കുഷ്തിയ (ബംഗാളി: কুষ্টিয়া জেলা) പടിഞ്ഞാറൻ ബംഗ്ലാദേശിലെ ഖുൽന ഭരണ ഡിവിഷനിൽപ്പെട്ട ഒരു ജില്ലയാണ്. കുഷ്തിയ ഇന്ത്യാ വിഭജനം തൊട്ടെ കുഷ്തിയ പ്രത്യേക ജില്ലയായി നിലനിന്നു വരുന്നു.[1] കുഷ്തിയ ബ്രിട്ടിഷ് ഇന്ത്യയുടെ കീഴിലുണ്ടായിരുന്ന ബംഗാൾ പ്രവിശ്യയിലെ നാദിയ ജില്ലയുടെ ഭാഗമായിരുന്നു. കുഷ്തിയ, പ്രശസ്തരായ ബംഗാളി എഴുത്തുകാരുടെയും കവികളുടെയും ജന്മസ്ഥലമായിരുന്നു. ഇസ്ലാമിക സർവ്വകലാശാല, ഷിലൈദഹ, കുതിബാരി, ലാലോണിന്റെ ഇന്നത്തെ കുഷ്തിയയിലെ പ്രധാന സ്ഥലങ്ങളാണ്.

വസ്തുതകൾ Kushtia কুষ্টিয়া, Country ...
Kushtia

কুষ্টিয়া
District
Thumb
Shilaidaha Kuthibari, the famous residence of Rabindranath Tagore in Kushtia, is a popular tourist destination
Nickname(s): 
Kushti{কুষ্টি}
Thumb
Location of Kushtia in Bangladesh
Country Bangladesh
DivisionKhulna Division
വിസ്തീർണ്ണം
  ആകെ1,608.80 ച.കി.മീ.(621.16  മൈ)
ജനസംഖ്യ
 (2011 census)
  ആകെ19,46,838
  ജനസാന്ദ്രത1,200/ച.കി.മീ.(3,100/ച മൈ)
സമയമേഖലUTC+6 (BST)
  Summer (DST)UTC+7 (BDST)
Postal code
7000
അടയ്ക്കുക

ചരിത്രം

മുഗൾ കാലത്തുമുതലുള്ള പാരമ്പര്യമുള്ള സ്ഥലമാണിത്. ചരിത്രത്തിൽ പ്രസിദ്ധരായ പല വ്യക്തികളുടെയും ജന്മസ്ഥലമാണ്. നോബൽ സമ്മാന ജേതാവായ രബീന്ദ്രനാഥ ടഗോർ ഈ ജില്ലയുടെ ഭാഗമായ ഷെലൈദാഹ എന്ന സ്ഥലത്തു തന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഘട്ടത്തിൽ താമസിച്ചിരുന്നു. അവിടെവച്ച്, തന്റെ കവിതകളിൽ പ്രശസ്തമായ ചിലവ രചിച്ചു. മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന മൊഹമ്മദ് അസീസുർ റഹ്‌മാൻ, ശാസ്ത്രജ്ഞരായ ഖാലിഫ അസീസുർ റഹ്മാൻ, ഡോ. കാസി മൊതാഹർ ഹൊസൈൻ, കവിയായ അസീസുർ രഹ്‌മാൻ, നാടക പ്രവർത്തകരായ അഹ്മദ് ഷരീഫ്, മിസു അഹ്മദ്, സലഹ് ഉദ്ദിൻ ലൊവേലു, ഗായകരായ അബു സഫർ, ഫരീദ പർവീൺ, അബ്ദുൾ സഫ്ഫാർ തുടങ്ങിയ ഒട്ടേറെപ്പേർ ഇവിടെ ജനിച്ചു. 1869ൽ ആണ് ഇവിടത്തെ മുനിസിപ്പാലിറ്റി സ്ഥാപിതമായത്.

ഷാജഹാന്റെ കാലത്ത് ഇവിടെ ഒരു നദീതുറമുഖം നിർമ്മിക്കപ്പെട്ടു. ബ്രിട്ടിഷ് ഗവൺമെന്റ് ഈ തുറമുഖം വിപുലമായി ഉപയോഗിച്ചു. നീലം കൃഷിക്കാരും ഇവിടെവന്ന് താമസിച്ചതോടെയാണ് ഈ പട്ടണം വളർന്നത്. 1860ൽ കോൽക്കത്തയുമായി ഒരു റയിൽവേ ബന്ധം സ്ഥാപിക്കപ്പെട്ടു. അന്ന് ബ്രിട്ടിഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്നു കൊൽക്കത്ത. അതുവഴി അനേകം മില്ലുകളും വ്യവസായസ്ഥാപനങ്ങളും ഇവിടെ നിലവിൽവന്നു.

1860ൽ നീലം സംഘർഷം ഇവിടെയും വ്യാപിച്ചു. ഇവിടുത്തെ ഷാൽഗാർ മധുവ ഈ സമരത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു. [1]ഇത് കുഷ്തിയായിലെ എല്ലാ നീലം കൃഷിക്കാരെയും ബ്രിട്ടീഷുകാർക്കു നികുതി കൊടുക്കുന്നതിൽനിന്നും വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചു. [1]തുടർന്ന് വന്ന ഇൻഡിഗോ കമ്മിഷൻ റിപ്പോർട്ട് ഈ സമരം അവസാനിപ്പിക്കാൻ ഇടയാക്കി. [2]

Thumb
The tomb and shrine of Lalon Fakir is located in Kushtia.

1947ൽ ഇന്ത്യാവിഭജനകാലത്ത്, കുഷ്തിയ ഒരു പ്രത്യേക ജില്ലയായി മാറി. [3]

ബംഗ്ലാദേശിന്റെ വിമോചന സമരത്തിലും ഈ ജില്ല വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. 1971 മാർച്ച് 25നു പാകിസ്താന്റെ ബലൂച് റജിമെന്റ് കുഷ്തിയാ പൊലീസ് സ്റ്റേഷൻ കീഴടക്കുകയും നയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ, മുക്തിബാഹിനിയുടെ നേതൃത്വത്തിൽ പ്രാദേശികമായ ശക്തമായ ഏറ്റുമുട്ടൽ നടന്നു.[4] അതിൽ ഏപ്രിൽ ഒന്നോടുകൂടി പാകിസ്താനി പട്ടാളം പിൻവാങ്ങേണ്ടിവന്നു.

ഭൂമിശാസ്ത്രം

Thumb
Gorai river in Kushtia town

കുഷ്തിയ ജില്ലയ്ക്ക് 1608.80 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. രാജ്ഷാഹി, നതോർ, പാബ്ന എന്നീ ജില്ലകൾ ഉത്തരഅതിരിലുണ്ട്. ചുവദങ്ക, ഝെനൈദ എന്നീ ജില്ലകളാണ് തെക്കു ഭാഗത്ത് സ്ഥിതിചെയ്യുന്നത്. കിഴക്ക് രാജ്ബാരി ജില്ലയും പടിഞ്ഞാറ് പശ്ചിമ ബംഗാളിലെ മെഹെർപൂർ ജില്ലയുമാണ്.

ഗംഗ, ഗോറൈ-മധുമോതി, മാതാഭംഗ, കോളിഗോംഗ, കുമാർ എന്നീ നദികളാണ് ഈ ജില്ലയിലൂടെ ഒഴുകുന്നത്.

ഭരണം

സില പൊറിഷോദ് : സഹീദ് ഹൊസൈൻ സഫോർ[5]

ഭരണവിഭാഗങ്ങൾ

Thumb
Kushtia City Municipality House.

ഇന്ത്യാ വിഭജന സമയത്താണ് കുഷ്തിയ ഒരു ജില്ലയായത്. ഭെരമറ, ദൗലത്പൂർ, ഖോക്സ, കുമാർഖാലി, കുഷ്തിയ സദാർ, മിർപൂർ എന്നിവയാണ് കുഷ്തിയ ജില്ലയുടെ ഉപസിലകൾ.[1]

ജനസംഖ്യ

കുഷ്തിയ ജില്ലയിൽ 1,946,838 ജനങ്ങളുണ്ട്. അതിൽ 50.86% പുരുഷന്മാരും 49.14% സ്ത്രീകളുമാണ്. 95.72% പേർ മുസ്ലിങ്ങളും 4.22% പേർ ഹിന്ദുമതവിശ്വാസികളും 0.06% മറ്റു മതവിശ്വാസികളും ആകുന്നു. [1]

വിദ്യാഭ്യാസം

ഇസ്ലാമിക് സർവ്വകലാശാലയാണ് പ്രധാന ഉന്നതവിദ്യാഭ്യാസകേന്ദ്രം.

Thumb
Auditorium of Islamic University, Kushtia

പ്രധാന സ്ഥലങ്ങൾ

സാമ്പത്തികം

സംഘടനകൾ

മാദ്ധ്യമങ്ങൾ

  • കുഷ്തിയയിലെ ചില ബംഗാളി പത്രങ്ങൾ:
    • ദൊയിനിക്ക് സുത്രൊപത്
    • The ദൈനിക് കുഷ്ടിയ
    • Daily സട്ടൊഖബർ
    • കുഷ്തിയ പ്രൊതിദിൻ
    • ആജ്കെർ സുത്രോപാത്
    • ഷൊമൊയേർ കഗോജ്
    • കുഷ്തിയ കഗോജ്
    • അർഷിനഗർ
    • ലലോൺ കൊന്തോ
    • ദേശേർ ബാനി
    • കുഷ്തിയാർ ഖൊബോർ
    • ഡെയ്ലി ഷൊർണൊജുഗ്
    • ഡെയ്ലി ജൊയ്ജാത്ര
    • ബംഗ്ലാദേശ് ബാർത്ത
    • അന്തൊലൊനോർ ബസാർ
    • ആജ്കെർ അലോ
    • craigslist kushtia
    • kushtiatown.com Archived 2021-03-05 at the Wayback Machine.
  • An English newspaper, The Kushtia Times, is also published in the district
  • വാർത്താവിനിമയം:
    • എയർടെൽ
    • BTCL
    • [[ബംഗാളി ലിങ്ക്]
    • ടെലിടാക്ക്
    • ഗ്രാമീൺ ഫോൺ
    • സിറ്റിസെൽ
    • റോബി
    • സാറ്റലൈറ്റ് ടെലിവിഷൻ:
    • ടാറ്റ സ്കൈ

ഇതും കാണൂ

  • Faridpur District
  • Districts of Bangladesh
  • Dhaka Division

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.