കറാച്ചി

From Wikipedia, the free encyclopedia

കറാച്ചിmap


പാകിസ്താനിലെ ഏറ്റവും വലിയ നഗരമാണ് കറാച്ചി. സിന്ധ് പ്രവിശ്യയുടെ തലസ്ഥാനമാണ് ഈ നഗരം. ജനസംഖ്യാപരമായി നോക്കുകയാണെങ്കിൽ ലോകത്തിലെത്തന്നെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് കറാച്ചി. സീന്ധു നദിയുടെ ഡെൽറ്റാ പ്രദേശത്തിന് പടിഞ്ഞാറായി അറബിക്കടലിന്റെ വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്നു. മുമ്പ് പാകിസ്താന്റെ തലസ്ഥാനമായിരുന്ന കറാച്ചി ഇന്ന് പാകിസ്താന്റെ സാംസ്കാരിക, ധനകാര്യ തലസ്ഥാനമാണ്. രാജ്യത്തെ ഏറ്റവും വലിയ തുറമുഖവും ഇവിടെയാണ്. നഗരത്തിലെ പ്രധാന സാമ്പത്തിക മേഖലകളിൽ ധനകാര്യം, വ്യാപാര സേവനങ്ങൾ, ഗതാഗതം, മാദ്ധ്യമം, ദൃശ്യമാദ്ധ്യമ നിർമ്മാണം, പ്രസിദ്ധീകരണം, സോഫ്റ്റ്‌വേർ, വൈദ്യ ഗവേഷണം, വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നിവയെല്ലാം ഉൾപ്പെടുന്നു.

വസ്തുതകൾ Karachi کراچی‬, Country ...
Karachi

کراچی
Thumb
[[File:|280px]]
Thumb Thumb
Thumb
Clockwise from top:
Mazar-e-Quaid, Hawke's Bay Beach, Frere Hall, Karachi Port Trust Building, Mohatta Palace, Port of Karachi
Nickname(s): 
City of the Quaid,[1] Paris of Asia,[2][3] The City of Lights,[2] Bride of the Cities[4][5]
Thumb
Karachi
Karachi
Location in Pakistan
Thumb
Karachi
Karachi
Karachi (Pakistan)
Thumb
Karachi
Karachi
Karachi (Asia)
Coordinates: 24°51′36″N 67°0′36″E
Country പാകിസ്താൻ
ProvinceSindh Sindh
DivisionKarachi
Metropolitan council1880
City councilCity Complex, Gulshan-e-Iqbal Town
Districts[6]
7
  • Central Karachi
  • East Karachi
  • South Karachi
  • West Karachi
  • Korangi
  • Malir
  • Kiamari
ഭരണസമ്പ്രദായം
  ഭരണസമിതിGovernment of Karachi
  MayorWaseem Akhtar (MQM-P)
  Deputy mayorArshad Hassan (MQM-P)
  CommissionerMuhammad Sohail Rajput[8]
വിസ്തീർണ്ണം
  City[[1 E+9_m²|3,780 ച.കി.മീ.]] (1,460  മൈ)
ഉയരം10 മീ(30 അടി)
ജനസംഖ്യ
 (2017)[11][12]
  City14,910,352
  റാങ്ക്
  • 1st, Pakistan
  • 7th, World
  ജനസാന്ദ്രത3,900/ച.കി.മീ.(10,000/ച മൈ)
  മെട്രോപ്രദേശം
16,051,521
Demonym(s)Karachiite
സമയമേഖലUTC+05:00 (PST)
Postal codes
74XXX  75XXX
Dialing code+9221-XXXX XXX
GDP/PPP$114 billion (2014)[13][14]
HDI (2017)Increase 0.854[15] (very high)
വെബ്സൈറ്റ്www.karachicity.gov.pk www.kmc.gos.pk
അടയ്ക്കുക

3,530 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ നഗരവും പരിസരപ്രദേശങ്ങളും ചേർന്ന മെട്രോപൊളിറ്റൻ പ്രദേശം ലോകത്തിലെ ഏറ്റവും വലിയ ഇരുപതാമത്തെ മെട്രോപൊളിറ്റനാണ്. ഈ നഗരത്തിന്റെ വളർച്ചക്ക് പ്രധാന കാരണം പല രാജ്യങ്ങളിൽ‌നിന്നും ഇവിടേക്ക് കുടിയേറിപ്പാർത്ത ജനങ്ങളാണ്. "വെളിച്ചത്തിന്റെ നഗരം" (روشنين جو شهر) എന്നാണ് നഗരത്തിന്റെ ഒരു വിളിപ്പേര്. പാകിസ്താന്റെ സ്ഥാപകൻ എന്നറിയപ്പെടുന്ന ക്വയിദ്-ഇ-അസം മുഹമ്മദ് അലി ജിന്ന ജനിച്ചതും അടക്കപ്പെട്ടതു ഇവിടെയായതുനാൽ "ക്വയിദിന്റെ നഗരം"(شهرِ قائد), എന്നും അറിയപ്പെടുന്നു.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.