തിന് സഹായിക്കുകയും ചെയ്യുന്നു.

വിതരണം

Thumb
Antillean crested hummingbird feeding from Lantana camara

ഇതിന്റെ സ്വദേശം മദ്ധ്യ അമേരിക്കയും തെക്കേ അമേരിക്കയും ആണെങ്കിലും ഇന്ന് ഇത് 60 ഓളം ഉഷ്ണമേഖലാ രാജ്യങ്ങളിലും മിതോഷ്ണ രാജ്യങ്ങളിലും സ്വാഭാവികമായി വളരുന്നു.[15][16] ആഫ്രിക്കയിലെ തെക്കു കിഴക്കൻ പ്രദേശങ്ങളിൽ കൃഷിക്കായി വനം വെട്ടിനീക്കിയ പ്രദേശങ്ങളിൽ വളരുന്നു.[17]

സ്പെയിൻ, പോർച്ചുഗൽ, പശ്ചിമേഷ്യൻ രാജ്യങ്ങൾ, ഇന്ത്യ, ഏഷ്യയുടെ ഉഷ്ണമേഖലാ പ്രദേശങ്ങൾ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും അരിപ്പൂച്ചെടി വളരുന്നു.[18][19] റോയൽ ബൊട്ടാണിക്കൽ ഗാർഡൻ ഓഫ് ശ്രീലങ്കയിൽ (Royal Botanic gardens of Sri Lanka) വളർന്നിരുന്ന ഈ ചെടി 1926ൽ പുറത്തേക്ക് പരക്കുകയും ഇന്ന് വ്യാപകമായി കളയായി വളരുകയും ചെയ്യുന്നു.[20][21]

പരിസ്ഥിതി

ആവാസസ്ഥാനം

Thumb
Latana camara in Silent Valley National Park, Kerala, India

അരിപ്പൂച്ചെടി വിവിധ പരിസരങ്ങളിൽ വളരുന്നു:

  • കൃഷിഭൂമി
  • കാടിന്റെ അതിർത്തികളും വിടവുകളും
  • നദിക്കരയിലെ ആവാസവ്യവസ്ഥ
  • പുൽമേടുകൾ
  • ദ്വിതീയവനങ്ങൾ
  • കടലോരങ്ങൾ

വലിയ വൃക്ഷങ്ങളുമായി വെളിച്ചത്തിനായുള്ള മത്സരത്തിൽ ജയിക്കാൻ പ്രയാസമായതിനാൽ സ്വാഭാവികവനങ്ങളിൽ അരിപ്പൂച്ചെടി അപൂർവമായേ കാണുകയുള്ളു. ഇവ കാടിന്റെ അതിരുകളിൽ നന്നായി വളരുന്നു. വരൾച്ച, വിവിധ മണ്ണിനങ്ങൾ, ചൂട്, ഈർപ്പം, ഉപ്പിന്റെ അംശം എന്നിങ്ങനെ ഒട്ടേറെ തീവ്രമായ കാലാവസ്ഥാ ഭേദങ്ങളെ അതിജീവിക്കാൻ അരിപ്പൂച്ചെടിക്ക് കഴിയും. തീയെ താരതമ്യേന ഫലപ്രദമായി പ്രതിരോധിക്കുകയും കത്തിപ്പോയ കാടിന്റെ ഭാഗങ്ങളിൽ നിന്ന് വളരെപ്പെട്ടെന്ന് വളർന്നു വരികയും ചെയ്യും.[22]

ജൈവാധിനിവേശം

ആഫ്രിക്ക, ഏഷ്യ, ആസ്ത്രേലിയ, ന്യൂസീലാൻഡ്(പാലിയോട്രോപ്പിക്കൽ പ്രദേശങ്ങൾ) അരിപ്പൂച്ചെടി കളയായി കണക്കാക്കപ്പെടുന്നു. ദ്വിതീയ വനപ്രദേശങ്ങളിലും കാർഷിക മേഖലകളിലും ഇവ വളരെപ്പെട്ടെന്ന് അടിക്കാട്ടിലെ കുറ്റിച്ചെടികൾക്കിടയി ആധിപത്യം സ്ഥാപിക്കുന്നു. ജൈവവൈവിദ്ധ്യം കുറയ്ക്കുന്ന തരത്തിൽ പ്രാദേശിക സ്പീഷീസുകൾ കുറയാൻ ഇത് കാരണമാകുന്നു.

അരിപ്പൂച്ചെടി സ്വയം തീയെ പ്രതിരോധിക്കാൻ കഴിയുന്നതാണെങ്കിലും തീകത്താനുള്ള ഇന്ധനമായി മാറി മരമേലാപ്പിലേക്ക് തീ പടരാനുള്ള കാരണമാകുന്നു.[23] ഇത് വരണ്ട പ്രദേശങ്ങളിൽ സ്വാഭാവിക ആവാസവ്യവസ്ഥയുടെ നാശത്തിന് കാരണമാകുന്നു.

ഇടതൂർന്ന് വളർന്ന് കൃഷിയിടങ്ങളിൽ ഉല്പാദനം കുറയ്ക്കുകയും വിളവെടുപ്പ് ദുഷ്കരമാക്കുകയും ചെയ്യുന്നു. ആഫ്രിക്കയിൽ മലേറിയ പോലുള്ള രോഗങ്ങൾ പടർത്തുന്ന കൊതുകുകൾ ഈ ചെടിയുടെ ഇടയിൽ അഭയം തേടുന്നതുകൊണ്ട് പരോക്ഷമായും ഇത് മനുഷ്യരെ പ്രതികൂലമായി ബാധിക്കുന്നു.[24]

പശ്ചിമഘട്ടത്തിൽ ഇത് അധിനിവേശ സസ്യമാണെങ്കിലും പ്രദേശത്തിന്റെ ജൈവ വൈവിദ്ധ്യത്തിൽ വലിയ ആഘാതം ഉണ്ടാക്കിയതായി കാണുന്നില്ല. ഈർപ്പമുള്ള ചിലപ്രദേശങ്ങളിൽ മറ്റ് സ്പീഷീസുകളെ പോലെ വളരുന്നു എന്നു മാത്രം.[25]

അരിപ്പൂച്ചെടി അധിനിവേശസസ്യമെന്ന നിലയിൽ ഫലപ്രദമായി പടർന്നു പിടിക്കാനുള്ള ഒട്ടേറെ കാരണങ്ങളുണ്ട്. എങ്കിലും പ്രാഥമിക കാരണങ്ങൾ ഇവയാണ്:

  1. പക്ഷികളും മറ്റ് ജന്തുക്കളും വഴിയുള്ള വിത്ത് വിതരണം
  2. വിഷാംശമുള്ളതിനാൽ മൃഗങ്ങൾ തിന്നു നശിപ്പിക്കാനുള്ള സാദ്ധ്യത കുറവ്
  3. മിക്കവാറും കാലാവസ്ഥകളോട് സഹിഷ്ണുത കാട്ടുന്നു
  4. പരിസ്ഥിതിയിൽ അരിപ്പൂച്ചെടിക്ക് അനുകൂലമായ മാറ്റങ്ങൾ
  5. വളർച്ചയിൽ മത്സരിക്കുന്ന മറ്റ് സസ്യസ്പീഷീസുകൾക്ക് വിഷമയമായ രാസവസ്തുക്കൾ  ഉല്പാദിപ്പിക്കുന്നു
  6. വളരെ വലിയ അളവിൽ വിത്തുകൾ ഉല്പാദിപ്പിക്കുന്നു(ഒരു ചെടിയിൽ നിന്ന് ഒരു വർഷം 12000 വിത്തുകൾ വരെ ഉണ്ടാകും)[26]

വിഷാംശം

Thumb
Lantana camara

കന്നുകാലികൾ, ചെമ്മരിയാട്, കുതിര, നായ, ആടുകൾ എന്നിവയ്ക്ക് അരിപ്പൂച്ചെടി വിഷമാണ്.[27][28] മൃഗങ്ങൾക്ക് വിഷമയമാകുന്നത് പ്രകാശ അതിസംവേദനവും കരൾ തകരാറുകളും ഉണ്ടാക്കുന്ന പെന്റാസൈക്ലിക് ട്രൈറ്റെർപനോയിഡുകളാണ്T(pentacyclic triterpenoids).[29] L. camara മറ്റ് സ്പീഷീസുകളുടെ വിത്തു മുളയ്ക്കുന്നതും വേരു വളരുന്നതും തടയുന്ന രാസവസ്തുക്കളും അരിപ്പൂച്ചെടി പുറത്തു വിടുന്നുണ്ട്(അലേലോപ്പതി-allelopathy).[30]

മനുഷ്യരിൽ ഇതിന്റെ വിഷപ്രഭാവം കൃത്യമായി നിർണയിക്കപ്പെട്ടിട്ടില്ല. മൂപ്പെത്താത്ത കായകൾ ഭക്ഷിക്കുന്നത് വിഷബാധയുണ്ടാക്കും എന്ന് കാണിക്കുന്ന പഠനങ്ങൾ ഉണ്ട്.[31] എന്നാൽ പാകമായ കായകൾ കഴിക്കുന്നത് മനുഷ്യർക്ക് പ്രശ്നമൊന്നും ഉണ്ടാക്കുന്നില്ല.[32][33]

പരിപാലനവും നിയന്ത്രണവും

Thumb
Butterfly feeding on Lantana camara

ആവാസവ്യവസ്ഥയുടെ ആരോഗ്യം നിലനിർത്തുന്നതാണ് അരിപ്പൂച്ചെടിയുടെ വ്യാപനം നിയന്ത്രിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം.

ജൈവമാർഗങ്ങൾ

കീടങ്ങളും ജൈവ നിയന്ത്രണ മാർഗങ്ങളും അരിപ്പൂച്ചെടിയുടെ വ്യാപനം നിയന്ത്രിക്കാൻ ഉപയോഗിക്കുന്നുണ്ട്. ജൈവ നിയന്ത്രണമാർഗങ്ങൾ ഉപയോഗിച്ച് വ്യാപനം തടയാൻ ശ്രമിച്ച ആദ്യത്തെ കള അരിപ്പൂച്ചെടിയാണെങ്കിലും 33 മേഖലകളിൽ 36 വ്യത്യസ്ത നിയന്ത്രണോപാധികൾ പരീക്ഷിച്ചെങ്കിലും ഒന്നും വിജയകരമായില്ല.[34]

അരിപ്പൂച്ചെടിയുടെ സങ്കരയിനങ്ങളുടെ ആധിക്യവും വലിയ ജനിതകവൈവിധ്യവുമാവണം ജൈവ മാർഗങ്ങൾ വിജയകരമാവാതിരിക്കാനുള്ള കാരണം. ടിപ്പിഡ് ബഗ്ഗുകളെ ഉപയോഗിച്ച് ഇന്ത്യയിൽ ഗവേഷണം നടത്തിയ ഒരു നിയന്ത്രണ മാർഗം ചില ഉപയോഗപ്രദമായ ഫലങ്ങളിൽ എത്തിയിട്ടുണ്ട്.[35]

യാന്ത്രികം

കളകളെ നീക്കം ചെയ്യുക എന്നതാണ് ഈ മാർഗം. ഇത് വലിയ ചെലവു വരുന്നതാണ്. ചെറിയ പ്രദേശങ്ങളിൽ ഇത് പ്രായോഗികമാക്കാം. തീ ഉപയോഗിച്ച് അരിപ്പൂച്ചെടി നശിപ്പിച്ചശേഷം പ്രാദേശിക സസ്യജനുസ്സുകളെ നട്ടുപിടിപ്പിച്ചുകൊണ്ട് പുനർജീവനം തടയുന്നത് മറ്റൊരു മാർഗ്ഗമാണ്.

രാസപ്രയോഗം

കളനാശിനികൾ ഉപയോഗിച്ചുള്ള നിയന്ത്രണം ചെലവേറിയതും ഫലപ്രദവുമാണ്. ചെടി മുറിച്ച് നശിപ്പിച്ചശേഷം കളനാശിനി പ്രയോഗിക്കുന്നത് ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും ഫലപ്രദവുമായ രീതിയാണ്.

ഉപയോഗങ്ങൾ

Thumb
Butterfly resting on Lantana camara

കസേരകളും മേശകളും ഉണ്ടാക്കാൻ അരിപ്പൂച്ചെടിയുടെ തണ്ടുകൾ ഉപയോഗിക്കാം.[36] എന്നാൽ പണ്ടുമുതൽ ഇതിന്റെ പ്രധാന ഉപയോഗം അലങ്കാരമായും മരുന്നായും ആണ്.

ഔഷധഗുണം

രോഗാണു നാശകവും, കുമിൾനാശകവും, കീടനാശകവുമായ ഗുണങ്ങൾ അരിപ്പൂച്ചെടിക്ക് ഉള്ളതായി ഇന്ത്യയിൽ നടന്ന പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.[37] പാരമ്പര്യ ചികിത്സയിൽ കാൻസർ, ത്വഗ്രോഗങ്ങൾ, കുഷ്ഠം, പേവിഷബാധ, ചിക്കൻപോക്സ്, മീസിൽസ്, ആസ്ത്മ, അൾസർ എന്നിവ ചികിത്സിക്കാൻ ഇത് ഉപയോഗിക്കുന്നു.


അലങ്കാരം

പൂന്തോട്ടങ്ങളിൽ അലങ്കാരമായി ഇത് ഉപയോഗിക്കുന്നു.വെള്ളം ഇല്ലാതെ കൂടുതൽ കാലം നിലനിൽക്കാനുള്ള കഴിവും, കീടബാധ ഇല്ല എന്നതും ഇതിനെ ജനപ്രിയമാക്കി. . ഇത് പൂമ്പാറ്റകളെ ആകർഷിക്കുന്നതിനാൽ ഫ്ലോറിഡയിലെ ബട്ടർഫ്ലൈ ഗാർഡനുകളിൽ ഉപയോഗിക്കപ്പെടുന്നു.

ആതിഥേയ സസ്യം

അരിപ്പൂച്ചെടിയുടെ പൂവ് ഒട്ടേറെ പൂമ്പാറ്റ സ്പീഷീസുകൾക്ക് ഭക്ഷണമൊരുക്കുന്നു. പടിഞ്ഞാറേ അർദ്ധഗോളത്തിലെ ഏറ്റവും വലിയ പൂമ്പാറ്റയായ പാപ്പിലിയോ ഹോമെറസ്(Papilio homerus) ഇതിന്റെ തേൻ കുടിക്കുന്നതായി കണ്ടിട്ടുണ്ട്.[38]

നിരുക്തി

ലന്റാന എന്ന വാക്ക് Viburnum lantana(wayfaring tree), എന്ന ചെടിയുടെ  പൂക്കളുമായി നല്ല സാമ്യമുള്ളതിനാൽ അതിന്റെ ലാറ്റിൻ നാമത്തിൽ നിന്ന് ഉല്ഭവിച്ചതാണ്.[39][40]

Thumb
Fivebar Swordtail

കമാനാകൃതിയിലുള്ളത് എന്നർത്ഥം വരുന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് Camara എന്ന പദം ഉൽഭവിച്ചത്.

Thumb

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.