Remove ads
പകർച്ചവ്യാധി From Wikipedia, the free encyclopedia
ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ അഥവാ ഛർദ്യാതിസാരം. വിബ്രിയോ കോളറേ (Vibrio Cholerae) എന്ന ബാക്റ്റീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗങ്ങൾ ശരീരത്തിലെത്തുന്നത്. ശരീരത്തിൽ കടക്കുന്ന ഇവ "കോളറാ ടോക്സിൻ" എന്ന വിഷവസ്തു ഉത്പാദിപ്പിക്കുകയും ചെയ്യും. ഈ വിഷവസ്തുവാണ് വയറിളക്കത്തിന് കാരണമാകുന്നത്. മനുഷ്യരുടെ മലവിസർജ്ജനം വഴി പുറത്താകുന്ന ഈ ബാക്റ്റീരിയകൾ കുടിവെള്ളത്തിൽ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യുന്നു. ഇത്തരം ബാക്റ്റീരിയകൾക്ക് വെള്ളത്തിൽ വളരെയധികം നേരം ജീവിക്കുന്നതിന് കഴിവുള്ളതിനാൽ ഇത്തരം രോഗം പകരാൻ വഴിയൊരുക്കുന്നു. ഈച്ചയും ഈ രോഗം പരത്തുന്നതിൽ പ്രധാനപങ്ക് വഹികുന്നുണ്ട്. ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകൾക്കകം തീർത്തും അവശനാക്കുന്നതിനും അയാളുടെ മരണത്തിനും വരെ കോളറ കാരണമാകുന്നുണ്ട്.
കോളറ | |
---|---|
സ്പെഷ്യാലിറ്റി | Infectious diseases, emergency medicine |
വയറിളക്കവും ഛർദ്ദിയുമാണ് കോളറയുടെ പ്രധാന ലക്ഷണങ്ങൾ. മറ്റ് വയറിളക്കങ്ങളിൽ നിന്നും വ്യത്യസ്തമായി പെട്ടെന്നുണ്ടാകുന്ന രോഗ ലക്ഷണങ്ങളും പെട്ടെന്ന് പകരാനുള്ള കഴിവും കോളറയുടെ പ്രത്യേകതയാണ്. മറ്റ് വയറിളക്കങ്ങളിൽ പ്രകടമാകുന്ന പനി, വയറുവേദന, മലത്തിൽ ഉണ്ടാകുന്ന രക്തത്തിന്റെ അംശം എന്നിവ കോളറയിൽ കാണുന്നില്ല.
വളരെ നേർത്ത കഞ്ഞിവെള്ളം പോലെ ധാരാളം മലം പോകുന്നതാണ് പ്രധാന ലക്ഷണം. അതുമൂലം ശരീരത്തിൽ നിന്നും ധാരാളം ജലം നഷ്ടപ്പെടുകയും രോഗി ക്ഷീണിക്കുകയും ചെയ്യും. രക്തസമ്മർദ്ദം കുറയുകയും തലകറക്കം, നാവിനും ചുണ്ടുകൾക്കും ഉണ്ടാകുന്ന വരൾച്ച, കണ്ണുകൾ താണുപോകുക, ബോധക്കേട് എന്നിവ കോളറയുടെ ഗുരുതരമായ രോഗലക്ഷണങ്ങളാണ്. ശരീരത്തിൽ നിന്നും ജലാംശം പെട്ടെന്ന് കുറയുന്നതിനാൽ മൂത്രത്തിന്റെ അളവ് കുറയുകയും വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്യും. കൂടാതെ അടുത്ത പ്രധാന ലക്ഷണമായ ഛർദ്ദി ഉള്ളതുമൂലം രോഗിക്ക് വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്താൻ സാധിക്കാതെ വരികയും ചെയ്യുന്നു.
കുടിവെള്ളത്തിലും ഭക്ഷണത്തിലും വിബ്രിയോ കോളരെ(vibriyo cholerae) എന്ന രോഗാണു കലരുന്നതും, അവ അതിലൂടെ കുടലിൽ എത്തുന്നതും ഈ രോഗത്തിന് കാരണമാകുന്നു. മലതിലൂടെയാണ് രോഗാണു രോഗിയിൽനിന്നു വിസർജിക്കപ്പെടുന്നത്. അതിനാൽത്തന്നെ പൊതുശുചിത്വനിലവാരം കുറവുള്ള പരിസരങ്ങളിലാണ് കോളറ വരാൻ സാധ്യത കൂടുതൽ
പൊതുശുചിത്വനിലവാരത്തിൻറെ കുറവാണു കോളറ വരാൻ ഉള്ള പ്രധാന കാരണം. ആമാശയത്തിലെ അമ്ലത്വം രോഗാണുവിനെ കൊല്ലാൻ സഹായിക്കുന്നതിനാൽ അമ്ലനിവാരിണി ഗുളികകൾ കഴിക്കുന്നത് രോഗം വരാനുള്ള സാധ്യത കൂട്ടുന്നു. O രക്തഗ്രൂപ്പ്, HIV ബാധിതർ, രോഗപ്രധിരോധ ശക്തി കുറവുള്ളവർ എന്നിവർക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
തീവ്രമായ അതിസാരമാണ് കോളറയുടെ മുഖ്യ ലക്ഷണം. ദ്രാവകാവസ്ഥയിലുള്ള "കഞ്ഞിവെള്ളം" പോലെയുള്ള മലം രോഗി വളരെ വലിയ അളവിൽ വിസർജിച്ചുകൊണ്ടിരിക്കും. ഈ മലത്തിലൂടെ രോഗാണു രോഗിയിൽനിന്നു കുടിവെള്ളത്തിലും ഭക്ഷണത്തിലും എത്തിച്ചേർന്നു, മറ്റുള്ളവരെ ബാധിക്കുന്നു. അപൂർവമായെ രോഗാണു മനുഷ്യരിൽനിന്നു മറ്റു മനുഷ്യരിലേക്ക് പകരുന്നത്. വെള്ളത്തിൽനിന്നും പ്രത്യേകയിനം കക്കകളെ ബാധിക്കാനും അവ വഴി മനുഷ്യരിലേക്ക് ഏതാനും ഈ രോഗാണുവിനു സാധിക്കും. രോഗകാരിണിയായ(toxic)രോഗാണുവും രോഗകാരിനിയല്ലാത്ത(non-toxic) രോഗാണു വർഗ്ഗവും(strain) കോളറക്ക് ഉണ്ട്. ഇവയിൽ രോഗകാരിനിയല്ലാത്തവ Temparate Bacteriophage എന്ന ഒരു വൈറസ് വഴി രോഗകാരിണി ആകുന്നു. കടൽതീരങ്ങളിൽ പ്ലാനഗ്ടൻ (Plankton) എന്ന ഒരു കടൽ ചെടിയിലൂടെയും കോളറ വ്യാധി വരാറുണ്ട്.
ആമാശയത്തിലെ അമ്ലത്വത്തെ അതിജീവിച്ചു കുടലിൽ എത്തുന്ന കോളറ രോഗാണുവിനു കുടൽ കോശങ്ങളിൽ എത്താൻ കുടലിലെ കട്ടിയുള്ള കഫപടലത്തെ തുളക്കേണ്ടതുണ്ട്. ഇതിനുവേണ്ടി അവ ഫ്ലാഗെല്ല (flagella) എന്ന കോശാവയവം ഉണ്ടാക്കുന്നു. ഈ കോശാവയവത്തിൻറെ സഹായത്തോടുകൂടി രോഗാണു കുടൽ കോശങ്ങളിൽ കടന്ന് കോളറ ടോക്സിൻ എന്ന വിഷം(toxin) ഉണ്ടാക്കുന്നു. ഈ വിഷം രോഗിയിൽ അതിസാരം ഉണ്ടാക്കുകയും ചെയ്യുന്നു. ആറു ഘടകങ്ങൾ ചേർന്ന സങ്കീർണമായ തന്മാത്രയാണ് കോളറ ടോക്സിൻ.. അഞ്ചു B ഘടകങ്ങളും ഒരു A ഘടകവും ഡൈസൾഫൈഡ് ബോണ്ടിനാൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ ടോക്സിൻ കുടൽ കോശങ്ങളിൽ നിന്ന് സോഡിയം, പൊട്ടാസിയം, കാർബനെറ്റ് തുടങ്ങിയ ലവണങ്ങളും വെള്ളവും നഷ്ടമാകാനും ദ്രുതഗതിയിലുള്ള നിർജലീകരനതിനും കാരണമാകുന്നു.
ഏതൊരു രോഗത്തിനും രണ്ടു രീതികളിൽ ഉള്ള രോഗനിർണയ ടെസ്റ്റുകൾ ഉണ്ടാകാറുണ്ട്. ഒരു കൂട്ടം ആളുകളിൽനിന്ന് രോഗിയേയും രോഗമില്ലതയാളെയും ദ്രുതഗതിയിൽ തിരിച്ചറിയാനുള്ള ദൃതരോഗനിർണയ അഥവാ സ്ക്രീനിംഗ്(screening ) ടെസ്റ്റും, രോഗം അതു തന്നെ എന്ന് ഉറപ്പിക്കാനുള്ള കൺഫർമെഷൻ ടെസ്റ്റും. റാപിഡ് ഡിപ്പ് സ്റ്റിക് ടെസ്റ്റ് എന്ന ടെസ്റ്റ് ആണ് കോളറയുടെ ദൃതരോഗനിർണയ ടെസ്റ്റ്. മഹാവ്യാധിയുടെ(epidemic )ചുറ്റുപാടിൽ സാധാരണ രോഗലക്ഷണങ്ങൾ കൊണ്ട് മാത്രമോ അല്ലെങ്കിൽ ദൃതരോഗനിർണയ ടെസ്റ്റ് കൊണ്ടോ മാത്രമാണ് രോഗനിർണയം നടത്തുന്നത്. രോഗാണുവിനെ പരിക്ഷണ ശാലയിൽ വളർത്തിയാണ് രോഗം ഉറപ്പിക്കുന്നത്. ഇതിനായി രോഗനുവിനെ രോഗിയുടെ മലത്തിൽ നിന്നാണ് എടുക്കുന്നത്. ആൻറിബയോടിക് മരുന്ന് നൽകുന്നതിനു മുൻപേ വേണം സാമ്പിൾ എടുക്കാൻ. വിബ്രിയോ കൊളരെ O1 ആണ് ഏറ്റവും കൂടുതൽ കോളറ മഹാവ്യാധി ഉണ്ടാക്കുന്ന വർഗം. അതിനാൽ തന്നെ ഒരു മഹാവ്യാധി ഉണ്ടായാൽ O1 സിറോഗ്രൂപ്പ് പരിശോധിക്കേണ്ടതാണ്. ഇത് വേർതിരിക്കാൻ കഴിഞ്ഞില്ലെങ്കിൽ O 139 സിറോഗ്രൂപ്പ് പരിശോധിക്കേണ്ടതാണ്.
=== പ്രതിരോധവാക്സിൻ
===
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.