From Wikipedia, the free encyclopedia
കുവൈറ്റിലെ ഫർവാനിയയിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം (അറബി: مطار الكويت الدولي, (IATA: KWI, ICAO: OKBK)). കുവൈറ്റ് നഗരത്തിൽ നിന്നും 15.5 കിലോമീറ്റർ ദൂരത്തിൽ തെക്ക് ദിശയിലായിട്ടാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. കുവൈറ്റ് എയർവെയ്സ്, ജസീറ എയർവെയ്സ് എന്നീ വിമാനകമ്പനികളുടെ പ്രധാന ഹബ്ബാണിത്.
Kuwait International Airport مطار الكويت الدولي | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||||
Summary | |||||||||||||||
എയർപോർട്ട് തരം | പൊതു / സൈനികം | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | Directorate General of Civil Aviation | ||||||||||||||
Serves | കുവൈറ്റ് നഗരം, കുവൈറ്റ് | ||||||||||||||
സ്ഥലം | Farwaniya Governorate, Kuwait | ||||||||||||||
Hub for | |||||||||||||||
സമുദ്രോന്നതി | 206 ft / 63 m | ||||||||||||||
നിർദ്ദേശാങ്കം | 29°13′36″N 047°58′48″E | ||||||||||||||
വെബ്സൈറ്റ് | http://www.dgca.gov.kw | ||||||||||||||
Map | |||||||||||||||
Location of airport in Kuwait | |||||||||||||||
റൺവേകൾ | |||||||||||||||
| |||||||||||||||
Statistics (2019) | |||||||||||||||
| |||||||||||||||
ഈ വിമാനത്താവളത്തിന്റ ഒരു ഭാഗത്ത് കുവൈറ്റ് വ്യോമസേനയുടെ പ്രധാന കാര്യാലയവും കുവൈറ്റ് വ്യോമസേനാ മ്യൂസിയവും പ്രവർത്തിക്കുന്നു.
1927-1928 കാലഘട്ടത്തിലാണ് വിമാനത്താവളം സ്ഥാപിതമായത്.[3] ബ്രിട്ടീഷ് ഇന്ത്യയിലേക്കുള്ള യാത്രയിൽ ബ്രിട്ടീഷ് വിമാനങ്ങൾക്കുള്ള ഒരു സ്റ്റോപ്പായിട്ടാണ് ഇത് ആദ്യം വിഭാവനം ചെയ്തത്. കെൻസോ ടാംഗെയുടെ രൂപകൽപ്പനയിൽ 1979 ൽ തുറന്ന വിമാനത്താവളം, അൽ ഹാനി കൺസ്ട്രക്ഷനും നെതർലാൻഡിലെ ബാലസ്റ്റ് നെഡാമുമായി ചേർന്നുള്ള സംയുക്ത സംരംഭമായാണ് നിർമ്മിച്ചത്.
1999-2001 കാലയളവിൽ വിമാനത്താവളം ഒരു വലിയ നവീകരണ, വിപുലീകരണ പദ്ധതിക്ക് വിധേയമായി. അതിൽ മുൻഭാഗത്തെ പാർക്കിംഗ് സ്ഥലം വിപുലീകരിക്കുകയും ഒരു പുതിയ ടെർമിനൽ നിർമ്മിക്കുകയും ചെയ്തു. പുതിയ ചെക്ക്-ഇൻ ഏരിയകൾ, വിമാനത്താവളത്തിലേക്കുള്ള പുതിയ പ്രവേശന കവാടം, മൾട്ടി-സ്റ്റോറി പാർക്കിംഗ് ഘടന, എയർപോർട്ട് മാൾ എന്നിവയുടെ നിർമ്മാണവും ഇതിൽ ഉൾപ്പെടുത്തി.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നിലവിൽ പ്രതിവർഷം ഒമ്പത് ദശലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയും. റോയൽ എവിയേഷന്റെ നിയന്ത്രണത്തിൽ ഒരു പുതിയ ജനറൽ ഏവിയേഷൻ ടെർമിനൽ 2008 ൽ പൂർത്തിയാക്കി. 2008 അവസാനത്തോടെ ശൈഖ് സാദ് ജനറൽ ഏവിയേഷൻ ടെർമിനൽ എന്ന് പേര് നൽകിയിട്ടുള്ള ചെറിയ കെട്ടിടം വിമാനത്താവളത്തിൽ സ്ഥാപിക്കുകയും വതാനിയ എയർവെയ്സിന്റെ സേവനങ്ങൾ അവിടെ ആരംഭിക്കുകയും ചെയ്തു.
2011 ൽ, സിവിൽ ഏവിയേഷൻ വകുപ്പ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വിപുലീകരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. അതിനാൽ കൂടുതൽ യാത്രക്കാരെയും കൂടുതൽ വിമാനങ്ങളെയും കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിന് കഴിയും എന്നതിനാൽ, 2011 ഒക്ടോബർ 3 ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ഒരു പുതിയ ഫോസ്റ്റർ + പാർട്ണർസ് രൂപകൽപ്പന ചെയ്ത ടെർമിനൽ ഘടന 2012 ൽ നിർമാണം ആരംഭിക്കുമെന്നും തീരുമാനിച്ചു. ആദ്യ ഘട്ടത്തിൽ യാത്രക്കാരുടെ എണ്ണം 14 ദശലക്ഷം എന്നതിൽ നിന്നും 25 ദശലക്ഷം ആയി ഉയർത്തുമെന്നും വിമാനത്താവള അതോറിറ്റി പ്രഖ്യാപിച്ചു. ടെർമിനൽ നിർമ്മാണം 2012ൽ ആരംഭിക്കാനും 2016ഓടെ പൂർത്തിയാക്കാനും തീരുമാനമായി. നിലവിലെ ടെർമിനൽ സമുച്ചയത്തിന്റെ തെക്ക് ഭാഗത്തായി ഇത് നിർമ്മിക്കും. രണ്ട് എയർസൈഡ് ഹോട്ടലുകൾ പുതിയ കെട്ടിടത്തിന്റെ ഭാഗമാകും.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ 2016 അവസാനത്തോടെ പൂർത്തിയാക്കുമെന്ന് കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം 2012 ഡിസംബറിൽ പ്രഖ്യാപിച്ചു, ഏകദേശം 900 ദശലക്ഷം കുവൈറ്റ് ദിനാർ (3.2 ബില്യൺ ഡോളർ) ചെലവായിരുന്നു കണക്കാക്കിയിരുന്നത്. 2013 മെയ് 20 ന് സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷനിലെ ഓപ്പറേഷൻസ് മാനേജ്മെൻറ് ഡയറക്ടർ എസ്സാം അൽ സമിൽ, ചില വിമാനങ്ങളുടെ സേവനങ്ങൾ ജൂലൈയിൽ പ്രവർത്തനമാരംഭിക്കുന്ന കുവൈറ്റ് വിമാനത്താവളത്തിന്റെ പ്രധാന ടെർമിനലിനുപകരം ഷെയ്ഖ് സാദ് ടെർമിനലിലേക്ക് തിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കുവൈറ്റ് വിമാനത്താവളത്തിന്റെ ശേഷി വർദ്ധിക്കുന്നതിന്റെ കാരണവും. 2014 ജൂൺ ആയിട്ടും, ടെർമിനൽ നിർമ്മിക്കുന്നതിനുള്ള പ്രമുഖ കൺസോർഷ്യം നിർമ്മാണം ആരംഭിക്കാത്തതിനാൽ പല കാരണങ്ങളാൽ പദ്ധതി നിർത്തിവച്ചു. [4] 2014, 2015 കാലയളവിൽ പദ്ധതി രണ്ടുതവണ വീണ്ടും ടെൻഡർ ചെയ്തുവെങ്കിലും പല കാരണത്താൽ അത് റദ്ദാക്കി.
മെയ് 9, 2017 ന്, ഫോസ്റ്റർ + പാർട്ണർസ് ടെർമിനൽ 2ന്റെ സൈറ്റിൽ കനത്ത നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തുർക്കിയിലെ ലിമാക് ഹോൾഡിംഗ് ആണ് ടെർമിനൽ നിർമ്മിക്കുന്നത്. ഇത് 6.5 വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് പദ്ധതിയിട്ടിരുന്നത്. കരാറുകാരും കുവൈറ്റ് സർക്കാരും നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്ന് അവകാശവാദമുന്നയിച്ചിരുന്നു.
2018 മെയ് 22 ന് ജസീറ എയർവേയ്‌സ്നനായി ടെർമിനൽ 5 നിലവിൽ വന്നു. ഇത് വിമാനത്താവളത്തിന്റെ പ്രധാന കെട്ടിടത്തോട് നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു, എന്നാൽ പ്രധാന കെട്ടിടത്തിലെ തിരക്ക് ലഘൂകരിക്കുന്നതിന് വേണ്ടി ആഗമനം / പുറപ്പെടൽ വിഭാഗം, കസ്റ്റംസ് എന്നിവയുടെ പ്രവർത്തനങ്ങളും ഈ കെട്ടിടത്തിലാണ് നടക്കുന്നത്. [5]
കൊറോണ വൈറസ് പകർച്ചവ്യാധിയുടെ ഫലമായി 2020 മാർച്ച് 13 മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ വ്യോമയാന യാത്രകളും താൽക്കാലികമായി നിർത്തിവച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.