കാന്താരി From Wikipedia, the free encyclopedia
കേരളത്തിൽ കറികളിൽ ഉപയോഗിക്കുന്ന മുളക് വർഗ്ഗത്തില്പ്പെട്ട ഒരു ചെറിയ ചെടിയാണ് കാന്താരി (ചീനിമുളക് ചെടി). ഇതിന്റെ കായ് കാന്താരിമുളക് എന്നറിയപ്പെടുന്നു. വടക്കൻ കേരളത്തിൽ ഇത് ചീനിമുളക് എന്നാണ് അറിയപ്പെടുന്നത്. ഇത് സാധാരണയായി കേരളത്തിൽ കറികൾക്ക് എരിവ് രസം വരുത്തുവാൻ ചേർക്കുന്നു. Solanaceae സസ്യകുടുംബത്തിൽ ഉൾപ്പെട്ട ഇതിന്റെ ശാസ്ത്രീയനാമം Capsicum frutescens എന്നാണ്. കാപ്സിസിൻ എന്ന രാസ വസ്തുവാണ് കാന്താരി മുളകിന് എരിവ് നൽകുന്നത്. കാന്താരി പൂത്ത് തുടങ്ങിയാൽ എപ്പോഴും വിളവ് തരും. ഒരു ചെടിക്ക് നാലുതൊട്ട് ആറുവർഷം വരെ ആയുസ്സുണ്ടാകും. കൂടുതൽ പരിചരണം ആവശ്യമില്ലാത്ത വിളയാണിത്
കാന്താരിമുളക് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. frutescens |
Binomial name | |
Capsicum frutescens | |
ഏകദേശം 1 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണിത്. വെളുപ്പുകലർന്ന പച്ച നിറത്തോടുകൂടിയ പൂക്കളാണ് ഇതിനുള്ളത്. കായ്കൾക്ക് പച്ച നിറവും പാകമാകുമ്പോൾ ചുവപ്പോ, മഞ്ഞ കലർന്ന ചുവപ്പോ നിറമായിരിക്കും. വളരെയധികം എരിവ് കൂടിയ ഒരു മുളകാണ് ഇതിൽ നിന്നും ഉണ്ടാകുന്നത്.
വിശപ്പു വർദ്ധിപ്പിക്കാനും കൊഴുപ്പു കുറക്കാനും കാന്താരിക്കു കഴിവുണ്ടെന്നു പറയപ്പെടുന്നു. ശരീരത്തിലെ കൊളസ്റ്റ്രോളിന്റെ അളവിനെ നിയന്ത്രിക്കാനും കാന്താരി ഉപയോഗിക്കാം. രക്തത്തെ നേർപ്പിക്കുന്ന ഘടകങ്ങളും കാന്താരിയിലുണ്ട്.[1]
പാചകത്തിൽ എരിവിനു വേണ്ടി ഉപയോഗിക്കുന്നു. ഔഷധമായും ഉപയോഗിക്കുന്നു. വൈദ്യശാസ്ത്രത്തിൽ കാന്താരി വാതരോഗങ്ങൾക്ക് ശമനമുണ്ടാക്കുവാനും അജീർണം,വായുക്ഷോഭം, പൊണ്ണത്തടി,പല്ലുവേദന തുടങ്ങിയവ ഭേദപ്പെടുത്തുവാനും ഉപയോഗിച്ചു പോരുന്നു. കൊളസ്ട്രോൾ കുറയ്ക്കാൻ കാന്താരി ഉപയോഗിക്കുന്നു.[2] കാന്താരി അരച്ച് സോപ്പ് ലായനിയിൽ കലക്കി കീടനാശിനിയായും ഉപയോഗിക്കുന്നു
പഴുത്തു ചെമപ്പ് നിറമായ കാന്താരി മുളകുകൾ ശേഖരിച്ച് ഒരു പേപ്പർ കവറിലോ പത്രക്കടലാസിലോ നിരത്തുക. പത്രക്കടലാസിൻറ ഒരുഭാഗംകൊണ്ട് മുളകു മൂടി അവയുടെ മുകളിൽ നന്നായി അമർത്തി ഉരസുക. മുളകു കുരു (വിത്ത്)വും മാംസളഭാഗവും വെവ്വേറെയായി മാറി എന്ന് ഉറപ്പുവരുന്നതുവരെ ഉരസൽ തുടരണം. വിത്ത് (കുരു) ഒരു പാത്രത്തിൽ ശേഖരിക്കുക. അതിലേക്ക് 60-70 ഡിഗ്രിവരെ ചൂടുള്ള വെള്ളം ഒഴിക്കുക. പതിനഞ്ചു മിനിറ്റ് വിത്ത് ചൂടുവെള്ളത്തിൽത്തന്നെ വയ്ക്കുക. തുടർന്ന് വിത്ത് കഴുകി മാംസളഭാഗങ്ങൾ ഒഴിവാക്കണം. വീണ്ടും ഒരുതവണ പച്ചവെള്ളത്തിൽക്കൂടി വിത്ത് കഴുകണം. വിത്ത് കഴുകുന്നതും കൈകൊണ്ട് തൊടുന്നതും ഒഴിവാക്കണം. ഗ്ലൗസ് ധരിച്ച ശേഷമാകണം വിത്ത് കഴുകുന്നത്. കഴുകി വൃത്തിയാക്കിയ വിത്ത് അൽപ്പം ചാരംചേർത്ത് ഇളക്കണം. തുടർന്ന് അവ തണലിൽ ഉണങ്ങാൻ ഇടണം. രണ്ടോ മൂന്നോ ദിവസത്തെ ഉണക്കിനുശേഷം വിത്ത് വിതയ്ക്കാം. ഇതിനായി തടം തയ്യാറാക്കണം. മണൽ, ചാണകപ്പൊടി, ചാരം എന്നിവ നന്നായി ചേർത്ത് ഇളക്കി വേണം തടം തയ്യാറാക്കാൻ.തടങ്ങളിൽ വിത്തുപാകി വളരെ നേരിയ രൂപത്തിൽ മണ്ണ് വിതറണം.വിത്തുപാകിക്കഴിഞ്ഞാൽ നയ്ക്കാൻ മറക്കരുത്. നയ്ക്കുമ്പോൾ വിത്ത് തടങ്ങളിൽനിന്ന് തെറിച്ചു നീങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. വിത്തു പാകി ആദ്യ രണ്ടു ദിവസങ്ങളിലും മൂന്നുമണിക്കൂർ ഇടവിട്ട് വെള്ളം നയ്ക്കണം. അഞ്ചോ ആറോ ദിവസം കഴിയുമ്പോഴേക്കും വിത്ത് മുളയ്ക്കും. മുളച്ച് മൂന്നാം ഇല വന്നാൽ തൈ പറിച്ചുനടാം.
കാന്താരി മുളകിന് സാധാരണ കീടങ്ങളുടെ ആക്രമണസാധ്യത മറ്റു ചെടികളെക്കാൾ കുറവാണ്. ഇലപ്പേൻ രൂപത്തിലുള്ള ഒരു കീടം ഇലകൾക്കിടയിൽ വന്നുനിറയുന്നതാണ് പ്രധാന കീടബാധ. ഇതിനു പരിഹാരമായി വേപ്പെണ്ണ (10 ലിറ്റർ വെള്ളത്തിൽ 100 മില്ലി) നേർപ്പിച്ച് തളിക്കുകയോ ഗോമൂത്രം തളിക്കുകയോ ചെയ്താൽ മതി. കാന്താരി മുളകിന്റെ ഇലകൾ ചുരുണ്ട് വളർച്ച മുരടിക്കുന്നതും ഒരു രോഗമാണ്. ചുരുണ്ടുനിൽകുന്ന ഭാഗങ്ങൾ മുറിച്ചുമാറ്റി കട്ടിയായ തണുപ്പിച്ച കഞ്ഞിവെള്ളം തളിച്ചുകൊടുത്താൽ ഇല ചുരുളൽ പൂർണമായും മാറിക്കിട്ടും. കഞ്ഞിവെള്ളം കാന്താരി മുളകിന്റെ ചുവട്ടിൽ തുടർച്ചയായി ഒരാഴ്ച ഒഴിച്ചുകൊടുക്കുന്നത് മുളകിന്റെ വളർച്ച ത്വരിതപ്പെടുത്താനും ഇടയാക്കും. കാന്താരിമുളകിന്റെ നേഴ്സറി തയ്യാറാകുന്നത് ജനുവരി-മാർച്ചിലായാൽ തുടർന്നുള്ള മാസങ്ങളിലെ ജലസേചന പ്രയാസം ഒഴിവാക്കാൻ സാധിക്കും.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.