From Wikipedia, the free encyclopedia
പടിഞ്ഞാറൻ ഇന്ത്യയിലെ ഒരു നദിയാണ് സബർമതി. ഏകദേശം 371 കിലോമീറ്റർ നീളമുണ്ട്. നദിയുടെ ആദ്യഭാഗങ്ങൾക്ക് വകൽ എന്നും പേരുണ്ട്.
സബർമതി നദി | |
River | |
സബർമതി തീരത്തെ അഹമ്മദാബാദ് നഗരം | |
രാജ്യം | ഇന്ത്യ |
---|---|
സംസ്ഥാനങ്ങൾ | ഗുജറത്ത്, രാജസ്ഥാൻ |
പോഷക നദികൾ | |
- ഇടത് | Wakal river, Sei Nadi, Harnav River, Hathmati River, Watrak River |
പട്ടണങ്ങൾ | അഹമ്മദാബാദ്, ഗാന്ധിനഗർ |
സ്രോതസ്സ് | Dhebar lake, Rajasthan |
- സ്ഥാനം | Aravalli Range, Udaipur District, Rajasthan, India |
- ഉയരം | 782 മീ (2,566 അടി) |
നീളം | 371 കി.മീ (231 മൈ) |
രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിലെ ആരവല്ലി പർവതനിരകളിലാണ് സബർമതി നദിയുടെ ഉദ്ഭവസ്ഥാനം. നദിയുടെ ഭൂരിഭാഗവും ഒഴുകുന്നത് ഗുജറാത്തിലൂടെയാണ്. ഗൾഫ് ഓഫ് കാംബെയിലൂടെ അറബിക്കടലിൽ പതിക്കുന്നു.
ഗുജറാത്തിന്റെ വാണിജ്യ തലസ്ഥാനമായ അഹമ്മദാബാദും രാഷ്ട്രീയ തലസ്ഥാനമായ ഗാന്ധിനഗറും സബർമതി നദിയുടെ തീരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ സുൽത്താൻ അഹമ്മദ് ഷാ സബർമതിയുടെ തീരത്ത് വിശ്രമിക്കുമ്പോൾ ഒരു മുയൽ ഒരു നായയെ ഓടിക്കുന്നത് കാണുകയും ആ മുയലിന്റെ ധൈര്യം കണ്ട് പ്രചോതിതനായ അദ്ദേഹം 1411ൽ അഹമ്മദാബാദ് നഗരം സ്ഥാപിച്ചു എന്നുമാണ് ഐതിഹ്യം.
ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്ത് മഹാത്മ ഗാന്ധിജി ഈ നദിയുടെ തീരത്ത് തന്റെ ഭവനം കൂടിയായ സബർമതി ആശ്രമം സ്ഥാപിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.