Remove ads
പ്രോഗ്രാമിങ് ഭാഷ From Wikipedia, the free encyclopedia
സി++(/ˌsiːˌplʌsˈplʌs/) എന്നത് സി പ്രോഗ്രാമിംഗ് ഭാഷയുടെ അല്ലെങ്കിൽ "സി വിത്ത് ക്ലാസെസ്സ്" എന്നതിന്റെ ഒരു വിപുലീകരണമായി ബ്യാൻ സ്ട്രൗസ്ട്രെപ് സൃഷ്ടിച്ച ഒരു പൊതു-ഉദ്ദേശ്യ പ്രോഗ്രാമിംഗ് ഭാഷയാണ്. കാലക്രമേണ ഭാഷ ഗണ്യമായി വികസിച്ചു, ആധുനിക സി++ന് ഇപ്പോൾ ഒബ്ജക്റ്റ്-ഓറിയന്റഡ്, ജെനറിക്, ഫങ്ഷണൽ ഫീച്ചറുകൾ ഉണ്ട്, കൂടാതെ ലോ-ലെവൽ മെമ്മറി മാനിപ്പുലേഷനുള്ള സൗകര്യങ്ങളും ഉണ്ട്. ഇത് മിക്കവാറും എല്ലായ്‌പ്പോഴും കംപൈൽ ചെയ്‌ത ഭാഷയായാണ് നടപ്പിലാക്കുന്നത്, കൂടാതെ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി, എൽഎൽവിഎം(LLVM), മൈക്രോസോഫ്റ്റ്, ഇന്റൽ, ഒറാക്കിൾ, ഐബിഎം എന്നിവയുൾപ്പെടെ പല വെണ്ടർമാരും സി++ കമ്പൈലറുകൾ നൽകുന്നു, അതിനാൽ ഇത് പല പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്.
രൂപകൽപ്പന ചെയ്തത്: | Bjarne Stroustrup |
---|---|
വികസിപ്പിച്ചത്: | ISO/IEC JTC1 (Joint Technical Committee 1) / SC22 (Subcommittee 22) / WG21 (Working Group 21) |
ഡാറ്റാടൈപ്പ് ചിട്ട: | Static, nominative, partially inferred |
പ്രധാന രൂപങ്ങൾ: | GCC, LLVM Clang, Microsoft Visual C++, Embarcadero C++Builder, Intel C++ Compiler, IBM XL C++, EDG |
സ്വാധീനിച്ചത്: | Ada 95, C#,[1] C99, Chapel,[2] Clojure,[3] D, Java,[4] JS++,[5] Lua, Nim,[6] Objective-C++, Perl, PHP, Python,[7] Rust, Seed7 |
1983-1985 കാലത്ത് ബ്യാൻ സ്ട്രൗസ്ട്രെപ് ആണ് ഇത് വികസിപ്പിച്ചെടുത്തത്. 1983 ന് മുൻപ്, അദ്ദേഹം സി പ്രോഗ്രാമിങ് ഭാഷ പുതുക്കി ചേർത്ത് അതിനെ സി വിത് ക്ലാസ്സെസ് എന്ന് വിളിച്ചു. ഇതിനു വേണ്ടി അദ്ദേഹം പ്രോഗ്രാമിങ്ങിൽ 'ഒബ്ജക്റ്റ്’ എന്ന ആശയം സിമുല എന്ന കമ്പ്യൂട്ടർ ഭാഷയിൽ നിന്ന് കടമെടുത്തു (എന്നാൽ പ്രായോഗിക ഉപയോഗത്തിന് ഭാഷ വളരെ മന്ദഗതിയിലായിരുന്നു, അതേസമയം ബിസിപിഎൽ(BCPL) വേഗതയേറിയതാണെങ്കിലും വലിയ സോഫ്റ്റ്‌വെയർ വികസനത്തിന് അനുയോജ്യമല്ലാത്ത നിമ്ന്ന(low level) തലത്തിലുള്ളതായിരുന്നു), കൂടെ സിയുടെ ശക്തിയും ലാളിത്യവും. 1983 ലാണ് സി++ എന്ന പേര് ഇതിന് നൽകിയത്. ഒരു പുതിയ ഭാഷ സൃഷ്ടിക്കുന്നതിനുള്ള പ്രചോദനം അദ്ദേഹത്തിൻ്റെ പിഎച്ച്ഡി തീസിസിനായുള്ള പ്രോഗ്രാമിംഗിലെ സ്ട്രോസ്ട്രപ്പിൻ്റെ പ്രവർത്തി പരിചയത്തിൽ നിന്നാണ്.
താഴെ സി++ൽ ഉള്ള ഒരു ഹലോ വേൾഡ് പ്രോഗ്രാം മാനകരൂപത്തിലും, ഏറെ പ്രചാരത്തിലുള്ള ടർബോ സി++ കമ്പൈലർ രീതിയിലും കൊടുത്തിരിക്കുന്നു. [8][9]
മാനക രൂപം | ടർബോ സി++ രൂപം |
---|---|
#include <iostream>
int main()
{
std::cout << "Hello, world!"<< std::endl;
return 0;
}
|
#include <iostream.h>
void main()
{
cout<<"Hello, world!\n";
}
|
ഈ പ്രോഗ്രാം തരുന്ന ഫലം (ഔട്ട്പുട്ട്) താഴെ പറയും പ്രകാരമായിരിക്കും.
''Hello, world!'' |
വിവിധ കംപൈലറുകൾക്കനുസരിച്ച് സി ++ പ്രോഗ്രാമ്മിന്റെ സ്ട്രക്ട്ച്ചറുകൾ ചെറുതായി വത്യാസപ്പെട്ടുകൊണ്ടിരിക്കും.
പ്രകൃതി ദൃശ്യങ്ങൾ
{{cite book}}
: Unknown parameter |coauthors=
ignored (|author=
suggested) (help){{cite book}}
: Unknown parameter |coauthors=
ignored (|author=
suggested) (help){{cite book}}
: Check date values in: |year=
(help)CS1 maint: year (link){{cite book}}
: |edition=
has extra text (help); Check date values in: |date=
(help){{cite book}}
: Unknown parameter |coauthors=
ignored (|author=
suggested) (help){{cite book}}
: Unknown parameter |coauthors=
ignored (|author=
suggested) (help){{cite book}}
: |edition=
has extra text (help){{cite book}}
: Unknown parameter |coauthors=
ignored (|author=
suggested) (help)പരിശീലനക്കുറിപ്പുകൾ en:C++ എന്ന താളിൽ ലഭ്യമാണ്
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.