ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
സീനത്ത്, ഒരു ഇന്ത്യൻ നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ്. 1990 കളിൽ മലയാളചലച്ചിത്രങ്ങളിലെ ശ്രദ്ധേയമായ സഹനടിയായിരുന്നു അവർ.
Zeenath A. P. | |
---|---|
ജനനം | 29 December 1964 വയസ്സ്)[1] | (60
ദേശീയത | Indian |
തൊഴിൽ | Film actor |
സജീവ കാലം | 1986–present |
ജീവിതപങ്കാളി(കൾ) | K. T. Muhammed
(m. 1981; div. 1993)Anil Kumar |
കുട്ടികൾ | Jithin, Nithin |
മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ അബു അച്ചിപ്പുറത്തിൻറേയും ഫാത്തിമയുടേയും മകളായി ജനിച്ചു. നിലമ്പൂരിലെ നവോദയ സ്കൂളിൽനിന്നു പ്രാഥമിക വിദ്യാഭ്യാസം നേടി. ഒരു നാടക കലാകാരിയിൽനിന്നാണ് അവർ ചലച്ചിത്ര അഭിനേത്രിയായി ചുവടുമാറ്റം നടത്തിയത്. 2007 ൽ പരദേശി എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗ് കലാകാരിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അവരുടെ സഹോദരി ഹഫ്സത്തിനോടൊപ്പം പങ്കിട്ടിരുന്നു. രണ്ടു തവണ വിവാഹിതയായ അവരുടെ ആദ്യ വിവാഹം 1981 ജൂൺ 10-ന് മലയാളനാടക സംവിധായകനും നിർമ്മാതാവുമായ കെ. ടി. മുഹമ്മദുമായിട്ടായിരുന്നു. എന്നാൽ ഈ ബന്ധം വിവാഹമോചനത്തിൽ കലാശിച്ചു. ഈ ബന്ധത്തിലെ പുത്രനായ ജിതിൻ സലീനാ സലിം എന്ന വനിതയെ വിവാഹം കഴിച്ചു. സീനത്ത് പിന്നീട് അനിൽ കുമാർ എന്നയാളെ വിവാഹം കഴിക്കുകയും കൊച്ചിയിൽ താമസമാക്കുകയും ചെയ്തു. ദമ്പതികൾക്ക് നിതിൻ അനിൽ എന്ന പേരിൽ ഒരു പുത്രനുമുണ്ട്.[2]
Seamless Wikipedia browsing. On steroids.