From Wikipedia, the free encyclopedia
ബംഗാളി ബാലസാഹിത്യത്തിൽ സവിശേഷ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുളള കവിയും, കഥാകൃത്തും ചിത്രകാരനുമാണ് സുകുമാർ റേ (ബംഗാളി: সুকুমার রায়). സുപ്രസിദ്ധ ചലച്ചിത്രസംവിധായകൻ സത്യജിത് റേ ഇദ്ദേഹത്തിന്റെ പുത്രനാണ്.
ഉപേന്ദ്രകിഷോർ റേയുടേയും ബിധുമുഖി ദേവിയുടേയും രണ്ടാമത്തെ സന്താനമായിരുന്നു സുകുമാർ . പിതാവിന്റെ സാഹിത്യാഭിരുചിയും പാടവവും പുത്രനും പകർന്നു കിട്ടി. വീട്ടിലെ സാഹിത്യസദസ്സുകൾ ഇതിനു സഹായകമായി ഭവിച്ചു. [1]. സുകുമാർ പിന്നീട് ലണ്ടനിൽ ചെന്ന് ഫോട്ടോഗ്രഫിയിൽ പ്രത്യേക പരിശീലനം നേടുകയുണ്ടായി.[2] സ്വന്തമായ ഒരു പ്രിൻറിംഗ് &പബ്ലിഷിംഗ് കമ്പനി സ്ഥാപിച്ചതിനോടൊപ്പം ഉപേന്ദ്രകിഷോർ റേ കുട്ടികൾക്കു വേണ്ടി സന്ദേഷ് എന്ന മാസികയും തുടങ്ങി. പിതാവിന്റെ മരണശേഷം, കമ്പനിയുടേയും മാസികയുടേയും ഉത്തരവാദിത്തം സുകുമാർ ഏറ്റെടുത്തു. ലെഷ്മാന്യ ബാധിതനായി 1923 സെപ്റ്റംബർ 10-ന് അന്തരിച്ചു. [3]
സുകുമാർ റേ എന്ന പേരിൽ സത്യജിത് റേ 1987-ൽ ഒരു ഹ്രസ്വചിത്രം നിർമ്മിച്ചിട്ടുണ്ട്. തിരക്കഥയും സംഗീതവും, സംവിധാനവും റേ തന്നെ നിർവ്വഹിച്ചു. മുഖ്യ അഭിനേതാക്കൾ സൌമിത്ര ചാറ്റർജി, ഉത്പൽ ദത്ത്, സന്തോഷ് ദത്ത, തപൻ ചാറ്റർജി എന്നിവരായിരുന്നു.[4]
നിരർത്ഥകപദങ്ങൾ കോർത്തിണക്കി രചിച്ച കവിതകളിലെ ഫലിതവും കുസൃതിയും പ്രായഭേദമെന്യെ എല്ലാവരേയും ആകർഷിക്കുന്നു. സുകുമാർ റേയുടെ കൃതികളുടെ സമ്പൂർണ്ണ സംഗ്രഹം അദ്ദേഹത്തിന്റെ ജന്മശതവാർഷികത്തോടനുബന്ധിച്ച് ആനന്ദ പബ്ലിക്കേഷൻ പുറത്തിറക്കുകയുണ്ടായി. [5] പലകൃതികളുടേയും ഇംഗ്ലീഷ് പരിഭാഷയും ലഭ്യമാണ്.[6]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.