സ്ഫടികം (ചലച്ചിത്രം)

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

സ്ഫടികം (ചലച്ചിത്രം)

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും ഭദ്രന്റേത് തന്നെയായിരുന്നു. ഈ ചിത്രത്തിൽ ആടുതോമ എന്ന നായക കഥാപാത്രമായി അഭിനയിച്ചത് മോഹൻലാൽ ആയിരുന്നു. ഈ ചിത്രത്തിലൂടെ ജോർജ്ജ് വില്ലനായി അരങ്ങേറ്റം കുറിച്ചു. ഈ കഥാപാത്രത്തിന്റെ വിജയത്തെത്തുടർന്ന് ജോർജ്ജ് പിന്നീട് സ്ഫടികം ജോർജ്ജ് എന്നറിയപ്പെടാൻ തുടങ്ങി. തിലകൻ, രാജൻ പി. ദേവ്, ഇന്ദ്രൻസ്, ഉർവ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സിൽക്ക് സ്മിത എന്നിങ്ങനെ പ്രഗൽഭരായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു. 2007-ൽ സി. സുന്ദർ ഈ ചിത്രം വീരാപ്പു എന്ന പേരിൽ തമിഴിൽ പുനർനിർമ്മിക്കുകയുണ്ടായി.

വസ്തുതകൾ സ്ഫടികം, സംവിധാനം ...
സ്ഫടികം
Thumb
ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംഭദ്രൻ
നിർമ്മാണംആർ. മോഹൻ
രചന
  • ഭദ്രൻ
  • സംഭാഷണം:
  • ഡോ. സി.ജി. രാജേന്ദ്ര ബാബു
അഭിനേതാക്കൾ
സംഗീതംഎസ്.പി. വെങ്കിടേഷ്
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണംജെ. വില്യംസ്
ചിത്രസംയോജനംഎം.എസ്. മണി
സ്റ്റുഡിയോഷോഗൺ ഫിലിംസ്
വിതരണംഗുഡ്നൈറ്റ് ഫിലിംസ്
റിലീസിങ് തീയതി30 മാർച്ച് 1995
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 മിനിറ്റ്
ആകെ₹8 കോടി
അടയ്ക്കുക

അഭിനേതാക്കൾ

കഥാതന്തു

തോമസ് ചാക്കോ അഥവാ ആടുതോമ ഒരു നാടൻ ഗുണ്ടയാണ്. അയാൾ സ്കൂൾ ഹെഡ്മാസ്റ്ററും കണക്ക് അധ്യാപകനുമായിരുന്ന ചാക്കോ മാഷിന്റെ മകനാണ്. പഠനത്തിൽ തന്റെ പ്രതീക്ഷകൾക്കൊപ്പം എത്താതിരുന്ന മകനെ ചാക്കോ മാഷ് ചെറുപ്പത്തിലേ കഠിനമായി ശിക്ഷിച്ചിരുന്നു. നന്നായി പഠിക്കുന്നതിനു വേണ്ടി തോമസിനെ ഒരു വർഷം തോൽപ്പിക്കണമെന്ന് ചാക്കോ മാഷ്, രാവുണ്ണി മാഷിനോട് ആവശ്യപ്പെടുന്നു. നന്നായി ഉത്തരം എഴുതിയിട്ടും പരീക്ഷയിൽ തോറ്റ തോമസ് ചാക്കോ ഇതറിഞ്ഞ് മനം നൊന്ത് നാട് വിട്ടു.

14 വർഷങ്ങൾക്ക് ശേഷം തോമസ് ചാക്കോ, ആട് തോമയായി തിരിച്ച് വരുന്നു. ചാക്കോ മാഷും മകനും തമ്മിലുള്ള ബന്ധം വീണ്ടും വഷളാവുന്നു. പണ്ട് നാടുവിട്ട രാവുണ്ണി മാഷും തോമസ് ചാക്കോയുടെ പഴയ കളിക്കൂട്ടുകാരിയുമായിരുന്ന തുളസിയും തിരിച്ചെത്തുന്നു. മകൾ ജാൻസിയുടെ കല്യാണത്തിന് തോമയെ അവഹേളിച്ചതിനെ തുടർന്ന് ഭാര്യയും മകളും അദ്ദേഹത്തെ ഒറ്റപ്പെടുത്തുമ്പോൾ, ചാക്കോ മാഷ് സ്വന്തം ചെയ്തികളെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നു. സ്ഥലത്തെ പ്രമാണിയായ പൂക്കോയയുടെ മകളുടെ പ്രണയ വിവാഹത്തെ തോമ അനുകൂലിച്ച് സഹായിക്കുന്നു. കല്യാണത്തിടയിൽ പൂക്കോയയുടെ ഗുണ്ടകളാൽ തോമാ കുത്തേറ്റ് മരണാസന്നനായി ആശുപത്രിയിൽ ആവുന്നു. പതിയെ ആരോഗ്യം വീണ്ട് എടുക്കുന്ന തോമ തുളസിയുടെ പ്രേരണയാൽ പ്രതികാര ചിന്തയിൽ നിന്നും പിൻവാങ്ങി പഴയ കുത്തഴിഞ്ഞ ജീവിതം ഉപേക്ഷിക്കാൻ ശ്രമിക്കുന്നു.

തന്റെ മുൻ കാല പ്രവൃത്തികളിൽ പശ്ചാത്തപിച്ച് ആത്മഹത്യക്ക് തുനിഞ്ഞ ചാക്കോ മാഷിനെ തോമ രക്ഷിച്ച് രണ്ട് പേരും ഒന്നാവുന്നു. തോമയുടെ ശത്രുക്കൾ ഒന്നിച്ച് ചേർന്നു ആക്രമിക്കുമ്പോൾ അബദ്ധത്തിൽ തോമക്ക് പകരം, ചാക്കോ മാഷിന് വെടി ഏറ്റു മരിക്കുന്നു. തിരിച്ചുള്ള ഏറ്റുമുട്ടലിൽ തോമ അച്ഛനെ വെടി വെച്ച പൂക്കോയയുടെ സുഹൃത്ത് എസ്. ഐ. കുറ്റിക്കാടനെ വധിക്കുകയും, ആ കുറ്റത്തിനു പോലിസ് തടവിലാവുന്നു.

ബോക്സ് ഓഫീസ്

ഈ ചിത്രം വാണിജ്യപരമായി വൻ വിജയം ആയിരുന്നു.200 ദിവസത്തിലേറെ ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു.

അണിയറ പ്രവർത്തകർ

ചിത്രീകരണം

ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നത് തൃശൂർ ജില്ലയിലെ അന്തിക്കാടും,ചങ്ങനാശ്ശേരിയിലും പരിസരപ്രദേശങ്ങളിലുമായാണ്.

മറ്റു ഭാഷകളിൽ

തെലുങ്കിൽ നാഗാർജുനയെ വെച്ച് വജ്രം എന്ന പേരിലും തമിഴിൽ സുന്ദർ സി. യെ വെച്ച് വീരാപ്പു എന്ന പേരിലും കന്നഡയിൽ സുദീപിനെ വെച്ച് മിസ്റ്റർ തീർത്ത എന്ന പേരിലും ഈ ചിത്രം പുനർ നിർമ്മിച്ചു.

ഡിജിറ്റൽ റീമാസ്റ്ററിംഗ്

ചിത്രത്തിന്റെ ഡിജിറ്റൽ റീമാസ്റ്ററിംഗും പുനരുദ്ധാരണ പ്രവർത്തനങ്ങളും 2020 മാർച്ചിൽ പ്രഖ്യാപിച്ചു. 2020 ഓണത്തിന് കേരളത്തിൽ 100 ​​തിയേറ്ററുകളിലെങ്കിലും 4K ഡോൾബി അറ്റ്‌മോസിൽ ചിത്രം വീണ്ടും റിലീസ് ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ കോവിഡ്-19 മഹാമാരിയെ തുടർന്ന് നിർത്തിവച്ചു. റീമാസ്റ്ററിംഗ് പൂർത്തിയാക്കാൻ ഏകദേശം 2 കോടി രൂപയാണ് ചെലവ്.[1]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.