പശ്ചിമഘട്ടത്തിൽ കണ്ടുവരുന്ന ഒരിനം തവളയാണ് കാട്ടുമണവാട്ടി(ഇംഗ്ലീഷ്:Bicolored Frog). സ്വഭാവത്തിൽ ഈ തവളകൾ പേക്കാന്തവളകളോട് സാദൃശ്യം പുലർത്തുന്നു. വാൽമാക്രികൾ കറുപ്പ് നിറത്തിലാണ് കാണപ്പെടുന്നത്, ഇവ കാട്ടിലെ അരുവികളിലൂടെ കൂട്ടത്തോടെയാണ് സഞ്ചരിക്കുന്നത്. റാനിഡെ കുടുംബത്തിലെ ക്ലൈനോടാർസസ് ജനുസ്സിലാണ് ഈ തവളകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്ലൈനോടാർസസ് കേർട്ടിപ്പസ്(Clinotarsus Curtipes) എന്നാണ് കാട്ടുമണവാട്ടികളുടെ ശാസ്ത്രീയ നാമം.

വസ്തുതകൾ കാട്ടുമണവാട്ടി, പരിപാലന സ്ഥിതി ...
കാട്ടുമണവാട്ടി
Thumb
Male in breeding colours
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Ranidae
Genus:
Clinotarsus
Species:
C. curtipes
Binomial name
Clinotarsus curtipes
(Jerdon, 1854)
Synonyms

Rana curtipes Jerdon, 1854

അടയ്ക്കുക

ശരീര ഘടന

പല്ലുകൾ പൊതുവെ ചരിഞ്ഞതും ദൃഢവുമാണ്‌. തലയ വലുതും, വട്ടത്തിലുള്ള മൂക്കുകൾ കുറുകിയതും മുന്നോട്ട് ഉന്തിനിൽക്കുന്നതുമാണ്‌. നാസാരന്ധ്രങ്ങൾ ചെറുതും വായ് ഭാഗത്തിനോട് അടുത്തുമാണുള്ളത്. വിരലുകൾ മെ​ലിഞ്ഞതും കൂർത്തതുമാണ്‌, ആദ്യവിരൽ രണ്ടാമത്തേതിനെ അപേക്ഷിച്ച് നീളം കൂടിയതാണ്‌. ആൺ തവളകൾക്ക് രണ്ട് ശബ്ദ സഞ്ചികളുണ്ട്.[1][2]

നില നിൽപ്പ്

റെഡ് ലിസ്റ്റ് പ്രകാരം ഈ ജീവിവർഗ്ഗത്തിന്റെ നിലനിൽപ്പ് അപകടാവസ്ഥയിലാണ്.[3]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.