സിഡ്നി
ഓസ്ട്രേലിയയിലെ നഗരം From Wikipedia, the free encyclopedia
ഓസ്ട്രേലിയയിലെ നഗരം From Wikipedia, the free encyclopedia
ഓസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയേറിയ നഗരമാണ് സിഡ്നി. ഇതിന്റെ മെട്രോപൊളിറ്റൻ പ്രദേശത്തിലെ ജനസംഖ്യ ഏകദേശം 52.8 ലക്ഷമാണ്(2021).[3] ന്യൂ സൗത്ത് വേൽസ് സംസ്ഥാനത്തിന്റെ തലസ്ഥാനംകൂടിയാണ് സിഡ്നി. ബ്രിട്ടന്റെ ഓസ്ട്രേലിയയിലെ ആദ്യ കോളനി സിഡ്നിയിലെ സിഡ്നി കോവിലാണ് സ്ഥാപിതമായത്. ബ്രിട്ടനിൽനിന്നുള്ള ഫസ്റ്റ് ഫ്ലീറ്റ് എന്ന നാവിക സംഘത്തിന്റെ തലവനായിരുന്ന ആർതർ ഫിലിപ് ആണ് 1788ൽ ആ കോളനി സ്ഥാപിച്ചത്.[4]
സിഡ്നി New South Wales | |||||||||
---|---|---|---|---|---|---|---|---|---|
![]() ജാക്സൺ തുറമുഖത്ത് സ്ഥിതി ചെയ്യുന്ന സിഡ്നി ഓപ്പറ ഹൗസും സിഡ്നി സെന്‌ട്രൽ ബിസിനസ് ഡിസ്ട്രിക്റ്റും | |||||||||
നിർദ്ദേശാങ്കം | 33°51′35.9″S 151°12′40″E | ||||||||
ജനസംഖ്യ | 5,284,379[1] (ഒന്നാമത്) | ||||||||
• സാന്ദ്രത | 3,058/km2 (7,920/sq mi) (2021)[2] | ||||||||
സ്ഥാപിതം | 26 ജനുവരി 1788 | ||||||||
വിസ്തീർണ്ണം | 12,144.6 km2 (4,689.1 sq mi) | ||||||||
സമയമേഖല | AEST (UTC+10) | ||||||||
• Summer (ഡിഎസ്ടി) | AEDT (UTC+11) | ||||||||
സ്ഥാനം |
| ||||||||
LGA(s) | various (38) | ||||||||
രാജ്യം | കുമ്പർലാൻഡ് | ||||||||
State electorate(s) | various (49) | ||||||||
ഫെഡറൽ ഡിവിഷൻ | various (22) | ||||||||
|
ഓസ്ട്രേലിയയുടെ തെക്ക് കിഴക്കൻ തീരത്താണ് സിഡ്നി സ്ഥിതിചെയ്യുന്നത്. സിഡ്നി തുറമുഖം ഉൾപ്പെടുന്ന പോർട്ട് ജാക്ക്‌സണിന് ചുറ്റുമായാണ് നഗരം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. സിഡ്നിക്ക് "തുറമുഖ നഗരം"(the Harbour City) എന്ന വിളിപ്പേരുണ്ടാവാൻ കാരണം ഇതാണ്. ഇവിടുത്തെ സിഡ്നി ഓപ്പറ ഹൗസ്, ഹാർബർ ബ്രിഡ്ജ് എന്നിവയും കടൽപ്പുറങ്ങളും വളരെ പ്രശസ്തമാണ്. 1938 ബ്രിട്ടീഷ് എമ്പയർ ഗേംസ്, 2000 സമ്മർ ഒളിംപിക്സ്, 2003 റഗ്ബി വേൾഡ് കപ്പ് എന്നിവയുൾപ്പെടെ പല അന്താരാഷ്ട്ര കായിക, രാഷ്ട്രീയ, സാംസ്കാരിക പരിപാടികൾക്ക് സിഡ്നി വേദിയായിട്ടുണ്ട്. സിഡ്നി വിമാനത്താവളമാണ് ഇവിടുത്തെ പ്രധാന വിമാനത്താവളം.
ലോകത്തിലെ ഏറ്റവും സാംസ്കാരികവൈവിദ്ധ്യമുള്ള നഗരങ്ങളിലൊന്നാണ് സിഡ്നി. ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റക്കാരിൽ ഒരു വലിയ വിഭാഗം ഇവിടേക്കെത്തുന്നതിനാലാണിത്.[5]
മെർസർ എന്ന സംഘടന നടത്തിയ സർവേ അനുസരിച്ച് നിത്യചെലവ് ഏറ്റവും കൂടിയ നഗരങ്ങളിൽ സിഡ്നി ഓസ്ട്രേലിയയിൽ ഒന്നാം സ്ഥാനത്തും ലോകത്തിൽ 2ആം സ്ഥാനത്തുമാണ്..[6]
2000-ലെ ഒളിമ്പിക്സ് മൽസരങ്ങൾ സിഡ്നിയിലാണ് നടത്തപ്പെട്ടത്.[7] റിച്ച്മണ്ട്, ന്യൂ സൗത്ത് വെയിൽസ്, ഓസ്ട്രേലിയ
Seamless Wikipedia browsing. On steroids.