ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia
2023 ഡിസംബർ 29 മുതൽ കേരളസംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയായി[1] തുടരുന്ന കേരള കോൺഗ്രസ് (ബി) വിഭാഗം ചെയർമാനും കൊല്ലം ജില്ലയിൽ നിന്നുള്ള മലയാള ചലച്ചിത്ര അഭിനേതാവുമാണ് കെ.ബി.ഗണേഷ് കുമാർ (ജനനം: 25 മെയ് 1966).2001 മുതൽ പത്തനാപുരത്ത് നിന്നുള്ള നിയമസഭാംഗവും രണ്ട് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയുമായിരുന്നു. മലയാള ചലച്ചിത്രനടൻ, ടി.വി. സീരിയൽ അഭിനേതാവ്, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ ഗണേഷ് കുമാർ മുൻമന്ത്രിയും മുതിർന്ന കേരളകോൺഗ്രസ് നേതാവുമായിരുന്ന ആർ. ബാലകൃഷ്ണപിള്ളയുടെ മകനാണ്.[2][3][4][5][6][7][8]
കെ.ബി. ഗണേഷ് കുമാർ | |
---|---|
സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി | |
ഓഫീസിൽ 2023-തുടരുന്നു, 2001-2003 | |
മുൻഗാമി | ആന്റണി രാജു |
മണ്ഡലം | പത്തനാപുരം |
നിയമസഭാംഗം | |
ഓഫീസിൽ 2021-തുടരുന്നു, 2016, 2011, 2006, 2001 | |
മുൻഗാമി | കെ. പ്രകാശ് ബാബു |
സംസ്ഥാന വനം, പരിസ്ഥിതി വകുപ്പ് മന്ത്രി | |
ഓഫീസിൽ 2011-2013 | |
മുൻഗാമി | എം. വിജയകുമാർ |
പിൻഗാമി | തിരുവഞ്ചൂർ രാധാകൃഷ്ണൻ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | തിരുവനന്തപുരം | 25 മേയ് 1966
രാഷ്ട്രീയ കക്ഷി | കേരള കോൺഗ്രസ് (ബി)
|
പങ്കാളികൾ |
|
കുട്ടികൾ |
|
ജോലി | മലയാള ചലച്ചിത്ര അഭിനേതാവ് |
As of ഡിസംബർ 29, 2023 ഉറവിടം: കേരള നിയമസഭ |
മുൻ മന്ത്രിയും കേരള കോൺഗ്രസ് (ബി) വിഭാഗം നേതാവുമായിരുന്ന ആർ. ബാലകൃഷ്ണപിള്ളയുടേയും വത്സലകുമാരിയുടേയും മകനായി 1966 മെയ് 25ന് തിരുവനന്തപുരത്ത് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം ഗവ. ആർട്ട്സ് കോളേജിൽ നിന്ന് ബിരുദം നേടി. ബി.കോമാണ് വിദ്യാഭ്യാസ യോഗ്യത.
പ്രശസ്ത സംവിധായകനായ കെ.ജി. ജോർജുമായുള്ള പരിചയമാണ് സിനിമ രംഗത്തേക്ക് വരാൻ ഗണേഷിന് സഹായകരമായത്. കെ.ജി. ജോർജ് സംവിധാനം ചെയ്ത് 1985-ൽ റിലീസായ ഇരകൾ എന്ന സിനിമയിലെ മാനസിക രോഗം ബാധിച്ച നായകനായി അഭിനയിച്ചു കൊണ്ടാണ് ഗണേഷിൻ്റെ സിനിമ അരങ്ങേറ്റം. 1987-ൽ മോഹൻലാൽ നായകനായ ചെപ്പ് എന്ന സിനിമയിലെ ഗണേഷിൻ്റെ വില്ലൻ വേഷം നിരൂപക പ്രശംസ നേടിയതാണ്. രാക്കുയിലിൻ രാഗസദസിൽ, സംഘം, ഒരു മുത്തശ്ശി കഥ, കമ്മീഷണർ എന്നിങ്ങനെ നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 1990-കളുടെ മധ്യത്തിൽ സപ്പോർട്ടിംഗ് റോളുകളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും ഗണേഷ് മലയാള സിനിമയിൽ നിറഞ്ഞുനിന്നു. ഇതുവരെ ഏകദേശം 250 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
2000 ആണ്ടിൻ്റെ തുടക്കത്തിൽ സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയ ഗണേഷ് 2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിക്കുകയും എ.കെ. ആൻ്റണി മുഖ്യമന്ത്രിയായ യു.ഡി.എഫ് മന്ത്രിസഭയിലെ ഗതാഗത വകുപ്പിൻ്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായും പ്രവർത്തിച്ചു.
2001-ൽ സംസ്ഥാന നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി മാറി. പിന്നീട് സെലക്ടീവ് റോളുകളിൽ മാത്രം സിനിമയിൽ അഭിനയിച്ചു. രാഷ്ട്രീയ ഇമേജിനെ അഭിനയ ജീവിതം ഒരുതരത്തിലും ബാധിക്കാതിരിക്കാൻ വില്ലൻ വേഷങ്ങൾ പൂർണ്ണമായും ഒഴിവാക്കി. പിന്നീട് കോമഡി റോളുകളിലും ഉപ-നായകനായും സിനിമാഭിനയം തുടരുന്ന ഗണേഷിന് സൂര്യ ടി.വിയിലെ മാധവം എന്ന ടെലി സീരിയലിലെ അഭിനയത്തിന് 2007-ലെ മികച്ച ടി.വി. അഭിനേതാവിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. 2008-ലെ ഫ്രെയിം മീഡിയ ഗാലപ്പ് പോളിൽ മികച്ച നടനുള്ള സീരിയൽ അവാർഡ് അമൃത ടി.വിയിലെ അളിയന്മാരും പെങ്ങൻമാരും എന്ന പരമ്പരയ്ക്ക് ലഭിച്ചു.[9]
2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പത്തനാപുരത്ത് നിന്ന് നിയമസഭാംഗമായതോടെയാണ് ഗണേഷിൻ്റെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും (2006, 2011, 2016, 2021) പത്തനാപുരത്ത് നിന്ന് തുടർച്ചയായി ജയിച്ച് നിയമസഭാംഗമായി തുടരുന്ന ഗണേഷ് കുമാർ രണ്ട് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു.
2001-ലെ എ.കെ. ആൻറണി നയിച്ച യു.ഡി.എഫ് മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായ ഗണേഷ് 2003-ൽ പിതാവ് ആർ. ബാലകൃഷ്ണ പിള്ളയ്ക്ക് മന്ത്രിയാകാൻ വേണ്ടി രാജി വയ്ക്കുകയായിരുന്നു. 2011-ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ വനം, പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്ന ഗണേഷ് ഭാര്യയുമായുള്ള വിവാഹ മോചന തർക്കത്തെ തുടർന്ന് 2013-ൽ രാജിവച്ചു. കേരള കോൺഗ്രസ് ബിയുടെ ചെയർമാനായി തുടരുന്ന 2001 മുതൽ തുടർച്ചയായി അഞ്ച് തവണ നിയമസഭാംഗമായ ഗണേഷ് കുമാർ രണ്ടാം പിണറായി മന്ത്രിസഭ പുന:സംഘടനയുടെ ഭാഗമായി 2023 ഡിസംബർ 29ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റു.[10]
മറ്റ് പദവികൾ
എഴുതിയ നോവൽ
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
2016 | പത്തനാപുരം നിയമസഭാമണ്ഡലം | കെ.ബി. ഗണേശ് കുമാർ | കേരള കോൺഗ്രസ് (ബി), എൽ.ഡി.എഫ്. | ജഗദീഷ് | ഐൻസി ,യു.ഡി.എഫ്. |
2011 | പത്തനാപുരം നിയമസഭാമണ്ഡലം | കെ.ബി. ഗണേശ് കുമാർ | കേരള കോൺഗ്രസ് (ബി), യു.ഡി.എഫ്. | കെ. രാജഗോപാൽ | സി.പി.ഐ.എം., എൽ.ഡി.എഫ്. |
2006 | പത്തനാപുരം നിയമസഭാമണ്ഡലം | കെ.ബി. ഗണേശ് കുമാർ | കേരള കോൺഗ്രസ് (ബി), യു.ഡി.എഫ്. | കെ.ആർ. ചന്ദ്രമോഹനൻ | സി.പി.ഐ., എൽ.ഡി.എഫ്. |
2001 | പത്തനാപുരം നിയമസഭാമണ്ഡലം | കെ.ബി. ഗണേശ് കുമാർ | കേരള കോൺഗ്രസ് (ബി), യു.ഡി.എഫ്. | കെ. പ്രകാശ് ബാബു | സി.പി.ഐ., എൽ.ഡി.എഫ്. |
Seamless Wikipedia browsing. On steroids.