From Wikipedia, the free encyclopedia
ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും പാകിസസ്ഥാനും പങ്കെടുക്കുത്ത പത്താമത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് 2010 ജൂൺ 15 മുതൽ 24 വരെ ശ്രീലങ്കയിൽ വച്ചു നടന്നു. കലാശക്കളിയിൽ ശ്രീലങ്കയെ 81 റൺസിനു പരാജയപ്പെടുത്തി ഇന്ത്യ അഞ്ചാം തവണ ചാമ്പ്യന്മാരായി.[1]. ഈ ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനുള്ള പുരസ്കാരം പാകിസ്താൻ നായകൻ ശാഹിദ് അഫ്രീദിക്കാണ് ലഭിച്ചത്. അഫ്രീദി ഈ ടൂർണ്ണമെന്റിൽ മൊത്തം 265 റൺസ് നേടി അദ്ദേഹത്തിന്റെ ശരാശരി 88.33 ആണ്.
സംഘാടക(ർ) | ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ |
---|---|
ക്രിക്കറ്റ് ശൈലി | ഏകദിന ക്രിക്കറ്റ് |
ടൂർണമെന്റ് ശൈലി(കൾ) | റൗണ്ട് റോബിൻ & നോക്കൗട്ട് |
ആതിഥേയർ | ശ്രീലങ്ക |
ജേതാക്കൾ | ഇന്ത്യ (അഞ്ചാം കിരീടം) |
പങ്കെടുത്തവർ | 4 |
ആകെ മത്സരങ്ങൾ | 7 |
ടൂർണമെന്റിലെ കേമൻ | ഷഹീദ് അഫ്രീഡി |
ഏറ്റവുമധികം റണ്ണുകൾ | ഷഹീദ് അഫ്രീഡി 265 |
ഏറ്റവുമധികം വിക്കറ്റുകൾ | ലസിത് മലിംഗ 9 |
ഏഷ്യാ കപ്പിന്റെ ട്രോഫി നിർമ്മിച്ചിരിക്കുന്നതിന് സ്വർണ്ണം, വെള്ളി, ചെമ്പ്, ഓട് തുടങ്ങിയ ലോഹങ്ങൾ ഉപയോഗിച്ചാണ്. ഈ ട്രോഫിയുടെ ആശയം ഉറപ്പ്, വിശുദ്ധി, വിനയം, വാശി ഇവയാണ്. ഈ നാലു ഗുണങ്ങളും, കപ്പ് നിമ്മിക്കാൻ ഉപയോഗിച്ച നാല് ലോഹങ്ങളും ഇതിൽ പങ്കെടുത്ത നാല് രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു. [2]
2010ലെ ഏഷ്യാകപ്പിലെ എല്ലാ മത്സരങ്ങളും ക്രമീകരിച്ചിരിക്കുന്നത് ദംബുള്ളയിലെ രൺഗിരി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്. ആദ്യം മത്സരങ്ങൾ ക്രമീകരിച്ചിരുന്നത് ആർ. പ്രേമദാസ സ്റ്റേഡിയത്തിലായിരുന്നു. എന്നാൽ 2011 ലെ ലോകകപ്പിന്റെ ഒരുക്കങ്ങളെ തുടർന്ന് വേദി ദംബുള്ളയിലേക്ക് മാറ്റുകയായയിരുന്നു. എല്ലാ മത്സരങ്ങളും പകലും രാത്രിയുമായാണ് നടന്നത്.
രൺഗിരി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് 16,800 പേരേ ഉൾക്കൊള്ളാനുള്ള കഴിവുണ്ട്[3]. ഈ സ്റ്റേഡിയം 60 ഏക്കറിലായണ് (240000 മി2) വ്യാപിച്ചു കിടക്കുന്നത്. വെറും 167 ദിവസങ്ങൾ കൊണ്ടാണ് ഈ സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
സംഘം[4] | |||
---|---|---|---|
ബംഗ്ലാദേശ് | ഇന്ത്യ | പാകിസ്താൻ | ശ്രീലങ്ക |
ഷക്കീബ് അൽ ഹസൻ (C) | മഹേന്ദ്ര സിങ് ധോണി (c)(wk) | ഷാഹിദ് അഫ്രിദി (c) | കുമാർ സംഗക്കാര (c)(wk) |
മുഷ്ഫിക്വർ റഹിം (vc)(wk) | വിരേന്ദർ സെവാഗ് (vc) | സൽമാൻ ബട്ട് (vc) | മുത്തയ്യ മുരളീധരൻ (vc) |
അബ്ദുർ റസാഖ് | രവിചന്ദ്രൻ അശ്വിൻ | അബ്ദുൾ റസാഖ് | രംഗന ഹെറാത്ത് |
ഇമ്രുൾ കയെസ് | അശോക് ദിൻഡ | അബ്ദുർ റെഹ്മാൻ | മഹേല ജയവർധന |
ജഷ്റുൾ ഇസ്ലാം | ഗൗതം ഗംഭീർ | ആസാദ് ഷഫീക് | സൂരജ് രണ്ഢീവ് |
ജുനൈദ് സിദ്ദിഖ് | ഹർഭജൻ സിങ് | ഇമ്രാൻ ഫരാത്ത് | തിലിന കണ്ദാംബി |
മഹമദ്ദുല്ല | രവീന്ദ്ര ജഡേജ | കമ്രാൻ അക്മൽ (wk) | ചാമര കപുഗേദര |
മഷ്റഫെ മൊർട്ടാസ | സഹീർ ഖാൻ | മൊഹമ്മദ് ആസിഫ് | നുവാൻ കുലശേഖര |
മൊഹമ്മദ് അഷ്റഫുൾ | വിരാട് കോലി | മൊഹമ്മദ് ആമീർ | ഫർവീസ് മഹറൂഫ് |
നയീം ഇസ്ലാം | പ്രവീൺ കുമാർ | സയീദ് അജ്മൽ | ലസിത് മലിംഗ |
റുബേൽ ഹൊസ്സയിൻ | ആശിഷ് നെഹ്റ | ശുഐബ് അക്തർ | ആഞ്ജലോ മാത്യൂസ് |
ഷഫിയുൾ ഇസ്ലാം | പ്രഗ്യാൻ ഓജ | ഷഹ്സിബ് ഹസൻ | തിലൻ സമരവീര |
സുഹ്രാവദി ഷുവൊ | സുരേഷ് റെയ്ന | ശുഐബ് മാലിക് | ഉപുൽ തരംഗ |
സെയ്ദ് റസേൽ | രോഹിത് ശർമ | ഉമർ അക്മൽ | ചനക വെലെഗെദര |
തമീം ഇക്ബാൽ | സൗരഭ് തിവാരി | ഉമർ അമീൻ | |
പങ്കെടുക്കുന്ന നാല് ടീമുകളെയും ഒറ്റ ഒരു ഗ്രൂപ്പിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ ടീമുകളും തമ്മിൽ ഒരോ കളികൾ വീതം കളിയ്ക്കും. വിജയിക്കുന്ന ടീമിന് 4 പോയിന്റും, സമനില/ടൈ ആവുകയാണെങ്കിൽ ഓരോ പോയിന്റും ലഭിക്കും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ ഫൈനലിൽ ഏറ്റു മുട്ടും.
ടീം | കളികൾ | ജയം | തോൽവി | ടൈ | ഫലം ഇല്ലാത്തവ | റൺ റേറ്റ് | ബോണസ് പോയിന്റ് | പോയിന്റ് |
---|---|---|---|---|---|---|---|---|
ശ്രീലങ്ക | 3 | 3 | 0 | 0 | 0 | +1.424 | 2 | 14 |
ഇന്ത്യ | 3 | 2 | 1 | 0 | 0 | +0.275 | 1 | 9 |
പാകിസ്താൻ | 3 | 1 | 2 | 0 | 0 | +0.788 | 1 | 5 |
ബംഗ്ലാദേശ് | 3 | 0 | 3 | 0 | 0 | −2.627 | 0 | 0 |
സമയങ്ങൾ എല്ലാംപ്രാദേശിക സമയമാണ് (UTC+05:30)
15 ജൂൺ D/N 14:30 സ്കോർകാർഡ് |
ശ്രീലങ്ക 242/9 (50 ഓവറുകൾ) |
v | പാകിസ്താൻ 226 (47 ഓവറുകൾ) |
ശ്രീലങ്ക 16 റൺസിനു വിജയിച്ചു. രൺഗിരി ദംബുള്ള ഇന്റർ നാഷണൽ സ്റ്റേഡിയം, ദംബുള്ള അമ്പയർമാർ: ബില്ലി ബൗഡൻ (ന്യൂ.സി) & ബില്ലി ഡോക്ട്രോവ് (വെ.ഇ) കളിയിലെ കേമൻ: ഷഹീദ് അഫ്രീഡി (പാക്) |
ആഞ്ജലോ മാത്യൂസ് 55* (61) ഷൊയ്ബ്ബ് അക്തർ 3/41 (10 ഓവറുകൾ) |
ഷഹീദ് അഫ്രീഡി 109 (76) ലസിത് മലിംഗ 5/34 (10 ഓവറുകൾ) | |||
|
16 ജൂൺ D/N 14:30 സ്കോർകാർഡ് |
ബംഗ്ലാദേശ് 167 (34.5 ഓവറുകൾ) |
v | ഇന്ത്യ 168/4 (30.4 ഓവറുകൾ) |
ഇന്ത്യ 6 വിക്കറ്റുകൾക്ക് വിജയിച്ചു. രൺഗിരി ദംബുള്ള ഇന്റർ നാഷണൽ സ്റ്റേഡിയം, ദംബുള്ള അമ്പയർമാർ: ബില്ലി ഡോക്ട്രോവ് (വെ.ഇ) & ബ്രൂസ് ഓക്സെൻഫോർഡ് (ഓസ്) കളിയിലെ കേമൻ: ഗൗതം ഗംഭീർ (ഇന്ത്യ) |
ഇമ്രുൾ കയെസ് 37 (35) വിരേന്ദർ സെവാഗ് 4/6 (2.5 ഓവറുകൾ) |
ഗൗതം ഗംഭീർ 82 (101) മഷ്റാഫെ മൊർട്ടാസ 2/37 (5.4 ഓവറുകൾ) | |||
|
18 ജൂൺ D/N 14:30 സ്കോർകാർഡ് |
ശ്രീലങ്ക 312/4 (50 ഓവറുകൾ) |
v | ബംഗ്ലാദേശ് 186 (40.2 ഓവറുകൾ) |
ശ്രീലങ്ക 126 റൺസിനു വിജയിച്ചു. രൺഗിരി ദംബുള്ള ഇന്റർ നാഷണൽ സ്റ്റേഡിയം, ദംബുള്ള അമ്പയർമാർ: ബില്ലി ബൗഡൻ (ന്യൂ.സി) & ബ്രൂസ് ഓക്സെൻഫോർഡ് (ഓസ്) കളിയിലെ കേമൻ: തിലകരത്നെ ദിൽഷൻ (ശ്രീലങ്ക) |
തിലകരത്നെ ദിൽഷൻ 71 (51) ഷഫിയുൾ ഇസ്ലാം 2/59 (10 ഓവറുകൾ) |
തമീം ഇക്ബാൽ 51 (53) തിലകരത്നെ ദിൽഷൻ 3/37 (10 ഓവറുകൾ) | |||
|
19 ജൂൺ D/N 14:30 സ്കോർകാർഡ് |
പാകിസ്താൻ 267 (49.3 ഓവറുകൾ) |
v | ഇന്ത്യ 271/7 (49.5 ഓവറുകൾ) |
ഇന്ത്യ 3 വിക്കറ്റുകൾക്ക് വിജയിച്ചു. രൺഗിരി ദംബുള്ള ഇന്റർ നാഷണൽ സ്റ്റേഡിയം, ദംബുള്ള അമ്പയർമാർ: ബില്ലി ബൗഡൻ (ന്യൂ.സി) & ബില്ലി ഡോക്ട്രോവ് (വെ.ഇ) കളിയിലെ കേമൻ: ഗൗതം ഗംഭീർ (ഇന്ത്യ) |
സൽമാൻ ബട്ട് 74 (85) പ്രവീൺ കുമാർ 3/53 (10 ഓവറുകൾ) |
ഗൗതം ഗംഭീർ 83 (97) സയ്യിദ് അജ്മൽ 3/56 (10 ഓവറുകൾ) | |||
|
21 ജൂൺ D/N 14:30 സ്കോർകാർഡ് |
പാകിസ്താൻ 385/7 (50 ഓവറുകൾ) |
v | ബംഗ്ലാദേശ് 246/5 (50 ഓവറുകൾ) |
പാകിസ്താൻ 139 റൺസിനു വിജയിച്ചു. രൺഗിരി ദംബുള്ള ഇന്റർ നാഷണൽ സ്റ്റേഡിയം, ദംബുള്ള അമ്പയർമാർ: ബില്ലി ഡോക്ട്രോവ് (വെ.ഇ) & & ബ്രൂസ് ഓക്സെൻഫോർഡ് (ഓസ്) കളിയിലെ കേമൻ: ഷഹീദ് അഫ്രീഡി (പാക്) |
ഷഹീദ് അഫ്രീഡി 124 (60) ഷഫിയുൾ ഇസ്ലാം 3/95 (10 ഓവറുകൾ) |
ജുനൈദ് സിദ്ദിഖ് 97 (114) ഇമ്രാൻ ഫരാത്ത് 1/21 (5 ഓവറുകൾ) | |||
|
22 ജൂൺ D/N 14:30 സ്കോർകാർഡ് |
ഇന്ത്യ 209 (42.3 ഓവറുകൾ) |
v | ശ്രീലങ്ക 211/3 (37.3 ഓവറുകൾ) |
ശ്രീലങ്ക 7 വിക്കറ്റുകൾക്ക് വിജയിച്ചു. രൺഗിരി ദംബുള്ള ഇന്റർ നാഷണൽ സ്റ്റേഡിയം, ദംബുള്ള അമ്പയർമാർ: ബില്ലി ബൗഡൻ (ന്യൂ.സി) & ബ്രൂസ് ഓക്സെൻഫോർഡ് (ഓസ്) കളിയിലെ കേമൻ: ഫർവീസ് മഹറൂഫ് (ശ്രീലങ്ക) |
രോഹിത് ശർമ 69 (73) ഫർവീസ് മഹറൂഫ് 5/42 (10 ഓവറുകൾ) |
കുമാർ സംഗക്കാര 73 (82) സഹീർ ഖാൻ 2/42 (7 ഓവറുകൾ) | |||
|
24 ജൂൺ (D/N) 14:30 സ്കോർകാർഡ് |
ഇന്ത്യ 268/6 (50 ഓവറുകൾ) |
v | ശ്രീലങ്ക 187 (44.4 ഓവറുകൾ) |
ഇന്ത്യ 81 റൺസിനു വിജയിച്ചു. രൺഗിരി ദംബുള്ള ഇന്റർ നാഷണൽ സ്റ്റേഡിയം, ദംബുള്ള അമ്പയർമാർ: ബില്ലി ബൗഡൻ (ന്യൂ.സി) & ബില്ലി ഡോക്ട്രോവ് (വെ.ഇ) കളിയിലെ കേമൻ: ദിനേശ് കാർത്തിക് (ഇന്ത്യ) |
ദിനേശ് കാർത്തിക് 66 (84) തിലിന കണ്ദാംബി 2/37 (7 ഓവറുകൾ) |
ചാമര കപുഗേദര 55* (88) ആശിഷ് നെഹ്ര 4/40 (9 ഓവറുകൾ) | |||
|
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.