ബോധ് ഗയ

ബിഹാറിലെ ഗയ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പുണ്യകേന്ദ്രമാണ് ബോധ് ഗയ അഥവ ബുദ്ധ ഗയ. From Wikipedia, the free encyclopedia

ബോധ് ഗയmap

ബിഹാറിലെ ഗയ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പുണ്യകേന്ദ്രമാണ് ബോധ് ഗയ അഥവ ബുദ്ധ ഗയ (ഇംഗ്ലീഷ്: Bodh Gaya). ബോധ് ഗയയിൽ വെച്ചാണ് ഗൗതമബുദ്ധൻ ബോധോദയം പ്രാപിച്ചത്. ഇന്ന് ഈ സ്ഥലത്ത് മഹാബോധി ക്ഷേത്ര സമുച്ചയം നിലകൊള്ളുന്നു.[2] ഇവിടത്തെ വിഷ്ണുപദ് ക്ഷേത്രവും പ്രസിദ്ധമാണ്.

വസ്തുതകൾ ബോധ് ഗയ Bōdh Gayā, Country ...
ബോധ് ഗയ

Bōdh Gayā
പട്ടണം
Thumb
ബോധ് ഗയയിലെ ബുദ്ധ പ്രതിമ
Thumb
ബോധ് ഗയ
ബോധ് ഗയ
Thumb
ബോധ് ഗയ
ബോധ് ഗയ
Coordinates: 24.695102°N 84.991275°E / 24.695102; 84.991275
Country India
Stateബീഹാർ
Districtഗയ
വിസ്തീർണ്ണം
(2015) [A 1]
  City20.2 ച.കി.മീ.(7.8  മൈ)
  പ്രാദേശിക ആസൂത്രണം83.78 ച.കി.മീ.(32.35  മൈ)
ജനസംഖ്യ
 (2015)
  ആകെ45,349
Languages
  Officialഹിന്ദി
സമയമേഖലUTC+5:30 (IST)
PIN
824231
വാഹന റെജിസ്ട്രേഷൻBR-02
  1. Constituents of Bodh Gaya Plannina area are Bodh Gaya Nagar Panchayat, 32 villages in Bodh Gaya CD block and 3 villages in Gaya CD block of Gaya district.[1]
അടയ്ക്കുക

ബുദ്ധമതസ്ഥരുടെ നാല് പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ബോധ് ഗയ. ലുംബിനി, സാരാനാഥ്, കുശിനഗരം എന്നിവയാണ് മറ്റ് മൂന്ന് പ്രധാന പുണ്യകേന്ദ്രങ്ങൾ. 2002-ൽ, ബോധ് ഗയയിലെ മഹാബോധി ക്ഷേത്രംത്തിന് യുനെസ്കോയുടെ ലോകപൈതൃക പദവി ലഭിച്ചു.[3]

മഹാബോധി ക്ഷേത്രം

പ്രധാന ലേഖനം: മഹാബോധി ക്ഷേത്രം
Thumb
മഹാബോധി ക്ഷേത്രം

ബോധ് ഗയയിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രം ബുദ്ധഗയ മഹാബോധി ക്ഷേത്രമാണ്. സംസ്ഥാന തലസ്ഥാനമായ പട്നയിൽനിന്നും ഏകദേശം 110 കിലോമീറ്റർ തെക്ക് മാറി 24°41′43″N 84°59′38″E ലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.[4] ബുദ്ധമതസ്തർ പരിപാവനമായി കരുതുന്ന വജ്രസിംഹാസനവും(Vajrasana) വിശുദ്ധ ബോധി വൃക്ഷവും ഈ ക്ഷേത്രസമുച്ചയത്തിലാണുള്ളത്.

ശ്രീബുദ്ധൻ ബോധോദയം പ്രാപിച്ചതിന് ഏതാണ് 200 വർഷങ്ങൾക്ക് ശേഷം, ക്രി.മു250-ൽ, മഹാനായ അശോക ചക്രവർത്തി ബോധ് ഗയ സന്ദർശിക്കുകയിം, ഇവിടെ ഒരു ക്ഷേത്രവും മഠവും സ്ഥാപിക്കുകയുണ്ടായി. പക്ഷെ ഇത് പിൽകാലത്ത് ഇല്ലാതായി.[3]

ഈ പുരാതന ക്ഷേത്രത്തിന്റെ ചിത്രീകരണങ്ങൾ സാഞ്ചിയിലെ മഹാ സ്തൂപത്തിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.[5] ഇന്ന് കാണുന്ന ക്ഷേത്രം 6ആം നൂറ്റാണ്ടിൽ ഗുപ്ത സാമ്രാജ്യ കാലത്ത് പണികഴിപ്പിച്ചതാണ്.

ഗതാഗതം

  • പട്നയെയും ബോധ് ഗയയെയും ബന്ധിപ്പിച്ചുകൊണ്ട് രാജ്ഗിർ വഴി ബി.എസ്.റ്റി.ഡി.സി(BSTDC) യുടെ ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്.[6]
  • ഗയ അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ബോധ് ഗയയിൽനിന്നും ഏകദേശം 7. കി.മി അകലെയാണ് ഈ വിമാനത്താവളം.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.