From Wikipedia, the free encyclopedia
സാമ്പത്തികശാസ്ത്രത്തിനുള്ള 2015-ലെ നോബേൽ പുരസ്കാരം നേടിയ ബ്രിട്ടീഷ് വംശജനായ അമേരിക്കൻ പ്രൊഫസർ ആണ് ആൻഗസ് ഡീറ്റൺ.(ജ:1945-സ്കോട്ട്ലൻഡിലെ എഡിൻബറോ)ഉപഭോഗം, ദാരിദ്ര്യം, ക്ഷേമം എന്നിവ സംബന്ധിച്ചുള്ള പഠനങ്ങളാണ് ഡീറ്റണെ പുരസ്കാരത്തിനർഹനാക്കിയത്. അദ്ദേഹത്തിന്റെ പഠനങ്ങൾ ആധുനിക സൂക്ഷ്മ, സ്ഥൂല, വികസന സാമ്പത്തികശാസ്ത്രത്തെ ഏറെ സ്വാധീനിച്ചതായി റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസ് വിലയിരുത്തുന്നു.[1]
ആംഗസ് ഡീറ്റൺ | |
---|---|
ജനനം | ആംഗസ് സ്റ്റ്യുവാർട്ട് ഡീറ്റൺ 19 ഒക്ടോബർ 1945 എഡിൻബറോ, സ്കോട്ട്ലൻഡ്, യു.കെ. |
ദേശീയത | ബ്രിട്ടീഷ്, അമേരിക്കൻ |
വിദ്യാഭ്യാസം | ഫെറ്റെസ് കോളേജ് |
കലാലയം | ഫിറ്റ്സ്വില്യം കോളേജ്, കേംബ്രിഡ്ജ് |
പുരസ്കാരങ്ങൾ | സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം (2015) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | മൈക്രോഇക്കണോമിക്സ് |
സ്ഥാപനങ്ങൾ | പ്രിൻസ്ടൺ സർവ്വകലാശാല |
പ്രബന്ധം | Models of consumer demand and their application to the United Kingdom (1975) |
ദാരിദ്ര്യം കുറയ്ക്കാനും ജീവിതനിലവാരം ഉയർത്താനും വ്യക്തികളുടെ ഉപഭോഗതാത്പര്യങ്ങൾ പഠനവിധേയമാക്കണമെന്ന് ഡീറ്റൺ സിദ്ധാന്തിച്ചു. വ്യത്യസ്ത ഉത്പന്നങ്ങൾക്കായി ഉപഭോക്താക്കൾ പണം ചെലവിടുന്ന വിധം, സമൂഹത്തിന്റെ എത്ര പണം ചെലവഴിക്കപ്പെടുന്നു, എത്ര നിക്ഷേപിക്കപ്പെടുന്നു, സമൂഹത്തിലെ ക്ഷേമവും ദാരിദ്ര്യവും എങ്ങനെ വിശകലനംചെയ്യാം എന്നിവയായിരുന്നു ഡീറ്റന്റെ പ്രധാന പഠനമേഖലകൾ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.