1970 മുതൽ 1990 വരെ മലയാള ചലച്ചിത്രമേഖലയിൽ സജീവയായിരുന്ന ഒരു ഗായികയാണ് സൽമ ജോർജ്ജ്[1]. ഇവർ 40 ചലച്ചിത്രങ്ങളിൽ പാടിയിട്ടുണ്ട്[2]. ചലച്ചിത്രസംവിധായകൻ കെ.ജി. ജോർജ്ജിന്റെ ഭാര്യയും[3] കേരള സൈഗാൾ എന്നറിയപ്പെടുന്ന പാപ്പുക്കുട്ടിഭാഗവതരുടെ മകളുമാണ് സൽമ ജോർജ്ജ്[4]. ഉൾക്കടൽ എന്ന ചിത്രത്തിന് വേണ്ടി ഒ.എൻ.വി. കുറുപ്പ് രചിച്ച് എം.ബി. ശ്രീനിവാസൻ ഈണമിട്ട ശരദിന്ദു മലർദീപനാളം നീട്ടി സൽമ ജോർജ്ജ് ആലപിച്ചിട്ടുള്ള ഗാനങ്ങളിൽ ഏറെ ശ്രദ്ധേയമായ ഗാനമാണ്.[5]

വസ്തുതകൾ Selma George, ജനനം ...
Selma George
ജനനംKochi, Kerala, India
വിഭാഗങ്ങൾPlayback singing, Carnatic music
തൊഴിൽ(കൾ)Singer
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം1974–1987
ലേബലുകൾAudiotracs
അടയ്ക്കുക

ജീവിതരേഖ

പ്രശസ്ത ഗായകൻ പാപ്പുക്കുട്ടി ഭാഗവതരുടെ ഏക മകൾ ആയി വൈപ്പിൻകരയിൽ ജനിച്ചു. അമ്മ ബേബി[6]. തൃപ്പൂണിത്തുറ ആർ‌എൽ‌വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നിന്ന് കർണാടക സംഗീതത്തിൽ പഠനം പൂർത്തിയാക്കി. സഹോദരൻ മോഹൻ ജോസ് മലയാള സിനിമകളിലെ നടനാണ്. 1977 ഫെബ്രുവരി 7 ന് ചെന്നൈ സെന്റ് മത്തിയാസ് പള്ളിയിൽ വച്ച് മലയാള ചലച്ചിത്ര സംവിധായകൻ കെ ജി ജോർജിനെ വിവാഹം കഴിച്ചു. അവർക്ക് ഒരു മകൻ, നടൻ അരുൺ, ഒരു മകൾ, താര[7].

പുരസ്കാരങ്ങൾ

ഗാനങ്ങൾ

കൂടുതൽ വിവരങ്ങൾ വർഷം, ചലച്ചിത്രം ...
വർഷം ചലച്ചിത്രം ഗാനം രചന സംഗീതം
1974ദേവീ കന്യാകുമാരി ജഗദീശ്വരി ദേവി ജഗദീശ്വരിവയലാർ ദേവരാജൻ
1974വൄന്ദാവനം പട്ടുടയാടബാലകൄഷ്ണൻ എം.കെ. അർജുനൻ
1975തോമാശ്ലീഹ മലയാറ്റൂർ മലയും കേറികെടാമംഗലം സദാനന്ദൻ സെബാസ്റ്റ്യൻ ജോസഫ്
1976അഗ്നിപുഷ്പം മാനും മയിലുംഒ എൻ വി എം കെ അർജുനൻ
1976അഗ്നിപുഷ്പം ചിങ്ങക്കുളിർക്കാറ്റേഒ എൻ വി എം കെ അർജുനൻ
1976മല്ലനും മാതേവനുംപ്രണയമലർക്കവിൽപി ഭാസ്കരൻകെ രാഘവൻ
1976ഒഴുക്കിനെതിരെഏതേതു പൊന്മലയിൽശ്രീകുമാരൻ തമ്പിഎം കെ അർജുനൻ
1976തുലാവർഷംപാറയിടുക്കിൽ മണ്ണുണ്ടോപി ഭാസ്കരൻവി ദക്ഷിണാമൂർത്തി
1976തുലാവർഷംമാടത്തക്കിളിപി ഭാസ്കരൻവി ദക്ഷിണാമൂർത്തി
1976ആയിരം ജന്മങ്ങൾഅച്ചൻ നാളെയൊരപ്പൂപ്പൻപി ഭാസ്കരൻവി ദക്ഷിണാമൂർത്തി
1978വ്യാമോഹംഒരു പൂവും വിരിയുംഡോ പവിത്രൻഇളയരാജ
1978ഇനിയവൾ ഉറങ്ങട്ടെപ്രേതഭൂമിയിൽപൂവച്ചൽ ഖാദർഎം കെ അർജുനൻ
1978ഓണപ്പുടവമാറത്തൊരുഒ എൻ വിഎം ബി ശ്രീനിവാസൻ
1978മണ്ണ്ദേവി ഭഗവതിഡോ പവിത്രൻഎ റ്റി ഉമ്മർ
1978തുറക്കൂ ഒരു വാതിൽപാടിയതൊന്നുംവി റ്റി കുമാരൻകെ രാഘവൻ
1978സൗന്ദര്യംപൂജാ മധുവിനുയൂസഫലി കേച്ചേരികണ്ണൂർ രാജൻ
1979ഉൾക്കടൽഎന്റെ കടിഞ്ഞൂൽഒ എൻ വിഎം ബി ശ്രീനിവാസൻ
1979ഉൾക്കടൽശരദിന്ദുഒ എൻ വിഎം ബി ശ്രീനിവാസൻ
1980മേളനീലക്കുട ചൂടിമുല്ലനേഴിഎം ബി ശ്രീനിവാസൻ
1982യവനികഭരതമുനിയൊരുഒ എൻ വിഎം ബി ശ്രീനിവാസൻ
1982യവനികമച്ചാനെത്തേടിഒ എൻ വിഎം ബി ശ്രീനിവാസൻ
1983ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്മൂകതയുടെഒ എൻ വിഎം ബി ശ്രീനിവാസൻ
1983ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്പ്രഭാമയിഒ എൻ വിഎം ബി ശ്രീനിവാസൻ
1983ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്എന്നെയുണർത്തിയഒ എൻ വിഎം ബി ശ്രീനിവാസൻ
1984ആദാമിന്റെ വാരിയെല്ല്കണ്ണീരാറ്റിൽ മുങ്ങിഒ എൻ വിഎം ബി ശ്രീനിവാസൻ
1987കഥക്കു പിന്നിൽനീലക്കുറിഞ്ഞികൾ പൂത്തുഒ എൻ വിഔസേപ്പച്ചൻ
അടയ്ക്കുക

(വിവരങ്ങൾക്ക് കടപ്പാട് - http://www.malayalachalachithram.com/listsongs.php?g=1353)

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.