മുഗൾ സാമ്രാട്ട് ഷാജഹാൻറെയും പത്നി മുംതാസ് മഹലിൻറെയും മൂത്ത പുത്രനും കിരീടാവകാശിയുമായിരുന്നു മുഹമ്മദ് ദാരാ ഷിക്കോഹ് (മാർച്ച് 20, 1615 – ഓഗസ്റ്റ് 30, 1659) [1]. എന്നാൽ അധികാരത്തർക്കത്തിൽ ഇളയ സഹോദരൻ ഔറംഗസേബ്എന്ന് ചരിത്രത്തിലറിയപ്പെടുന്ന മുഹിയുദ്ദീനാണ് വിജയിച്ചത്.
ദാരാ ഷികോഹ് | |
---|---|
മുഗൾ സാമ്രാജ്യത്തിന്റെ അധിപൻ (ഷഹ്സാദ) | |
ജീവിതപങ്കാളി | നാദിറ ബീഗം സാഹിബ |
മക്കൾ | |
7 മക്കൾ | |
പേര് | |
ദാരാ ഷികോഹ് دارا شكوه | |
രാജവംശം | തിമൂരിദ് രാജവംശം |
പിതാവ് | ഷാ ജഹാൻ |
മാതാവ് | മുംതാസ് മഹൽ |
കബറിടം | ഹ്യുമയൂന്റെ ശവകുടീരം, ഡെൽഹി |
മതം | ഇസ്ലാം |
|
ദാരിയസ് (പ്രതാപി) എന്ന പേർഷ്യൻ പദത്തിൽ നിന്നാണ് ദാര എന്ന പേരിൻറെ ഉത്പത്തി. ഷാജഹാൻ പല ബഹുമതികളും പ്രിയപുത്രനു സമ്മാനിച്ചു. സൂഫിസത്തോട് ചായ് വുണ്ടായിരുന്ന ദാര മതസഹിഷ്ണുതയുളള വ്യക്തിയായിരുന്നു. ഉപനിഷത്തുക്കൾ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യുക മാത്രമല്ല സ്വയം സാഹിത്യരചന നടത്തുകയും ചെയ്തു[2] കാഷ്മീരിലെ പരിമഹൽ നിർമ്മിച്ചതും ഒരു ജ്യോതിശാസ്ത്രപഠനകേന്ദ്രമായി അതു വികസിപ്പിഷതും ഇദ്ദെഹമാണ്.
അവകാശത്തർക്കം
ഷാജഹാന് മുംതസ് മഹലിൽ 4 പുത്രന്മാരുണ്ടായി, ദാരാ ഷിക്കോഹ്, ഷൂജാ, മുഹിയുദ്ദീൻ, മുറാദ് ബക്ഷ്. വടക്കു പടിഞ്ഞാറൻ പ്രവിശ്യകളുടെ (മുൾട്ടാൻ, കാബൂൾ) ഭരണഭാരം ദാരയ്ക്കും, കിഴക്കൻ പ്രവിശ്യകളുടേത് (ബീഹാർ, ബംഗാൾ) ഷൂജക്കും, ഡക്കാന്റേത് (ഖണ്ഡേശ്, ബീരാർ, തെലങ്കാനാ, ദൌലത്താബാദ്) മുഹിയുദ്ദീനും, ഗുജറാത്തിൻറെയും മറ്റു പശ്ചിമ പ്രവിശ്യകളുടേയും മുറാദ് ബക്ഷിനും ആയിരുന്നു. എന്നാൽ ദാര, ഭരണഭാരം കീഴുദ്യോഗസ്ഥരെ ഏല്പിച്ച് പിതാവിനോടൊപ്പം തലസ്ഥാന നഗരിയിൽ താമസിച്ചു. 1657-ൽ ഷാജഹാൻ രോഗബാധിയനായി. പ്രതിദിന ദർബാർ നിർത്തലാക്കി. സഹോദരി ജഹനാരയുടെ സഹായത്തോടെ ദാര പിതാവിൻറെ രോഗവിവരം കുറച്ചു ദിവസത്തേക്ക് രഹസ്യമാക്കി വച്ചു. എന്നാൽ സംഗതികൾ മണത്തറിഞ്ഞ മറ്റു മൂന്നു പേരും ദാരയ്ക്കെതിരായി നീങ്ങി.
സമുഗർ യുദ്ധം [3],[4]
മുറാദും മുഹിയുദ്ദീനും സഖ്യകക്ഷികളായി, ആഗ്രക്ക് 8 മൈൽ കിഴക്ക് സമുഗർ എന്ന സ്ഥലത്തു വച്ച് ദാരയുടെ സൈന്യവുമായി ഏറ്റുമുട്ടി. മേയ് 29, 1658-ലാണ് ഈ യുദ്ധം നടന്നത്. ഇതിനിടയിൽ ദാരയുടെ സേനാനായകരിലൊരാൾ, സലീമുളള ഖാൻ, മുഹിയുദ്ദീനുമായി രഹസ്യധാരണ ഉണ്ടാക്കി. യുദ്ധം ദാരയ്ക്ക് അനുകൂലമായിത്തീരുമെന്നു കണ്ട സലീമുളള ഖാൻ, യുദ്ധത്തിൽ ദാര ജയിച്ചെന്നും ഇനി ആനപ്പുറത്തു നിന്ന് താഴേക്കിറങ്ങി കുതിരപ്പുറത്തു കയറി ഓടിരക്ഷപ്പെടുന്ന ശത്രുക്കളെ തുരത്തണമെന്നും ദാരയോടു പറഞ്ഞു. ദാര അനുസരിച്ചു. ആനപ്പുറത്തെ ഒഴിഞ്ഞു കിടക്കുന്ന അമ്പാരി കണ്ട് ദാരയുടെ സൈനികർ ദാര കൊല്ലപ്പെട്ടെന്നു കരുതി ജീവനും കൊണ്ട് രക്ഷപ്പടാൻ ശ്രമിച്ചു. യുദ്ധത്തിൻറെ ഗതി മാറി. മുഹിയുദ്ദീൻ വിജയിച്ചു. മൂന്നു ദിവസത്തിനകം ആഗ്രയിലെത്തി, ഷാജഹാനെയും തന്നെ സഹായിച്ച മുറാദിനേയും തടവിലാക്കി. ഔറംഗസേബ് എന്ന പേരിൽ, 1657, ജൂലൈ 21ന് സ്ഥാനാരോഹണം ചെയ്തു
സംഭാവന
ദാറ ഷിഖോഹ് ഇന്ത്യൻ ഉപദ്വീപിലെ വിവിധ പരമ്പരാഗത അനുഷ്ഠാനങ്ങളും ആചരങ്ങളുടെയും സംരക്ഷകനായി ആണ് അറിയപ്പെടുന്നത്.[5]അദ്ദേഹം മിസ്റ്റിക്കൽ റിലീജസ് സ്പെക്ക്യുലേഷനിലെ ശാസ്ത്രജ്ഞനും അന്തർജാതീയ സംസാരസംവാദത്തിലെ കവിയും ആയിരുന്നു. ഇത് അദ്ദേത്തെ അദ്ദേഹത്തിൻ്റെ സഹോതരനുമായി അകലുവാൻ കാരണമായി.
ഡാറ ഷിഖോ ഏഴാം സിഖ് ഗുരു, ഗുരു ഹർ റായുടെ സുഹുർത്ത് ആയിരുന്നു. [6]അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകം, മജ്മാ-ഉൽ-ബഹ്റൈൻ ("രണ്ട് സമുദ്രങ്ങളുടെ കൂട്ടിയുടെ ഒരു സാരാം"), സുഫിക്കും വേദാന്തിക്കും ഇടയിലുള്ള മിസ്റ്റിക്കൽ സംശ്ലിഷ്ടതയുടെ വെളിപ്പെടുത്തലിനുള്ളായിരുന്നു. ഈ പുസ്തകം 1654-55 ലെ ഒരു ചെറിയ പ്രവചനരൂപത്തിൽ പേർഷ്യൻ ഭാഷയിൽ രചിച്ചിട്ടുണ്ട്.[7][8]
അന്ത്യം
പേർഷ്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ജൂൺ 1659-ൽ ദാരയും പുത്രൻ സിഫിർ ഷിക്കോവും പിടിക്കപ്പെട്ടു. ഡാറാ ഷിക്കോയെ ഡെൽഹിയിലേക്ക് കൊണ്ടുപോയി, വൃത്തികെട്ട ആനപ്പുറത്ത് കയറ്റി തലസ്ഥാനത്തിന്റെ തെരുവുകളിലൂടെ ചങ്ങലകളിൽ ബന്ധിച്ച് പ്രദർശിപ്പിച്ചു. ജനങ്ങളുടെയിടയിൽ പ്രചാരമുള്ള ഒരു രാജകുമാരനെന്ന നിലയിൽ ഡാറാ ഷിക്കോയ്ക്ക് രാഷ്ട്രീയ ഭീഷണിയുണ്ടായിരുന്നു - ഡെൽഹിയിലെ കലാപഭീതിയെ തുടർന്ന് ഔറംഗസേബ് വിളിച്ചു കൂട്ടിയ പ്രഭുക്കളുടെയും പുരോഹിതരുടെയും സഭ അദ്ദേഹത്തെ പൊതു സമാധാനത്തിനും ഇസ്ലാമിന്റെ മതവിരുദ്ധനുമായി പ്രഖ്യാപിച്ചു. 1659 ഓഗസ്റ്റ് 30 രാത്രി (സെപ്റ്റംബർ 9 ഗ്രിഗോറിയൻ) ഔറംഗസേബൻ്റെ നാല് ഘാതകർ ഭയചകിതനായ മകന്റെ മുന്നിൽ വച്ച് ഡാറാ ഷിക്കോയെ വധിച്ചു.
പിന്നീട് ഹുമായൂണിൻറെ ശവകുടീരം നിലനിൽക്കുന്ന വളപ്പിനുളളിൽ പേരുവിവരങ്ങളില്ലാതെ കബറടക്കം ചെയ്തു.
മുഗൾ സാമ്രാജ്യത്തിൽ ജോലി ചെയ്തിരുന്ന വെനീഷ്യൻ സഞ്ചാരിയായ നിക്കോളാവോ മാനുച്ചി, ഡാറാ ഷിക്കോയുടെ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പറയുന്നതനുസരിച്ച്,ഡാറാ പിടികൂടപ്പെട്ടപ്പോൾ,ഔറംഗസേബ് പടയാളികളോട് അദ്ദേഹത്തിന്റെ തല വരുത്താൻ ഉത്തരവിട്ടു. അത് യഥാർത്ഥത്തിൽ ഡാറാ തന്നെയാണെന്ന് ഉറപ്പുവരുത്താൻ അദ്ദേഹം അത് സൂക്ഷ്മമായി പരിശോധിച്ചു. തുടർന്ന് വാളുകൊണ്ട് മൂന്ന് തവണ തല വികൃതമാക്കുകയും ചെയ്തു. ഇതിനുശേഷം, തല ഒരു പെട്ടിയിലാക്കി തന്റെ അസുഖബാധിതനായ പിതാവായ ഷാജഹാനെ ഏൽപ്പിക്കാൻ അദ്ദേഹം ഉത്തരവിട്ടു. ഈ പെട്ടി രാജാവ് തടവറയിൽ ഭക്ഷണം കഴിക്കുമ്പോൾ മാത്രം കൊടുക്കണമെന്നും വ്യക്തമായ നിർദ്ദേശങ്ങൾ നൽകി. കൂടാതെ, “നിങ്ങളുടെ മകൻ ഔറംഗസേബ് ഈ തളിക അയച്ചിരിക്കുന്നത് നിങ്ങളെ മറന്നിട്ടില്ലെന്ന് കാണിക്കാനാണ്” എന്ന് ഷാജഹാനെ അറിയിക്കാനും കാവൽക്കാർക്ക് നിർദ്ദേശം നൽകിയിരുന്നു. പെട്ടി കണ്ടപ്പോൾ ഷാജഹാൻ സന്തോഷിച്ചു (പെട്ടിക്കകത്തുള്ളത് എന്താണെന്ന് അറിയാതെ) “എന്റെ മകൻ ഇപ്പോഴും എന്നെ ഓർക്കുന്നുവല്ലോ, ദൈവം സ്തുതി” എന്ന് പറഞ്ഞു. പെട്ടി തുറന്നപ്പോൾ ഷാജഹാൻ ഭയവിഹ്വലനായി ബോധരഹിതനായി വീണു.[9]
ബഹുമതികൾ
- 2017-ൽ, ന്യൂ ഡൽഹി മ്യൂണിസിപ്പൽ കൗൺസിൽ (NDMC) ദാൽഹൗസി റോഡ് എന്ന സെൻട്രൽ ഡൽഹിിൽ ഉള്ള റോഡ് ഡാറ ഷിഖോ റോഡിയായി പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചു. [10]
- പാർട്ടിഷൻ മ്യൂസിയം & ഡാറ ഷുകോ ലൈബ്രറി കളക്ടർൽ ഹബ. 1637 CE-യിൽധാര ശിക്കോ തന്നെ സ്യയം നിർമ്മിച്ച ഈ ായി നിർമ്മിച്ച ഈ ലൈബ്രറി, പിന്നീട് ഭാരത സർക്കാർ പാർട്ടീഷൻ മുസ്യൂം ആക്കി. ഇത് ഭാരതത്തിലെ രണ്ടാമത് പാർട്ടിഷൻ മ്യൂസിയം ആണ്. [11]
- ഡാറ ഷിഖോ ഡിജിറ്റൽ ലൈബ്രറി ഡാറ ഷിഖോയുടെ പ്രമുഖ രചനകൾ ഡിജിറ്റൽ ആയി ലഭ്യമാകാൻ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി യുടെ സഹായത്തോടെ 202I തുടങ്ങിയ പദ്ധതി ആണിത്.[12]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.