മോഹൻ ജോസ് (നടൻ‌)

ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia

മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ഒരു നടനാണ് മോഹൻ ജോസ് . [1] നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലന്മാരെ അവതരിപ്പിച്ച് സിനിമാ മേഖലയിലെത്തിയ അദ്ദേഹം പിന്നീട് വ്യത്യസ്ത കഥാപാത്രങ്ങളിലും കോമഡി വേഷങ്ങളിലും അഭിനയിക്കാൻ തുടങ്ങി. പ്രശസ്ത ഗായകൻ പപ്പുകുട്ടി ഭാഗവതറിന്റെ മകനാണ്.

വസ്തുതകൾ മോഹൻ ജോസ്, ജനനം ...
മോഹൻ ജോസ്
ജനനം
വൈപ്പിൻ കര, എറണാകുളം
തൊഴിൽനടൻ
സജീവ കാലം1980 –
Notable workയവനിക, രാജാവിന്റെ മകൻ, ക്രേസി ഗോപാലൻ, ഇരകൾ
പങ്കാളിഫെലീഷ്യ
കുട്ടികൾലവ്ന
മാതാപിതാക്കൾപാപ്പുക്കുട്ടി ഭാഗവതർ
ബേബി
ബന്ധുക്കൾസൽമ ജോർജ്ജ് (സഹോദരി)
കെ.ജി. ജോർജ്ജ് സോദരീ ഭർത്താവ്
അടയ്ക്കുക

ബോംബെയിലെ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു മോഹൻ ജോസ്. 1980 ൽ ചാമരത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒരു മുഴുവൻ സമയ സിനിമാ നടനായി മദ്രാസിലേക്ക് കുടിയേറി. രാജവിന്റെ മകൻ, ഭൂമിയിലെ രാജാക്കന്മാർ, ന്യൂഡൽഹി, നായർ സാബ്, അയ് ഓട്ടോ, ലേലം , ക്രൈം ഫയൽ, ബ്ലാക്ക്, നേരറിയാൻ സി.ബി.ഐ., രൗദ്രം, ക്രേസി ഗോപാലൻ എന്നിവ മലയാളം ചലച്ചിത്രങ്ങളിൽ ചിലതാണ്

സ്വകാര്യ ജീവിതം

പ്രശസ്ത ഗായകൻ പാപ്പുക്കുട്ടി ഭാഗവതരുടെയും ബേബിയുടെയും മൂത്തമകനായി എറണാകുളത്ത് വൈപ്പിൻകരയിൽ ജനിച്ചു.[2] പിന്നണിഗായിക സെൽമ ജോർജ് സഹോദരിയാണ്. മലയാള ചലച്ചിത്രസംവിധായകൻ കെ.ജി. ജോർജ്ജ് അദ്ദേഹത്തിന്റെ സഹോദരീ ഭർത്താവ് ആണ്. തിരുവല്ലയിലെ എം‌ജി‌എം സ്കൂളിൽ നിന്നും എറണാകുളത്തെ സാന്താക്രൂസ് ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. മോഹൻ ജോസ് 1988 ൽ ഫെലിഷ്യ എന്ന ബ്യൂട്ടീഷ്യനെ വിവാഹം കഴിച്ചു. [3] ദമ്പതികൾക്ക് ലോവ്ന എന്ന ഒരു മകളുണ്ട്. കുടുംബത്തോടൊപ്പം കൊച്ചിയിൽ താമസിക്കുന്നു.

ഫിലിമോഗ്രാഫി

പരാമർശങ്ങൾ

ബാഹ്യ ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.