തെക്കുകിഴക്കേ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന ദ്വീപുരാഷ്ട്രമായ കിഴക്കൻ ടിമോറിന്റെ തലസ്ഥാനമാണ് ദിലി. ടിമോർ ദ്വീപിന്റെ വടക്കൻ തീരത്തായാണ് ദിലി പട്ടണം സ്ഥിതി ചെയ്യുന്നത്[2].
ദിലി
Díli | |
---|---|
പട്ടണം | |
Country | കിഴക്കൻ ടിമോർ |
[ജില്ല]] | ദിലി ജില്ല |
Settled | 1520 |
സർക്കാർ | |
• District administrator | ജെയിം കോറിയ (2012)[1] |
വിസ്തീർണ്ണം | |
• പട്ടണം | 48.268 ച.കി.മീ. (18.636 ച മൈ) |
ഉയരം | 11 മീ (36 അടി) |
ജനസംഖ്യ (2015 census) | |
• പട്ടണം | 2,22,323 |
• ജനസാന്ദ്രത | 4,600/ച.കി.മീ. (12,000/ച മൈ) |
• മെട്രോപ്രദേശം | 2,34,331 |
ചരിത്രം
പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ടിമോർ ദ്വീപുകളിലെത്തിയ പോർച്ചുഗീസുകാർ ദിലിയിൽ കോളനി സ്ഥാപിച്ചു.1759ൽ ദിലി പോർച്ചുഗീസ് ടിമോറിന്റെ തലസ്ഥാനമായി അംഗീകരിക്കപ്പെട്ടു. 1975 നവംബർ 28നു കിഴക്കൻ ടിമോർ പോർച്ചുഗലിൽനിന്നും സ്വാതന്ത്ര്യം നേടിയെങ്കിലും 1976ൽ ഇന്തോനേഷ്യ തിമോർ കൈയടക്കി അവരുടെ ഇരുപത്തിയേഴാമത് പ്രവിശ്യയായി പ്രഖ്യാപിച്ചു,[3].തുടർന്ന് 24 വർഷത്തോലം ദ്വീപുനിവാസികളും ഇന്തോനീഷ്യൻ ശക്തികളും നടത്തിയ ഗൊറില്ല യുദ്ധത്തിൽ ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു.1991ൽ നടന്ന ദിലി കൂട്ടക്കൊല വൻ മാധ്യമശ്രദ്ധയാകർഷിക്കുകയും ലോകത്തിന്റെ പല കോണുകളിൽ നിന്നും ടിമോറിനു ലഭിക്കുകയും ചെയ്തു[4] .ഒടുവിൽ ടിമോറിന്നു സ്വാതന്ത്ര്യം ലഭിക്കുകയും 2002 മെയ് 20നു പുതുതായി രൂപീകരിക്കപ്പെട്ട ടിമോർ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായി ദിലി തിരഞ്ഞെടുക്കപ്പെട്ടു.
സ്ഥിതിവിവരക്കണക്കുകൾ
2010 സെൻസസ് പ്രകാരം ഏകദേശം രണ്ട് ലക്ഷത്തോളം ആളുകൾ ദിലി പട്ടണത്തിൽ താമസിക്കുന്നു[5].രാജ്യത്തെ ആകെ ജനസംഖ്യയുടെ അഞ്ചിലൊന്നു വരുമിത്.പോർച്ചുഗീസ്,ഇംഗ്ലീഷ്,ഇന്തോനീഷ്യൻ,ടേറ്റം എന്നീ ഭാഷകളാണ് പൊതുവെ ഇവിടുത്തുകാർ സംസാരിക്കാറുള്ളത്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.