2022 ഫിഫ ലോകകപ്പ്

ലോകകപ്പ് From Wikipedia, the free encyclopedia

2022 ഫിഫ ലോകകപ്പ്

2022 ഫിഫ ലോകകപ്പ് ഫിഫ ലോകകപ്പിന്റെ 22-ാം പതിപ്പാണ്. ഖത്തർ 2022 എന്നും അറിയപ്പെടുന്നു. 2022 നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിലാണ് നടക്കുന്നത്. 2002-ൽ ദക്ഷിണ കൊറിയയിലും ജപ്പാനിലും നടന്ന ടൂർണമെന്റിന് ശേഷം ഏഷ്യയിൽ നടക്കുന്ന രണ്ടാമത്തെ ലോകകപ്പും അറബ് ലോകത്ത് മുസ്ലീം ഭൂരിപക്ഷ രാജ്യത്ത് നടക്കുന്ന ആദ്യ ആദ്യ ലോകകപ്പാണിത്.[1] കൂടാതെ 32 ടീമുകൾ ഉൾപ്പെടുന്ന അവസാന ടൂർണമെന്റായിരിക്കും. 2018-ലെ ഫൈനലിൽ ക്രൊയേഷ്യയെ 4-2ന് തോൽപ്പിച്ച ഫ്രാൻസ് നിലവിലെ ചാമ്പ്യന്മാരായിരുന്നു.

വസ്തുതകൾ كأس العالم لكرة القدم 2022Kaʾs al-ʿālam li-kurrat al-qadam 2022ഖത്തർ 2022, Tournament details ...
2022 ഫിഫ ലോകകപ്പ്
كأس العالم لكرة القدم 2022
Kaʾs al-ʿālam li-kurrat al-qadam 2022
ഖത്തർ 2022
2022 قطر‎
Thumb
ഔദ്യോഗിക ചിഹ്നം
Tournament details
Host countryഖത്തർ
Dates20 November – 18 December
Teams32 (from 5 confederations)
Venue(s)8 (in 5 host cities)
Final positions
Champions അർജന്റീന (3-ആം കീരിടം)
Runners-up ഫ്രാൻസ്
Third place ക്രൊയേഷ്യ
Fourth place മൊറോക്കോ
Tournament statistics
Matches played62
Goals scored172 (2.77 per match)
Attendance34,04,252 (54,907 per match)
Top scorer(s) കിലിയൻ എംബാപ്പെ (8 goals)
Best player ലയണൽ മെസ്സി
Best young player എൻസോ ഫെർണാണ്ടസ്
Best goalkeeper എമിലിയാനോ മാർട്ടിനെസ്
2018
2026
അടയ്ക്കുക

അഞ്ച് നഗരങ്ങളിലായി എട്ട് വേദികളിൾ മത്സരങ്ങൾ നടന്നു. 2026 ടൂർണമെന്റിനായി 48 ടീമുകൾ മത്സരിച്ചു. ഖത്തറിലെ കടുത്ത വേനൽ ചൂടും ഈർപ്പവും കാരണം നവംബർ, ഡിസംബർ മാസങ്ങളിലാണ് ലോകകപ്പ് നടക്കുന്നത്. ഖത്തറും ഇക്വഡോറും തമ്മിൽ അൽഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടന മത്സരം. 2-0ന് തോറ്റ ഖത്തർ ആദ്യ മത്സരത്തിൽ തോൽക്കുന്ന ആദ്യ ആതിഥേയ രാജ്യമാണ്. $220 ബില്യണിലധികം ചിലവ് കണക്കാക്കിയാൽ നിലവിൽ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും ചെലവേറിയ ലോകകപ്പാണിത്.

ഖത്തർ ദേശീയ ദിനമായ 2022 ഡിസംബർ 18-ന് നടന്ന ഫൈനലിൽ എക്‌സ്‌ട്രാ ടൈമിന് ശേഷം 3-3ന് സമനില വഴങ്ങിയതിനെ തുടർന്ന് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽറ്റിയിൽ 4-2ന് പരാജയപ്പെടുത്തി അർജന്റീന ഫൈനലിൽ വിജയിച്ചു. 1966-ലെ ഫൈനലിൽ ജെഫ് ഹർസ്റ്റിന് ശേഷം ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടുന്ന ആദ്യത്തെ കളിക്കാരനായി ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ മാറി. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ (എട്ട്) നേടിയതിനാൽ ഗോൾഡൻ ബൂട്ട് എംബാപ്പെ നേടി. ഗോൾഡൻ ബോൾ നേടിയ അർജന്റീനൻ ക്യാപ്റ്റൻ ലയണൽ മെസ്സി ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ അർജന്റീനയിൽ നിന്നുള്ള എമിലിയാനോ മാർട്ടിനെസ് നേടി.

ആതിഥേയരെ തിരഞ്ഞെടുക്കൽ

2018, 2022 ഫിഫ ലോകകപ്പുകൾ ആതിഥേയത്വം വഹിക്കുന്നതിനുള്ള ബിഡ്ഡിംഗ് നടപടിക്രമം 2009 ജനുവരിയിൽ ആരംഭിച്ചു, ദേശീയ അസോസിയേഷനുകൾക്ക് അവരുടെ താൽപ്പര്യം രജിസ്റ്റർ ചെയ്യാൻ 2009 ഫെബ്രുവരി 2 വരെ സമയമുണ്ടായിരുന്നു. 2018-ലെ ഫിഫ ലോകകപ്പിനായി പതിനൊന്ന് ബിഡ്ഡുകൾ നടന്നിരുന്നു. എന്നാൽ മെക്സിക്കോ പിന്നീട് നടപടികളിൽ നിന്ന് പിന്മാറി. 2010 ഫെബ്രുവരിയിൽ ഇന്തോനേഷ്യൻ ഫുട്ബോൾ അസോസിയേഷൻ ഇന്തോനേഷ്യൻ ഗവൺമെന്റ് ഗ്യാരന്റിയുടെ കത്ത് സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യയുടെ ബിഡ് ഫിഫ നിരസിച്ചു. അവസാനം, 2022 ഫിഫ ലോകകപ്പിനായി ഓസ്‌ട്രേലിയ, ജപ്പാൻ, ഖത്തർ, ദക്ഷിണ കൊറിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ അഞ്ച് ബിഡുകൾ ഉണ്ടായിരുന്നു. 2022ലെ ലോകകപ്പ് ഖത്തറിൽ നടത്താൻ കമ്മറ്റി തീരുമാനിച്ചു.

കൂടുതൽ വിവരങ്ങൾ ലേലം വിളിക്കുന്നവർ, വോട്ടുകൾ ...
2022 ഫിഫ ലേലം
ലേലം വിളിക്കുന്നവർ വോട്ടുകൾ
Round 1 Round 2 Round 3 Round 4
 ഖത്തർ 11 10 11 14
 അമേരിക്കൻ ഐക്യനാടുകൾ 3 5 6 8
 ദക്ഷിണ കൊറിയ 4 5 5
 ജപ്പാൻ 3 2
 ഓസ്ട്രേലിയ 1|
അടയ്ക്കുക

യോഗ്യത

ഫിഫയുടെ ആറ് കോണ്ടിനെന്റൽ കോൺഫെഡറേഷനുകൾക്ക് അവരുടേതായ യോഗ്യതാ ടൂർണമെന്റുകളുണ്ട്. എല്ലാ 211 അസോസിയേഷനുകൾക്കും യോഗ്യതയിലൂടെ പ്രവേശിക്കാൻ കഴിയുന്നു. ആതിഥേയരായതിനാൽ ഖത്തർ സ്വയം യോഗ്യത നേടി. 2022-ൽ ഉക്രെയ്നിലെ റഷ്യൻ അധിനിവേശം കാരണം ഫിഫ റഷ്യൻ ടീമിനെ സസ്പെൻഡ് ചെയ്തു.

  • സി.എ.ഫ് (ആഫ്രിക്ക): 5
  • എ.ഫ്.സി(ഏഷ്യ): 5 (ആതിഥേയരായ ഖത്തർ ഉൾപ്പെടുന്നില്ല)
  • യുവേഫ (യൂറോപ്പ്): 13
  • കോൺകാഫ് (വടക്കും മധ്യ അമേരിക്കയും കരീബിയനും): 4
  • ഓ.ഫ്.സി (ഓഷ്യാനിയ): 1
  • കോൺമെബോൾ (തെക്കേ അമേരിക്ക): 5
  • ആതിഥേയർ: 1

യോഗ്യത നേടിയ ടീമുകൾ

കൂടുതൽ വിവരങ്ങൾ ടീം, യോഗ്യത നേടിയത് ...
ടീം യോഗ്യത നേടിയത്
 Qatar ആതിഥേയ രാജ്യം
 ജെർമനി UEFA Group J ജേതാവ്
 ഡെന്മാർക്ക് UEFA Group F ജേതാവ്
 ബ്രസീൽ CONMEBOL ജേതാവ്
 ഫ്രാൻസ് UEFA Group D ജേതാവ്
 ബെൽജിയം UEFA Group E winners
 ക്രൊയേഷ്യ UEFA Group H ജേതാവ്
 സ്പെയ്ൻ UEFA Group B ജേതാവ്
 സെർബിയ UEFA Group A ജേതാവ്
 ഇംഗ്ലണ്ട് UEFA Group I ജേതാവ്
  സ്വിറ്റ്സർലാന്റ് UEFA Group C ജേതാവ്
 നെതർലൻഡ്സ് UEFA Group G ജേതാവ്
 അർജന്റീന CONMEBOL രണ്ടാം സ്ഥാനക്കാർ
 ഇറാൻ AFC Third Round Group A ജേതാവ്
 ദക്ഷിണ കൊറിയ AFC Third Round Group A രണ്ടാം സ്ഥാനക്കാർ
 ജപ്പാൻ AFC Third Round Group B രണ്ടാം സ്ഥാനക്കാർ
 സൗദി അറേബ്യ AFC Third Round Group B ജേതാവ്
 ഇക്വഡോർ CONMEBOL നാലാം സ്ഥാനം
 ഉറുഗ്വേ CONMEBOL മൂന്നാം സ്ഥാനം
 കാനഡ CONCACAF Third Round winners
 Ghana CAF Third Round വിജയി
 സെനെഗൽ CAF Third Round വിജയി
 പോർച്ചുഗൽ UEFA Second Round വിജയി
 പോളണ്ട് UEFA Second Round വിജയി
 Tunisia CAF Third Round വിജയി
 മൊറോക്കോ CAF Third Round വിജയി
 Cameroon CAF Third Round വിജയി
 ജമൈക്ക CONCACAF Third Round third place
 മെക്സിക്കോ CONCACAF Third Round രണ്ടാം സ്ഥാനക്കാർ
 വെയ്‌ൽസ് UEFA Second Round ജേതാവ്
 ഓസ്ട്രേലിയ AFC v CONMEBOL play-off ജേതാവ്
 കോസ്റ്റ റീക്ക CONCACAF v OFC play-off വിജയി
അടയ്ക്കുക

വേദികൾ

ലോകകപ്പിനുള്ള ആദ്യ അഞ്ച് വേദികൾ 2010 മാർച്ചിന്റെ തുടക്കത്തിൽ അനാച്ഛാദനം ചെയ്തു. സ്റ്റേഡിയങ്ങൾ അതിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും പ്രതിഫലിപ്പിക്കണമെന്നും ഡിസൈനുകൾ, പാരമ്പര്യം, സൗകര്യം, പ്രവേശനക്ഷമത, സുസ്ഥിരത എന്നീ നിബന്ധനകൾ പാലിക്കണമെന്നും ഖത്തർ ഉദ്ദേശിക്കുന്നു.[2] സ്റ്റേഡിയത്തിനകത്തെ താപനില 20 °C (36 °F) വരെ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള തണുപ്പിക്കൽ സംവിധാനങ്ങൾ സ്റ്റേഡിയങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്.[3]

കൂടുതൽ വിവരങ്ങൾ ലുസൈൽ, അൽ-ഖൂർ ...
ലുസൈൽ അൽ-ഖൂർ ദോഹ
ലുസൈൽ ഐക്കണിക് സ്റ്റേഡിയം അൽ ബൈത്ത് സ്റ്റേഡിയം സ്റ്റേഡിയം 974 അൽ തുമാമ സ്റ്റേഡിയം
ശേഷി: 80,000
ശേഷി: 60,000[4] ശേഷി: 40,000[5] ശേഷി: 40,000[6]
ഖത്തറിലെ ആതിഥേയ നഗരങ്ങൾ
Thumb
ലുസൈൽ
ലുസൈൽ
അൽ-ഖോർ
അൽ-ഖോർ
അൽ-വക്ര
അൽ-വക്ര
എൽ-റയ്യാൻ
എൽ-റയ്യാൻ
ദോഹയിലെ സ്റ്റേഡിയങ്ങൾ
Thumb
Education
Education
974
974
Khalifa
Khalifa
Thumama
Thumama
അൽ റയ്യാൻ അൽ വക്ര
എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം അഹമ്മദ് ബിൻ അലി സ്റ്റേഡിയം[a] ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം അൽ ജനൂബ് സ്റ്റേഡിയം
ശേഷി: 45,350[7] ശേഷി: 44,740[8]
ശേഷി: 40,000[9]
(upgraded)
ശേഷി: 40,000[10]
Thumb
അടയ്ക്കുക

പ്രക്ഷേപണ അവകാശങ്ങൾ

ഇന്ത്യയിൽ സംപ്രേക്ഷണാവകാശം നേടിയ വയാകോം നെറ്റ്‌വർക്ക് 18 (Viacom18) സ്പോർട്സ്18, സ്പോർട്സ്18 എച്ച്.ഡി. എന്നീ ചാനലുകളിലും ജിയോ സിനിമ മൊബൈൽ ഫോൺ അപ്ലിക്കേഷനിലും 2022 ഫിഫ ഖത്തർ 2022 ലോകകപ്പിന്റെ എല്ലാ മത്സരങ്ങളും തത്സമയം സംപ്രേക്ഷണം ചെയ്യും.[11]

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

കുറിപ്പുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.