From Wikipedia, the free encyclopedia
തമിഴ് നാട്ടിലെ കോയമ്പത്തൂരിനടുത്ത് പീലമേട്ടിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളമാണ് കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളം (IATA: CJB, ICAO: VOCB) . ആദ്യം ഇതിന്റെ പേര് പീലമേട് വിമാനത്താവളം എന്നായിരുന്നു. കോയമ്പത്തൂർ സിവിൽ എയറോഡ്രോം എന്നും അറിയപ്പെട്ടിരുന്നു. കോയമ്പത്തൂർ പട്ടണത്തിൽ നിന്നും 13 കിലോമീറ്റർ ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1995 മുതലാണ് ഇവിടെനിന്നും അന്താരാഷ്ട്ര വിമാനയാത്രകൾ ആരംഭിച്ചത്.
കോയമ്പത്തൂർ അന്താരാഷ്ട്രവിമാനത്താവളം പീലമേട് വിമാനത്താവളം | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||||
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ | ||||||||||||||
Serves | കോയമ്പത്തൂരും പരിസര പ്രദേശങ്ങളും. | ||||||||||||||
സമുദ്രോന്നതി | 1,324 ft / 404 m | ||||||||||||||
നിർദ്ദേശാങ്കം | 11°01′48″N 077°02′36″E | ||||||||||||||
റൺവേകൾ | |||||||||||||||
| |||||||||||||||
Statistics (2007-08) | |||||||||||||||
| |||||||||||||||
Source: World Aero Data[1] |
കോയമ്പത്തൂർ വിമാനത്താവളം ആദ്യം പ്രവർത്തനം ആരംഭിച്ചത് 1940 ലാണ്. ഇവിടെ ആദ്യം ഇന്ത്യൻ എയർലൈൻസ് ഫോക്കർ F27 വിമാനമാണ് ആദ്യം സർവീസ്സ് നടത്തിയത്. ആദ്യകാലങ്ങളിൽ ഇവിടെ നിന്ന് ചെന്നൈയിലേക്കും , മുംബൈയിലേക്കും മാത്രമായിരുന്നു. 1980 കളുടെ ആദ്യത്തിൽ വിമാനത്താവളം റൺവേയുടെ വികസനത്തിനായി കുറച്ചുകാലം അടച്ചിട്ടു. 1987 ൽ പിന്നീട് റൺവേയുടെ വികസനത്തിനും പുതിയ ടെർമിനലിന്റെ നിർമ്മാണത്തിനു ശേഷം ഈ വിമാനത്താവളം സാധാരണ രീതിയിൽ വീണ്ടും പ്രവർത്തനം പുനരാരംഭിച്ചു.
1995 ൽ ഇന്ത്യൻ എയർലൈൻസ് ഇവിടെ നിന്ന് ഷാർജക്ക് അന്താരാഷ്ട്ര സർവ്വീസ്സ് തുടങ്ങി. 2007 ൽ കൊളംബോ, സിംഗപ്പൂർ എന്നിവടങ്ങളിലേക്കും തുടങ്ങി.
കോയമ്പത്തൂർ വിമാനത്താവളത്തിന് പ്രധാനമായ ഒരു ടെർമിനൽ ആണ് ഉള്ളത്. ഒരെണ്ണം പണി നടക്കുന്നു. [2] പ്രധാനമായും ഒരു റൺവേ ആണ് ഉള്ളത് . 2,990 മീറ്റർ നീളമുള്ള ഈ റൺവേക്ക് വികസനത്തിനു മുൻപ് 2,600 മീറ്റർ നീളമാണ് ഉണ്ടായിരുന്നത്. നീളം വർദ്ധിപ്പിച്ചതിനു ശേഷം വിമാനത്താവളത്തിൽ ബോയിംഗ് 747 , എയർബസ് A330 തുടങ്ങിയ വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള സൌകര്യങ്ങൾ ഉണ്ട്. ഇത് കൂടാതെ ഇൻസ്ട്രുമെന്റ് ലാന്റിംഗ് സിസ്റ്റവും (ILS) ഇവിടെ ഉണ്ട്. [3]
Airlines | Destinations |
---|---|
ഇന്ത്യൻ എയർലൈൻസ് | കോഴിക്കോട്, ഡെൽഹി, മുംബൈ |
ജെറ്റ് എയർവേയ്സ് | ചെന്നൈ, മുംബൈ |
ജെറ്റ്ലൈറ്റ് | ബാംഗളൂർ, ഡെൽഹി, മുംബൈ |
കിംഗ്ഫിഷർ എയർലൈൻസ് | ചെന്നൈ |
Kingfisher Airlines operated by കിംഗ്ഫിഷർ റെഡ് | Bangalore, Chennai, Hyderabad, Mumbai |
പാരമൌണ്ട് | അഹമ്മദാബാദ്, ഡെൽഹി |
SpiceJet | Ahmedabad, Chennai, Delhi, Hyderabad, Mumbai |
Airlines | Destinations |
---|---|
എയർ അറേബ്യ | ഷാർജ |
സിൽക് എയർ | സിംഗപ്പൂർ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.