തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബാൻ ഗായത്രി സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 27 ഓഗസ്റ്റ് 2015-ൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് ജമ്‌നപ്യാരി. സംഗീതം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദർ ആണ് .
ജമ്‌നപ്യാരി | |
---|---|
![]() ചലച്ചിത്രത്തിന്റെ പോസ്റ്റർ | |
സംവിധാനം | തോമസ് സെബാസ്റ്റ്യൻ |
നിർമ്മാണം | ജയ്സൻ ഇളംകുളം |
തിരക്കഥ | പി.ആർ. അരുൺ |
അഭിനേതാക്കൾ | കുഞ്ചാക്കോ ബോബൻ അജു വർഗ്ഗീസ് ഗായത്രി സുരേഷ് നീരജ് മാധവ് രഞ്ജി പണിക്കർ സുരാജ് വെഞ്ഞാറമൂട് |
സംഗീതം | ഗോപി സുന്ദർ |
ഛായാഗ്രഹണം | അനീഷ് ലാൽ ആർ.എസ്. |
ചിത്രസംയോജനം | വി. സജൻ |
സ്റ്റുഡിയോ | ആർ.ജെ. ക്രിയേഷൻസ് |
വിതരണം | ആർ.ജെ. റിലീസ് |
റിലീസിങ് തീയതി | 27 ഓഗസ്റ്റ് 2015 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹4 കോടി (US$4,70,000)[1] |
സമയദൈർഘ്യം | 126 മിനിറ്റ് |
ആകെ | ₹7.4 കോടി (US$8,70,000)[2] |
അഭിനേതാക്കൾ
- കുഞ്ചാക്കോ ബോബൻ : വാസൂട്ടൻ
- ഗായത്രി സുരേഷ്: പാർവതി (പാറു)
- സുരാജ് വെഞ്ഞാറമൂട്: S.P സാബു
- അജു വർഗ്ഗീസ്: രമേശൻ (റാം)
- രഞ്ജി പണിക്കർ : ശ്രീധരൻ
- നീരജ് മാധവ് : ടോണി കുരിശിങ്കൽ (ബ്രോ)
- ജോയ് മാത്യു : പ്രകാശേട്ടൻ
- അനുമോൾ : വീണ
- മണിയൻപിള്ള രാജു : പാർവതിയുടെ അച്ഛൻ
- അർജുൻ നന്ദകുമാർ : ശ്രീധരന്റെ മകൻ
കഥാസംഗ്രഹം
ഗ്രാമത്തിൽ ഉണ്ടാകുന്ന ഒരു അപകടത്തിൽ പുഴയിലേക്ക് മറിഞ്ഞ ബസ്സിൽ നിന്ന് ആളുകളെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടയിൽ വാസുവിനെ (കുഞ്ചാക്കോ ബോബന്റെ അച്ഛൻ) കാണാതാകുന്നു. അനാഥരായ വാസുവിന്റെ ഭാര്യയും മകനെയും ആ ഗ്രാമത്തിലുള്ള നല്ലവരായ ആളുകൾ ഏറ്റെടുക്കുന്നു. വാസുവിന്റെ കുട്ടൻ (മകൻ) പിന്നീട് വാസൂട്ടനായി മാറുന്നു. ഓട്ടോ ഡ്രൈവർ ആയ വാസൂട്ടൻ ഒരു പരോപകാരി കൂടിയാണ്. ഗ്രാമത്തിലെ ജനങ്ങളുടെ ഏതു കാര്യത്തിനും വാസൂട്ടൻ മുൻപിൽ ഉണ്ടാകും. യാദൃച്ഛികമായി പരിചയപ്പെടുന്ന പാർവതി എന്ന പെൺകുട്ടിയെ സഹായിക്കാൻ ഇറങ്ങിത്തിരിക്കുകയാണ് വാസൂട്ടനും കൂട്ടുകാരായ സാബുവും പ്രകാശേട്ടനും. പിന്നീട് അവരോടൊപ്പം ചേരുന്ന ബ്രൊ എന്ന ടോണി കുരിശിങ്കലും. പാർവതിയുടെ കുടുംബം ഒരു കയറ്റുമതി കോണ്ട്രാക്റ്റ് ഏറ്റെടുക്കുകയും അതിനായുള്ള ബാങ്ക് ഗാരന്റിക്ക് വേണ്ടി വീട് പണയം വെച്ച് സഹകരണ ബാങ്കിൽ നിന്ന് ലോൺ എടുക്കുകയും ചെയ്യുന്നു. പ്രത്യേക തരം ബ്രീഡ് ആയ 100 ജംനാപാരി ആടുകളെ ആണ് കയറ്റുമതി ചെയ്യേണ്ടത്. ആത്മഹത്യയുടെ വക്കിൽ ഏത്തി നില്ക്കുന്ന കുടുംബത്തെ സഹായിക്കാൻ വാസൂട്ടനും കൂട്ടുകാരും ഇറങ്ങി തിരിക്കുന്നു. അവരെ തടയാൻ ശ്രീധരൻ മുതലാളി എന്ന ഫാം ഉടമസ്ഥൻ ശ്രമിക്കുന്നു. പാർവതിയുടെ അച്ഛന്റെ ഫാം സ്വന്തമാക്കാനായിരുന്നു അയാളുടെ ശ്രമം. സാഹസികമായ പരിശ്രമങ്ങൾക്കൊടുവിൽ നാട്ടുകാരുടെ സഹായത്തോടു കൂടി 100 ആടുകളെ വാസൂട്ടനും കൂട്ടുകാരും സങ്കടിപ്പിച്ചു നല്കുന്നു. ഇതിനിടയിൽ തങ്ങളുടെ സ്നേഹം വാസൂട്ടനും പാർവതിയും പരസ്പരം മനസ്സിലാക്കി ഒന്നാകാൻ തീരുമാനിക്കുന്നു.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.