വിവിധങ്ങളായ കമ്പ്യൂട്ടർ ശൃംഖലകൾ തമ്മിൽ ബന്ധിപ്പിക്കാനുപയോഗിക്കുന്ന ശൃംഖലകളെയാണ് ബാക്ക്ബോൺ ശൃംഖല അഥവാ കോർ നെറ്റ്‌വർക്ക് എന്ന് പറയുന്നത്.[1] ആദ്യകാലത്ത് ഉണ്ടായിരുന്ന ടെലിഫോൺ ശൃംഖലയുടെ കോർ നെറ്റ്‌വർക്ക് മുതലാണ് ബാക്ക്ബോൺ ശൃംഖലയെ പറ്റിയുള്ള സിദ്ധാന്തങ്ങളും രൂപഘടനയും ഉടലെടുക്കുന്നത്. പല പല പ്രാദേശിക എക്സ്ചേഞ്ചുകളെയും ബന്ധിപ്പിച്ചു ദേശീയശൃംഖല പിന്നീട് രാജ്യങ്ങൾ തമ്മിലുള്ള ശൃംഖല. സാങ്കേതിക വിദ്യയുടെ വളർച്ചയോടെ ബാക്ക്ബോൺ ശൃംഖലയുടെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല വഴി കൂടുതൽ സ്ഥാപിതമായി.[2]

വസ്തുതകൾ Computer Network types by area ...
Computer Network types by area
Thumb
അടയ്ക്കുക
Thumb
രാജ്യവ്യാപകമായി ഉള്ള സാധാരണ നെറ്റ്‌വർക്ക് ബാക്ക്ബോൺ ഡയഗ്രം.

നിരവധി ലൊക്കേഷനുകളുള്ള ഒരു വലിയ കോർപ്പറേഷന് എല്ലാ ലൊക്കേഷനുകളെയും ബന്ധിപ്പിക്കുന്ന ഒരു ബാക്ക്ബോൺ നെറ്റ്‌വർക്ക് ഉണ്ടായിരിക്കാം, ഉദാഹരണത്തിന്, ഒരു സെർവർ ക്ലസ്റ്റർ വ്യത്യസ്ത സ്ഥലങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു കമ്പനിയുടെ വിവിധ വകുപ്പുകൾക്ക് ആക്‌സസ് ചെയ്യണമെങ്കിൽ ഈ നെറ്റ്വർക്ക് ഉപകാരപ്പെടും. ഈ ഡിപ്പാർട്ട്‌മെന്റുകളെ ഒരുമിച്ച് കൊണ്ടുവരുന്ന നെറ്റ്‌വർക്ക് കണക്ഷനുകളുടെ ഭാഗങ്ങൾ (ഉദാഹരണത്തിന്: ഇഥർനെറ്റ്, വയർലെസ്) നെറ്റ്‌വർക്ക് നട്ടെല്ലായി പരാമർശിക്കപ്പെടുന്നു. ബാക്ക്ബോൺ നെറ്റ് വർക്ക് രൂപകൽപ്പന ചെയ്യുമ്പോൾ നെറ്റ്‌വർക്കിലെ തിരക്ക് പലപ്പോഴും കണക്കിലെടുക്കാറുണ്ട്.[3][4]

ഒരു ബാക്ക്ബോൺ നെറ്റ്‌വർക്കിന്റെ ഒരു ഉദാഹരണമാണ് ഇന്റർനെറ്റ് ബാക്ക്ബോൺ.[5]

ചരിത്രം

ബാക്ക്ബോൺ ശൃംഖലയുടെ സിദ്ധാന്തവും രൂപകല്പന തത്വങ്ങളും അതിന്റെ ആദ്യ ഘട്ടത്തിലുള്ള ട്രാഫിക് പൂർണ്ണമായും ശബ്ദത്തെ ആശ്രയിച്ചിരുന്ന ടെലിഫോൺ കോർ നെറ്റ്‌വർക്കിൽ നിന്നാണ് വന്നത്. ആക്സസ് നെറ്റ്‌വർക്ക് വഴി ബന്ധിപ്പിച്ചിട്ടുള്ള ഉപഭോക്താക്കൾക്ക് വിവിധ സേവനങ്ങൾ നൽകുന്ന ഒരു ടെലികമ്മ്യൂണിക്കേഷൻ ശൃംഖലയുടെ കേന്ദ്ര ഭാഗമായിരുന്നു കോർ നെറ്റ്‌വർക്ക്. പിഎസ്ടിഎൻ(PSTN)-ൽ ഉടനീളം ടെലിഫോൺ കോളുകൾ റൂട്ട് ചെയ്യുക എന്നതായിരുന്നു ഇതിന്റെ പ്രധാന പ്രവർത്തനങ്ങളിലൊന്ന്.

സാധാരണയായി ഈ പദം പ്രാഥമിക നോഡുകളെ ബന്ധിപ്പിക്കുന്ന ഉയർന്ന ശേഷിയുള്ള ആശയവിനിമയ സൗകര്യങ്ങളെ സൂചിപ്പിക്കുന്നു. ഒരു കോർ നെറ്റ്‌വർക്ക് വിവിധ സബ് നെറ്റ്‌വർക്കുകൾക്കിടയിൽ വിവര കൈമാറ്റത്തിനുള്ള പാതകൾ തുറന്ന് നൽകി.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.