കായിക മത്സരങ്ങളിൽ ഹാട്രിക് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് തുടർച്ചയായി മൂന്ന് തവണ ഒരു നേട്ടം, അല്ലെങ്കിൽ നാഴികക്കൽ പിന്നിടുന്നതാണ്, ഹാട്രിക്കിന്റെ അടിസ്ഥാനം മൂന്ന് തവണയുള്ള തുടർച്ചയായ നേട്ടമാണ്.[1] ഫുട്ബോളിലും ഹോക്കിയിലും ഒരു കളിക്കാരൻ ഹാട്രിക് നേടുന്നത് ഒരു മത്സരത്തിൽ മൂന്ന് ഗോളുകൾ നേടുമ്പോഴാണ്, എന്നാൽ ക്രിക്കറ്റിൽ ഒരു ബൗളർ തുടർച്ചയായ മൂന്ന് പന്തുകളിൽ വിക്കറ്റ് നേടുമ്പോഴാണ് ഹാടിക് ലഭിക്കുന്നത്.
തുടർച്ചയായി 3 വിക്കറ്റ് നേടുന്ന ബൗളർക്ക് തൊപ്പി സമ്മാനിക്കുന്ന പതിവ് 1858ൽ തുടങ്ങി. ഇതാണ് പിന്നീട് ഹാറ്റ് ട്രിക്ക് എന്നറിയപ്പെട്ടത്. ഹാട്രിക് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ക്രിക്കറ്റിലാണ്. 1858-ൽ എച്ച്. എച്ച്. സ്റ്റീഫൻസൺ എന്ന ഇംഗ്ലീഷ് ക്രിക്കറ്റർ തുടർച്ചയായ മൂന്ന് പന്തുകളിൽ വിക്കറ്റ് വീഴ്ത്തിയത് വിവരിക്കാനായിരുന്നു ഹാട്രിക് എന്ന പദം ഉപയോഗിച്ചത്.[2] ഹാട്രിക് എന്ന പദം ആദ്യമായി അച്ചടിച്ചത് 1878ലാണ്.[3]
ക്രിക്കറ്റിൽ
ക്രിക്കറ്റിൽ ഒരു ബൗളർക്ക് ഹാട്രിക് ലഭിക്കുന്നത് തുടർച്ചയായ മൂന്ന് പന്തുകളിൽ മൂന്ന് ബാറ്റ്സ്‌മാന്മാരെ പുറത്താക്കുമ്പോഴാണ്. ചിലപ്പോൾ തുടർച്ചയായ ഈ മൂന്ന് പന്തുകളും ഒറൊവറിലോ ഒരി ഇന്നിംഗ്‌സിലോ ആകണമെന്നില്ല, ഒരേ ബൗളറുടെ തുടർച്ചയായ മുന്ന് പന്തുകളിൽ ആകണം എന്നു മാത്രമേയുള്ളു. ബൗളർക്ക് ലഭിക്കുന്ന വിക്കറ്റുകൾ മാത്രമേ ഹാട്രിക്കിൽ ഉൾപ്പെടുത്തൂ. റണ്ണൗട്ടുകളും, ഹാൻഡിൽ ദ ബോൾ, ടൈം ഔട്ട് തുടങ്ങിയവ ഉൾപ്പെടുത്തില്ല.
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.