1921 ൽ ഹെർബെർട്ട് ജൊനാതൻ കേപ്പ് സ്ഥാപിച്ച ലണ്ടൻ ആസ്ഥാനമായ ഒരു പ്രസിദ്ധീകരണ സ്ഥാപനമാണ് ജൊനാതൻ കേപ്പ്. 1960ൽ ഹെർബെർട്ടിന്റെ മരണം വരെ ഈ സ്ഥാപനത്തിന്റെ തലവനായിരുന്നു.

വസ്തുതകൾ ജൊനാതൻ കേപ്പ്, പ്രമാണം:Jonathan Cape logo.jpg ...
ജൊനാതൻ കേപ്പ്
പ്രമാണം:Jonathan Cape logo.jpg
മാതൃ കമ്പനി Random House
സ്ഥാപിതം 1921; 103 years ago (1921)
സ്ഥാപക(ൻ/ർ) Herbert Jonathan Cape, Wren Howard
സ്വരാജ്യം United Kingdom
ആസ്ഥാനം London
Publication types Books
അടയ്ക്കുക

1921 ൽ കേപ്പും അദ്ദേഹത്തിന്റെ വ്യവസായ പങ്കാളി റെൻ ഹോവാർഡും കൂടി പ്രസിദ്ധീകരണ സ്ഥാപനം തുടങ്ങി. വളരെ നല്ല ഗുണമേന്മയുള്ള രൂപകൽപ്പനക്കും പ്രസിദ്ധീകരണത്തിനും ഈ സ്ഥാപനം വളരെ വേഗം പ്രസിദ്ധി സമ്പാദിച്ചു. പ്രശസ്തരായ ഇംഗ്ലീഷ് എഴുത്തുകാരുടെ ഒരു നല്ല നിര ഈ സ്ഥാപനത്തിന് കെട്ടിപ്പടുക്കാൻ കഴിഞ്ഞു. സ്ഥാപനത്തിന്റെ പ്രധാന എഡിറ്ററായ എഡ്വാർഡ് ഗാർനെറ്റിന്റെ പ്രയത്നങ്ങളായിരുന്നു ഇതിനു പിന്നിൽ. റോബർട്ട് ഫ്രോസ്റ്റ്, സി. ഡേ ലൂയിസ് തുടങ്ങിയ കവികളും ഹ്യൂഗ് ലോഫ്റ്റിങ്, ആർതർ റാൻസം തുടങ്ങിയ ബാലസാഹിത്യകാരന്മാരും ജെയിംസ് ബോണ്ട് പരമ്പരകൾ എഴുതിയ ഇയാൻ ഫ്ലെമിങ്, ജെയിംസ് ജോയ്സ്, ടി. ഇ. ലോറൻസ് തുടങ്ങിയ മുഖ്യധാരാ നോവലിസ്റ്റുകളും ജൊനാതൻ കേപ്പ് പ്രസിദ്ധീകരണ സ്ഥാപനത്തിനു കീഴിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേപ്പിന്റെ മരണശേഷം ഈ സ്ഥാപനം മറ്റ് മൂന്ന് പ്രസിദ്ധീകരണ സ്ഥാപനങ്ങളുമായി ലയിച്ചു. 1987 ൽ റാൻഡം ഹൗസ് ഈ സ്ഥാപനം ഏറ്റെടുത്തു. റാൻഡം ഹൗസിന്റെ ബ്രിട്ടീഷ് വിഭാഗമായി ഈ സ്ഥാപനം തുടരുന്നു.

വിവാഹവും കുടുംബവും

ജൊനാതൻ കേപ്പ് മൂന്ന് തവണ വിവാഹിതനാകുകയും മൂന്ന് തവണ വിഭാര്യനാകുകയും ചെയ്തു. 1907-ൽ എഡിത്ത് ലൂയിസ ക്രീക്കിനെ വിവാഹം കഴിച്ച അദ്ദേഹത്തിന് രണ്ടു പെൺമക്കളുണ്ടായിരുന്നു. എഡിത്ത് കേപ് 1919-ൽ അന്തരിച്ചു. 1927-ൽ കേപ് ഒലിവ് വിഡ ജെയിംസിനെ വിവാഹം കഴിക്കുകയും അവരിൽ അദ്ദേഹത്തിന് ഒരു മകനും മകളും ഉണ്ടായിരുന്നു. ഒലിവ് കേപ് 1931-ൽ അന്തരിച്ചു. 1941-ൽ അദ്ദേഹം കാത്‌ലീൻ മേരി വെബിനെ വിവാഹം കഴിച്ച അദ്ദേഹത്തിന് ഒരു പുത്രനുണ്ടായിരുന്നു.  കാത്‌ലീൻ കേപ് 1953-ൽ മരണമടഞ്ഞു.[1]

1954 ൽ കേപ്പിന് രണ്ട് ഹൃദയാഘാതങ്ങളുണ്ടാകുകയും ഇത് അദ്ദേഹത്തിന്റെ സംസാരത്തെ ദുർബലപ്പെടുത്തിയിരുന്നെങ്കിലും ആരോഗ്യത്തിലേക്കുള്ള തിരിച്ചുവരവിനായി അദ്ദേഹം പോരാടി. 1959 നവംബറിൽ തന്റെ 80-ആം ജന്മദിനം ആഘോഷിച്ചപ്പോഴും അദ്ദേഹം സ്ഥാപനം നടത്തിപ്പിൽ ശ്രദ്ധിച്ചിരുന്നു. മൂന്നുമാസത്തിനുശേഷം അദ്ദേഹം ലണ്ടനിലെ തന്റെ ഫ്ലാറ്റിൽ വച്ച് പെട്ടെന്ന് മരണമടഞ്ഞു.[2] പീറ്റർഷാമിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്.[3]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.