ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
തമിഴ് ചലച്ചിത്ര മേഖലയിലെ ഒരു നടനാണ് അരവിന്ദ് സ്വാമി [1][2] കൂടാതെ ഒരു കാര്യനിർവ്വാഹകസംഘ കമ്പനിയായ ടാലെന്റ് മാക്സിമസ് എന്ന കമ്പനിയുടെ അദ്ധ്യക്ഷനാണ്.
അരവിന്ദ് സ്വാമി | |
---|---|
ജനനം | |
കലാലയം | വേക്ക് ഫോറസ്റ്റ് സർവകലാശാല ലൊയോള കോളേജ്, ചെന്നൈ |
തൊഴിൽ | ചലച്ചിത്രനടൻ, ടെലിവിഷൻ അവതാരകൻ, ഗായകൻ |
സജീവ കാലം | 1991–2000, 2013–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ഗായത്രി രാമമൂർത്തി (m.1994-2010) അപർണ മുഖർജി (m.2012-present) |
കുട്ടികൾ | Adhira (b.1996) രുദ്ര (b.2000) |
അരവിന്ദ് സ്വാമി പഠിച്ചത് ചെന്നൈയിലെ ലോയോള കോളേജിലാണ്. പിന്നീട് എം.ബി.എ പഠിക്കുവാനായി അമേരിക്കയിലേക്ക് പോയി.
ആദ്യ ചിത്രം മണി രത്നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രമാണ്. ഒരു നായകനായി അഭിനയിച്ച ചിത്രം മണിരത്നം തന്നെ സംവിധാനം ചെയ്ത റോജ എന്ന ചിത്രമാണ് .ഈ ചിത്രം ഒരു വൻ വിജയമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തോടെ ഒരു മികച്ച നടനെന്നുള്ള കഴിവ് അരവിന്ദ് സ്വാമി തെളിയിച്ചു. പക്ഷേ, പിന്നീട് അദ്ദേഹം തന്റെ ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ വളരെ ശ്രദ്ധിച്ചു മാത്രമാണ് ചെയ്തിരുന്നത്. ചില ശ്രദ്ധേയമായ ചിത്രങ്ങൾ റോജ , ബോംബെ , മിൻസാര കനവ്, ഇന്ദിര, ദേവരാഗം, അലൈപായുതെ എന്നിവയാണ്. ഇതിൽ റോജ , ബോംബെ എന്നീ ചിത്രങ്ങൾ ധാരാളം പുരസ്കാരങ്ങൾ ലഭിച്ചവയാണ്.
വർഷം | ചലച്ചിത്രം | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
1991 | ദളപതി | അർജുൻ | തമിഴ് | |
1992 | റോജാ | റിഷി കുമാർ | തമിഴ് | മികച്ച നടനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം |
1992 | ഡാഡി | ആനന്ദ് | മലയാളം | |
1993 | താലാട്ട് | കുഴന്തൈ | തമിഴ് | |
1993 | മറുപടിയും | ഗൗരി ശങ്കർ | തമിഴ് | |
1994 | പാസമലർകൾ | രാജ് | തമിഴ് | |
1994 | ഡുയറ്റ് | സ്വയം | തമിഴ് | |
1995 | ബോംബെ | ശേഖർ | തമിഴ് | മികച്ച നടനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം |
1995 | ഇന്ദിര | ത്യാഗു | തമിഴ് | |
1995 | മൗനം | കിരൺ | തെലുഗു | |
1996 | ദേവരാഗം | വിഷ്ണു | മലയാളം | |
1997 | മിൻസാര കനവ് | തോമസ് | തമിഴ് | |
1997 | പുതയൽ | Koti | തമിഴ് | |
1998 | സാത് രംഗ് കേ സപ്നേ | മഹിപാൽ | ഹിന്ദി | |
1999 | എൻ ശ്വാസ കാറ്റേ | അരുൺ | തമിഴ് | |
2000 | അലൈപായുദേ | റാം | തമിഴ് | |
2000 | രാജാ കോ റാണി സേ പ്യാർ ഹോ ഗയാ | മോഹിത് കുമാർ | ഹിന്ദി | |
2006 | ശാസനം | മുത്തയ്യ | തമിഴ് | |
2013 | കടൽ | സാം ഫെർണാണ്ടോ | തമിഴ് | |
2015 | തനി ഒരുവൻ | ഡോ. സിദ്ധാർത്ഥ് അഭിമന്യു അഥവാ പഴനി | തമിഴ് | മികച്ച നടനുള്ള എഡിസൺ അവാർഡ് മികച്ച സഹനടനുള്ള ഫിലിംഫെയർ പുരസ്കാരം - തമിഴ് മികച്ച നടനുള്ള IIFA പുരസ്കാരം |
2016 | ഡിയർ ഡാഡ് | നിതിൻ സ്വാമിനാഥൻ | ഹിന്ദി | |
2016 | ധ്രുവ | ഡോ. സിദ്ധാർത്ഥ് അഭിമന്യു അഥവാ വെങ്കണ്ണ ചെങ്കലറായുഡു | തെലുഗു | |
2017 | ബോഗൻ | ആദിത്യ അഥവാ ബോഗൻ | തമിഴ് | |
2018 | ഭാസ്കർ ഒരു റാസ്കൽ | ഭാസ്കർ | തമിഴ് | |
2018 | ചതുരംഗ വേട്ടൈ 2 | ഗാന്ധി ബാബു | തമിഴ് | ചിത്രീകരണം പൂർത്തിയായി |
2018 | Vanangamudi | തമിഴ് | ചിത്രീകരണം | |
2018 | നരകശൂരൻ | ധ്രുവ | തമിഴ് | ചിത്രീകരണം പൂർത്തിയായി |
2018 | ചെക്കാ ചിവന്ത വാനം | TBA | തമിഴ് | ചിത്രീകരണം |
2018 | മാമാങ്കം | TBA | മലയാളം | ചിത്രീകരണം |
2018 | Panyaibogan | TBA | തമിഴ് | ചിത്രീകരണം |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.