ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 15 വർഷത്തിലെ 46-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 319 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 320).
- 1764 - സ്പാനിഷ് ലൂസിയാനിൽ സെന്റ് ലൂയിസ് നഗരം (ഇപ്പോൾ മിസ്സോറി, യു.എസ്.എ) സ്ഥാപിക്കപ്പെട്ടു
- 1794 – അമേരിക്കൻ ഐക്യനാടുകളിലെ മിസോറി സംസ്ഥാനത്തിലെ സെന്റ് ലൂയിസ് നഗരം സ്ഥാപിതമായി.
- 1835 - ആധുനിക സെർബിയയിലെ ആദ്യത്തെ ഭരണഘടനാ നിയമം അംഗീകരിച്ചു.
- 1906 – ബ്രിട്ടീഷ് ലേബർ പാർട്ടി സ്ഥാപിതമായി.
- 1906 – കാനഡ ചുവപ്പും വെളുപ്പും കലർന്ന മേപ്പിൾ ഇല ആലേഖനം ചെയ്ത പതാക ഔദ്യോഗികമായി അംഗീകരിച്ചു.
- 1909 - മെക്സിക്കോയിലെ അകോപുൽകോയിൽ ഫ്ലോർസ് തീയേറ്റർ തീപിടിച്ച് 250 പേർ മരിച്ചു.
- 1965 - കാനഡയുടെ പതാകയിൽ പഴയ റെഡ് എൻസൈൻ ബാനർ മാറ്റി പകരം ചുവപ്പും വെളുപ്പും മാപ്പിൾ ഇല രൂപകല്പന ചെയ്യുകയുണ്ടായി,
- 1995 – കമ്പ്യൂട്ടർ ഹാക്കർ കെവിൻ മിറ്റ്നിക്കിനെ അതീവസുരക്ഷാ കമ്പ്യൂട്ടർ നെറ്റ്‌വർക്കിൽ കടന്നു കയറിയ കുറ്റത്തിന് എഫ്.ബി.ഐ. അറസ്റ്റ് ചെയ്തു.
- 1997 – അന്ധർക്കായി ആദ്യമായി ഒരു പത്രം പുറത്തിറങ്ങി.
- 2005 – യൂട്യൂബ് പ്രവർത്തനമാരംഭിച്ചു.
- 2012 - കോമയാഗ്വുവ നഗരത്തിലെ ഹോണ്ടുറാസ് ജയിലിൽ ഉണ്ടായ തീപ്പിടുത്തത്തിൽ മുന്നൂറ്റി അറുപത് പേർ മരിച്ചു.