From Wikipedia, the free encyclopedia
നാട്ടുവേഴാമ്പലിന്റെ[2] [3][4][5] ദേഹം ഏറെക്കുറെ ചാരനിറമാണ്. വാലിന്റെ അറ്റത്ത് വെള്ളയും കറുപ്പും കാണാം. കണ്ണിന് മുകളിൽ വെള്ള അടയാളമുണ്ട്. കൊക്കിന് മഞ്ഞ കലർന്ന കറുപ്പുനിറം. കേരളത്തിൽ തൃശ്ശൂരിന് വടക്കോട്ടാണ് കാസർകോട് വരെയുള്ള പ്രദേശങ്ങളിൽ ഇവയെ സാധാരണ കണ്ടുവരുന്നു. നാട്ടിൻപുറങ്ങളിലും മരങ്ങളുള്ള പട്ടണപ്രദേശങ്ങളിലും ഇവയെ സാധാരണ കണ്ടുവരുന്ന പക്ഷിയായതുകൊണ്ടു തന്നെ ഇവയ്ക്ക് നാട്ടുവേഴാമ്പൽ എന്ന പേര് എന്തുകൊണ്ടും ഉചിതമാണെന്നത് പറയാതിരിക്കാൻ വയ്യ. കൂട്ടമായി ഇര തേടുന്ന ഇവ 'കിയ്യോാാാാ' എന്ന നീട്ടിയുള്ള വിളി കൂട്ടം പിരിഞ്ഞു പോകാതിരിക്കാനാണെന്ന് തോന്നുന്നു.
നാട്ടുവേഴാമ്പൽ (Indian Grey Hornbill) | |
---|---|
Male feeding a female at nest (Wagah Border, India) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Ocyceros |
Species: | O. birostris |
Binomial name | |
Ocyceros birostris (Scopoli, 1786) | |
Synonyms | |
Lophoceros birostris |
പഴങ്ങളാണ് നാട്ടുവേഴാമ്പലിന്റെ പ്രധാനഭക്ഷണം. ആൽ, പേരാൽ, കോവൽ, വേപ്പ്, പാറകം, ഞാവൽ മുതലായവയുടെ പഴങ്ങൾ ഭക്ഷിക്കാൻ കോഴിവേഴാമ്പലുകളെ പോലെ കൂട്ടമായി എത്താറുണ്ട്. മരക്കൊമ്പുകളിൽ മുറുകെ പിടിച്ച് ബാലൻസ് ചെയ്ത് ചുറ്റുമുള്ള പഴങ്ങൾ കൊത്തിത്തിന്നുന്നതിൽ ഒരു പ്രത്യേക വൈദഗ്ദ്യം തന്നെ ഇവയ്ക്കുണ്ട്. മാത്രമല്ല, പഴങ്ങൾ അൽപം ദൂരെയാണെങ്കിൽപോലും നീണ്ട കൊക്കും കഴുത്തും കൊത്തിയെടുക്കുന്നതിന് ഇവയ്ക്ക് സഹായകമാവുന്നു. പഴങ്ങൾ മാത്രമല്ല, ഇയ്യാംപ്പാറ്റ, പല്ലി തുടങ്ങിയ ചെറുപ്രാണികളേയും ആഹരിക്കാറുണ്ട്. മറ്റിനം വേഴാമ്പലുകളെ പോലെ പഴം വായുവിലെറിഞ്ഞ് കൊക്കുകൊണ്ട് പിടിക്കുന്ന സ്വഭാവം ഇവയ്ക്കുമുണ്ട്. ഇലവ്, കാട്ടിലവ്, മുരിക്ക്, പ്ലാശ് മുതലായവ പൂക്കുമ്പോൾ തേൻകുടിക്കാനെത്താറുള്ളത് പല തവണ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വേനൽക്കാലമാണ് ഇവയുടെ പ്രജജനനകാലം.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.