ഡി.എൻ.എ. കംപ്യൂട്ടിങ്ങ്
From Wikipedia, the free encyclopedia
സിലിക്കൺ അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത കമ്പ്യൂട്ടർ പ്രയുക്തശാസ്ത്രത്തിൽ നിന്നും വിഭിന്നമായി ഡി.എൻ.എ., ജൈവരസതന്ത്രം,തന്മാത്ര ജെവശാസ്ത്രം എന്നിവ ഉപയോഗിച്ചുള്ള കമ്പ്യൂടിങിനേയാണ് ഡി എൻ എ കമ്പ്യൂടിങ് എന്ന് പറയുന്നത്. ഡി എൻ എ കംപ്യൂടിങിനെ തന്മാത്ര കംപ്യൂടിങ് എന്നും പറയുന്നു. ഈ ശാഖ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. ഈ മേഖലയിലുള്ള വികസനവും ഗവേഷണവും സിദ്ധാന്തങ്ങൾ, പരീക്ഷണങ്ങൾ, പ്രയോഗങ്ങൾ എന്നിവയിലൂടെ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
ചരിത്രം
1994-ൽ ദക്ഷിണ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ ലിയോനാർഡ് അഡിൾമാനാണ് ഡി.എൻ.എ. കംപ്യൂട്ടിംഗ് എന്ന ആശയത്തിന് തുടക്കമിട്ടത്. 7പോയന്റ് ഹാമിൽടോണിയൻ പ്രശ്നത്തിനു ഒരു നിർദ്ധാരണം എന്ന നിലയിലാണ് ആഡൽമാൻ അദ്യമായി ഈ ആശയം തെളിവോടെ അവതരിപ്പിച്ചത്. പ്രധാനവഴി ഡി എൻ എ ഇഴകളിലുള്ള വസ്തുതകളെ കോഡ് ചെയ്ത് സംഗണകക്രിയകൾ ചെയ്യാൻ പര്യാപ്തമാക്കുക എന്നതാണ്. സങ്കീർണ്ണമായ ഗണിത പ്രശ്നങ്ങൾ പരിഹരിക്കാനായിരുന്നു അഡിൾമാൻ ഇതുപയോഗിച്ചത്.[1]
ഡി.എൻ.എയുടെ സാധ്യതകളെക്കുറിച്ചുള്ള അഡിൾമാൻറെ അന്വേഷണഫലങ്ങൾ 1994-ലെ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ചു.
പരമ്പരാഗത സിലികൺ അടിസ്ഥാന കംപ്യൂടറുകൾക്ക് നിരവധി പരിമിതികൾ ഉണ്ട്.1994ൽ ഡി എൻ എയിലുള്ള ബേസുകളുടെ ഒരു ശ്രേണിയായി വസ്തുതകളെ ആഡൽമാൻ അവതരിപ്പിച്ചപ്പോൾ ലളിതവും ഫലപ്രദവുമായി എങ്ങനെ ഡി എൻ എ സമാന്തര ക്രിയകൾക്കായി ഉപയോഗിക്കാം എന്ന് കാണിച്ചുതന്നു. തന്മാത്രാ ജീവശാസ്ത്രം സംഗണകക്രിയകളിൽ ഉപയോഗിച്ചതിനു 2 കാരണങ്ങൾ ഉണ്ട്.
- ഡി എൻ എയുടെ വിവരസാന്ദ്രത സിലികണിന്റേതിനേക്കാൾ കൂടുതലാണ്.
- ഡി എൻ എ യിലുള്ള ക്രിയകൾ സമാന്തരങ്ങളാണ്.
2002-ൽ ഇസ്രായേലിലെ വെയ്സ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകർ സിലിക്കൺ മൈക്രോ ചിപ്പിനു പകരം എൻസൈമുകളും ഡി.എൻ.എ. മോളിക്യൂളുകളും ഉപയോഗിച്ച് പ്രോഗ്രാം ചെയ്യാവുന്ന മോളിക്യുലാർ കമ്പ്യൂട്ടിംഗ് ഉപകരണം വികസിപ്പിച്ചു.[2]സെക്കൻഡിൽ 330 ട്രില്യൺ പ്രവർത്തനങ്ങൾ ചെയ്യാൻ പര്യാപ്തമായിരുന്നു ഈ ഉപകരണം.
വെയ്സ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകരായ എഹൂദ ഷാപിറോ, യാക്കോവ് ബെനൻസൺ, ബിന്യാമിൻ ഗിൽ, യൂറി ബെൻ-ഡൊർ എന്നിവർ ചേർന്ന് ഡി.എൻ.എ. കംപ്യൂട്ടർ നിർമ്മിച്ചെന്ന് ശാസ്ത്ര മാഗസിനായ നാച്വർ ജേണലിലൂടെ അവകാശം ഉന്നയിച്ചു.[3]
നേട്ടങ്ങൾ
ലോകത്തിന്നേവരെ നിർമ്മിച്ച കമ്പ്യൂട്ടറുകളുടെ ഡേറ്റ സൂക്ഷിക്കാനുള്ള കഴിവ് ഒരു പൌണ്ട് ഡി.എൻ.എയുടെ സംഭരണ ശേഷിക്കടുത്തു വരില്ല. ഡി.എൻ.എയുടെ ലഭ്യതയും ഇവിടെ അനുകൂല ഘടകമാണ്.
ഇതു കൂടി കാണൂ
- പെപ്റ്റൈഡ് കംപ്യൂട്ടിംഗ്
- പാരലൽ കംപ്യൂട്ടിംഗ്
- ക്വാണ്ടം കമ്പ്യൂട്ടിങ്
അവലംബം
പുറം കണ്ണികൾ
External links
Wikiwand - on
Seamless Wikipedia browsing. On steroids.